Lead NewsNEWS

താരസംഘടന “അമ്മ”യുടെ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് ടിപി മാധവൻ, പാലാ തങ്കത്തോട് അമ്മ നീതി കാണിച്ചില്ല

അന്തരിച്ച സിനിമാതാരവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തോട് ചലച്ചിത്രതാരങ്ങളുടെ സംഘടനയായ “അമ്മ” നീതി കാണിച്ചില്ലെന്ന് “അമ്മ”യുടെ ആദ്യ ജനറൽ സെക്രട്ടറിയും നടനുമായ ടിപി മാധവൻ ആരോപിച്ചു. “അമ്മ”യുടെ ഇന്നത്തെ സംഘാടകർ കാണിച്ച നീതികേടിൽ താൻ മാപ്പു ചോദിക്കുന്നതായി ടി പി മാധവൻ വ്യക്തമാക്കി.

ഞായറാഴ്ച പത്തനാപുരം ഗാന്ധിഭവനിൽ ആണ് പാലാ തങ്കം അന്തരിച്ചത്. എന്നാൽ പാലാ തങ്കത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ മുതിർന്ന താരങ്ങളും “അമ്മ”യുടെ ഭാരവാഹികളും എത്തിയില്ല. “അമ്മ”യുടെ വൈസ് പ്രസിഡണ്ട് കൂടിയായ സ്ഥലം എംഎൽഎ കെ ബി ഗണേഷ് കുമാറും ആ വഴിക്ക് തിരിഞ്ഞുനോക്കിയില്ല. ടിപി മാധവനും ഗാന്ധിഭവൻ അന്തേവാസിയാണ്‌.

Signature-ad

2013 മുതൽ പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസിയായിരുന്നു പാലാ തങ്കം. പാലാ തങ്കത്തിന് അസുഖം ഗുരുതരമായതിനെ തുടർന്ന് ഗാന്ധിഭവൻ അധികൃതർ “അമ്മ” ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ വിവരമറിയിച്ചിരുന്നു. മരണശേഷം “അമ്മ”യുടെ പേരിൽ ഗാന്ധിഭവൻ അധികൃതർ തന്നെ റീത്ത് വെക്കണം എന്ന് ഇടവേളബാബു ആവശ്യപ്പെട്ടെന്ന് സെക്രട്ടറി പുനലൂർ സോമരാജൻ പറയുന്നു.

Back to top button
error: