Month: January 2021

  • LIFE

    വാട്സ്ആപ്പ് ബഹിഷ്കരണം തുടരുന്നു, 50 കോടി ഡൗൺലോഡ് പിന്നിട്ട് ടെലഗ്രാം,72 മണിക്കൂറിനുള്ളിൽ രണ്ടര കോടി ഡൗൺലോഡ്

    വാട്സ്ആപിന്റെ പുതിയ സ്വകാര്യത നയങ്ങൾ മറ്റു ആപ്പുകൾക്ക് തുണയാകുന്നു. പലയിടത്തും വാട്സ്ആപ് ബഹിഷ്കരണ ആഹ്വാനങ്ങൾ ഉയരുമ്പോൾ മറ്റു മെസേജിങ് ആപ്പുകൾക്ക് ഡൗൺലോഡ് കൂടുകയാണ്. ടെലെഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പുകൾ ആണ് ഉപഭോക്താക്കളുടെ പുതിയ മേച്ചിൽപ്പുറങ്ങൾ. ഇതിൽ ഏറ്റവും കൂടുതൽ ഗുണം ലഭിച്ചത് ടെലഗ്രാമിന് ആണ്. ടെലഗ്രാം 50 കോടി ഡൗൺലോഡ് പിന്നിട്ടു. കമ്പനി തന്നെ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ടെലഗ്രാമിന് രണ്ടരക്കോടി പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്.

    Read More »
  • NEWS

    സിനിമ തീയറ്ററുകൾ ഇന്നു തുറക്കും, മാസ്റ്ററിന്റെ ആദ്യ ഷോ അഞ്ഞൂറോളം സ്ക്രീനുകളിൽ

    നീണ്ട ഇടവേളയ്ക്കു ശേഷം സിനിമ തീയേറ്ററുകൾ ഇന്ന് തുറക്കും. വിജയ് നായകനാകുന്ന “മാസ്റ്ററാ”ണ് ഇന്ന് തിയറ്ററുകളിൽ ഉണ്ടാവുക. അറുനൂറിലധികം ഉള്ള തീയേറ്ററുകളിൽ അഞ്ഞൂറോളം തിയേറ്ററുകൾ ഇന്ന് തുറക്കും. മലയാളചിത്രമായ “വെള്ളം” അടുത്തയാഴ്ച തിയറ്ററുകളിലെത്തും. ഇതോടെ സംസ്ഥാനത്തെ 670 തിയേറ്ററുകളും സജീവമാകും. 50% പ്രേക്ഷകരെ മാത്രമാകും തീയേറ്ററിൽ പ്രവേശിപ്പിക്കുക. കാണികൾക്ക് ഗ്ലൗസും സാനിറ്റൈസറും നൽകാൻ സജ്ജീകരണം ആയി. എന്നാൽ തിയേറ്ററുകളിൽ കാണികൾ എത്തുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. മലയാള ചിത്രങ്ങൾ കൂടുതൽ വരുന്നതോടെ കാണികൾ കൂടുതലായി എത്തിത്തുടങ്ങും എന്നാണ് തീയറ്റർ ഉടമകൾ കരുതുന്നത്.

    Read More »
  • NEWS

    കോട്ടയം റെയില്‍വേ സ്റ്റേഷൻ്റെ മുഖഛായ മാറുന്നു,ആറുവരിപ്പാത വരുന്നു

    കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി സ്ഥലം ഏറ്റെടുക്കലില്‍ കുടുങ്ങി കിടന്നിരുന്ന കോട്ടയം റെയില്‍വേ സ്റ്റേഷൻ്റെ വികസനം യാഥാർത്ഥ്യമാകുന്നു.നിലവില്‍ മൂന്ന് പ്ലാറ്റ്‌ഫോം ആണ് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഉള്ളത്. നിര്‍മാണം പൂര്‍ത്തിയായി കഴിയുമ്പോള്‍ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം 5ആകും. രണ്ട് വരി പാത ആറ് ആകുന്നതോടെ ഒരു വരി പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രമായി അനുവദിക്കാനും തീരുമാനമായി. നാഗമ്പടത്ത് ആവും പ്രവേശന കവാടം. നിലവില്‍ നാഗമ്പടത്ത് പ്രവര്‍ത്തിച്ചിരുന്ന റെയില്‍വേ ഗുഡ്ഷെഡ് മാറ്റി പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 2018 മെയ് മൂന്നിന് മുമ്പ് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. 2020ഓടെ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കി ട്രെയിന്‍ ഗതാഗതം പൂണമായും സാധ്യമാക്കാമെന്ന് പ്രതീക്ഷയിലാണ് ജോലികള്‍ ആരംഭിച്ചത്. സ്ഥലം ഏറ്റെടുക്കല്‍ വൈകിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പാക്കില്‍ ഭാഗത്തെ ഭൂവുടമയുമായി നിലനിന്നിരുന്ന തര്‍ക്കം കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യാനും തീരുമാനമായി. ഇതിനായി നാളെ നാലുമണിക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ അവലോകന യോഗം ചേരും. 10 ഓവര്‍ബ്രിഡ്ജുകളാണ് ഇതിനോടനുബന്ധിച്ച്…

    Read More »
  • Lead News

    കേരളത്തിൽ വാക്സിനേഷൻ ശനിയാഴ്ച മുതൽ, വാക്സിൻ ഇന്നെത്തും

    കേരളത്തിൽ ഇന്ന് കോവിഡ് പ്രതിരോധ കുത്തിവെപ്പിന് ഉള്ള വാക്സിൻ എത്തും. തിരുവനന്തപുരം, കൊച്ചി,കോഴിക്കോട് നഗരങ്ങളിൽ ആണ് വാക്സിൻ എത്തുക. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് 4,33,500 ഡോസുകൾ ആണ് കേരളത്തിൽ ഇന്ന് എത്തുക. കോവീഷീൽഡ് ആണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. ഈ ശനിയാഴ്ച മുതൽ കുത്തിവെപ്പ് തുടങ്ങും. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനയിലെ പ്ലാന്റിൽ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കേരളത്തിലേക്കുള്ള വാക്സിനുകളും ആയി വിമാനം പുറപ്പെടും എന്നാണ് വിവരം. ഇൻഡിഗോ വിമാനത്തിൽ വൈകിട്ടോടെ വാക്സിൻ എത്തും. തിരുവനന്തപുരത്ത് 1,34,000 ഡോസ് ആണ് എത്തുക. എറണാകുളത്ത് ഒരു 1,84,000 ഡോസ് എത്തും.1,19,500 ഡോസ് ആണ് കോഴിക്കോട് എത്തുക. കോഴിക്കോട് എത്തുന്ന വാക്സിനിൽ നിന്ന് 1,100 ഡോസ് മാഹിയിലേക്ക് അയക്കും. നാളെയോടെ സംസ്ഥാനങ്ങളിലെല്ലാം കൊവിഡ് വാക്സിൻ എത്തും. നാലാഴ്ച ക്കും ആറാഴ്ചക്കും ഇടയിൽ രണ്ടാം ഡോസ് നൽകാനാണ് ഡ്രഗ്സ് കണ്ട്രോളർ തീരുമാനിച്ചിരുന്നതെങ്കിലും വൈകിക്കേണ്ട എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിക്കുകയായിരുന്നു. അതുകൊണ്ട് കൃത്യം…

    Read More »
  • LIFE

    പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക് വായനാപുസ്തകങ്ങളെത്തുന്നു

    തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷത്തെ ലൈബ്രറി ഗ്രാന്‍റ് ഫലപ്രദമായി വിനിയോഗിക്കുന്നതിന്‍റെ ഭാഗമായി സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യേണ്ട പുസ്തകങ്ങളുടെ തെരെഞ്ഞെടുക്കല്‍ ശില്‍പ്പശാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈജ്ഞാനിക അക്കാദമിക ശേഷികളും സര്‍ഗാത്മകതയും വളര്‍ത്താന്‍ പ്രാപ്തമാക്കുന്ന പുതിയ പുസ്തകങ്ങളാണ് സമഗ്രശിക്ഷയുടെ ആഭിമുഖ്യത്തില്‍ വിദഗ്ധര്‍ തെരെഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള പുസ്തകങ്ങളാണ് ഇക്കുറി തെരഞ്ഞെടുക്കുന്നത്. ഓരോ ക്ലാസിലേയും കുട്ടികളുടെ പ്രായത്തിനും വായനാബോധന പ്രക്രിയയ്ക്ക് ഉതകുന്നതരത്തിലുള്ള വായനാ പുസ്തകങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. എന്‍.സി.ഇ.ആര്‍.ടി., എസ്.സി.ഇ.ആര്‍.ടി., നാഷണല്‍ ബുക്ക് ട്രസ്റ്റ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ബുക്ക് മാര്‍ക്ക് തുടങ്ങിയ ഏജന്‍സികളുടെ നവീന പുസ്തകങ്ങളാണ് പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളില്‍ ഇക്കൊല്ലം എത്തുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലുള്ള വായനാ പുസ്തകങ്ങളാകും ലൈബ്രറികളിലെത്തുക. പുസ്തകങ്ങളുടെ തെരെഞ്ഞെടുക്കല്‍ ശില്‍പ്പശാല സമഗ്രശിക്ഷാ, കേരളം ഡയറക്ടര്‍ ഡോ.എ.പി.കുട്ടിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍,…

    Read More »
  • VIDEO

    കർഷകരോട് ഇത് വേണോ?കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ നിയമിച്ച നാലംഗ സമിതിയിൽ നാലുപേരും സർക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നവർ-വീഡിയോ

    Read More »
  • Lead News

    പുതിയ കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയമിച്ച നാലംഗ സമിതിയിൽ നാലുപേരും സർക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നവർ

    വിവാദമായ 3 കാർഷിക നിയമങ്ങൾ സുപ്രീംകോടതി ഇന്ന് സ്റ്റേ ചെയ്തു. വിഷയങ്ങൾ പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും നാലംഗ സമിതിയെ സുപ്രീം കോടതി നിശ്ചയിച്ചു. കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞൻ അശോക് ഗുലാത്തി, ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഭൂപീന്ദർസിംഗ് മൻ, ഷെട്ക്കാരി സംഘടൻ പ്രസിഡണ്ട് അനിൽ ഗൻവാട്ട്, ഇന്റർനാഷണൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി പ്രമോദ് കുമാർ ജോഷി എന്നിവരാണ് സമിതിയിൽ. ഈ നാല് പേർക്കും പൊതുവായി ഒരു പ്രത്യേകതയുണ്ട്. നാലുപേരും പുതിയ കൃഷി നിയമങ്ങൾക്ക് അനുകൂലമായി എഴുതുകയോ സംസാരിക്കുകയോ ചെയ്തവരാണ്. അതുകൊണ്ടുതന്നെ ഈ സമിതി നിഷ്പക്ഷം ആണോ എന്ന സംശയം ഉയരുകയാണ്. ഉദാഹരണത്തിന് 1991 ലെ സാമ്പത്തിക ഉദാരവൽക്കരണ നയത്തോടാണ് പുതിയ കൃഷി നിയമത്തെ അശോക് ഗുലാത്തി താരതമ്യം ചെയ്തത്. കൃഷി സംബന്ധമായ അവകാശങ്ങൾ നേടിയെടുക്കാനുള്ള പ്രധാന പടിയായി ആണ് കാർഷിക നിയമങ്ങളെ അശോക് വിലയിരുത്തിയത്. ബി കെ യു വിന്റെ തന്റെ തന്നെ വിഭാഗത്തിന്റെ നേതാവാണ് ഭൂപീന്ദർ സിംഗ്…

    Read More »
  • NEWS

    ദുരഭിമാനം വെടിഞ്ഞ് കാര്‍ഷികനിയമം പിന്‍വലിക്കണംഃ ഉമ്മന്‍ ചാണ്ടി

    കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നു കണ്ടെത്തിയ സുപ്രീം കോടതി, കാര്‍ഷിക നിയമം സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂര്‍ണമായി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. ഏകപക്ഷീയമായി വിദഗ്ധസമിതിയെ നിയമിച്ചും വീണ്ടും കോടതിയിലേക്ക് കര്‍ഷകരെ വലിച്ചിഴച്ചും ഇനിയും അവരെ ദ്രോഹിക്കരുത്. വിദഗ്ധസമിതിയംഗങ്ങള്‍ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണ്. കര്‍ഷകര്‍ക്ക് സ്വീകാര്യമായ വിദഗ്ധസമിതിയാണ് വേണ്ടത്. കര്‍ഷകര്‍ക്കുവേണ്ടി കൊണ്ടുവന്ന നിയമത്തെ കര്‍ഷകര്‍ തന്നെ എതിര്‍ക്കുമ്പോള്‍, ഇതു കര്‍ഷകര്‍ക്കുവേണ്ടിയുള്ള നിയമമല്ലെന്നു വ്യക്തം. കനത്ത മഴയിലും മഞ്ഞിലും തണുപ്പിലും സുദീര്‍ഘമായ സഹനസമരം നടത്തി വരുന്ന കര്‍ഷകരെ അഭിവാദ്യം ചെയ്യുന്നു. കര്‍ഷകര്‍ക്കിത് ജീവന്മരണ പോരാട്ടമാണ്. കര്‍ഷകരോടൊപ്പം അടിയുറച്ചുനിന്ന് കോണ്‍ഗ്രസ് കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

    Read More »
  • Lead News

    കേരളത്തിലെത്തുന്നത് 4,33,500 ഡോസ് വാക്‌സിനുകൾ

    തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷനുള്ള 4,33,500 ഡോസ് വാക്‌സിനുകള്‍ ആദ്യഘട്ടമായി സംസ്ഥാനത്തെത്തിക്കുമെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകളാണെത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറുകളിലാണ് വാക്‌സിന്‍ എത്തിക്കുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്‌സിനുകളാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്‌സിനില്‍ നിന്നും 1,100 ഡോസ് വാക്‌സിനുകള്‍ മാഹിയില്‍ വിതരണം ചെയ്യുന്നതാണ്. വാക്‌സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങളേര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തി വരുന്നത്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,62,870 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 55 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,614 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.52 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ…

    Read More »
Back to top button
error: