Lead NewsNEWS

വാഷിങ്ടണ്‍ ഡിസിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിങ്ടണ്‍ ഡസിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ജോ ബൈഡന്റെ പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങിന് അക്രമമുണ്ടാകുമെന്ന് ഭീഷണിയുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം 24 വരെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 30നാണ് ഡോ ബൈഡന്റെ സ്ഥാനാരോഹണം.

കഴിഞ്ഞ ആറിനാണ് ലോകത്തെ ഞെട്ടിച്ച് ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരം കയ്യേറി അട്ടിമറി നീക്കം നടത്തിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നു. തുടര്‍ന്ന് ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവെച്ചു. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. പൊലീസുമായി ഏറ്റുമുട്ടിയ ട്രംപ് അനുകൂലികള്‍ ബാരിക്കേഡുകള്‍ തകര്‍ത്താണ് അകത്തു കയറിയത്.

Signature-ad

പാര്‍ലമെന്റ് കവാടങ്ങള്‍ പോലീസ് അടച്ചുപൂട്ടിയെങ്കിലും ട്രമ്പ് അനുകൂലികള്‍ അതിനെ മറികടന്നു. കലാപം സൃഷ്ടിക്കാനുള്ള ശ്രമം എന്നാണ് നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്‍ ഇതിനെ വിശേഷിപ്പിച്ചത്. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു ട്രംപ്. എന്നാല്‍ പ്രതിഷേധക്കാരോട് സമാധാനം പാലിക്കാനും മടങ്ങി പോകാനും അഭ്യര്‍ത്ഥിച്ചു. പ്രതിഷേധ സ്വരങ്ങളെ മൂടിവയ്ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും പറഞ്ഞു. ബൈഡന്റെ വിജയം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അംഗീകരിക്കരുതെന്ന ട്രമ്പിന്റെ അഭ്യര്‍ത്ഥന നേരത്തെ വൈസ് പ്രസിഡണ്ടും റിപ്പബ്ലിക്കന്‍ നേതാവുമായ മൈക്ക് പെന്‍സ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.

അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരം അണികള്‍ ആക്രമിച്ചതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. അക്കൗണ്ട് 12 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിച്ചതായി ട്വിറ്റര്‍ വ്യക്തമാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ച് ട്രംപ് നടത്തിയ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളാണ് പാര്‍ലമെന്റ് മന്ദിരം ആക്രമിക്കപ്പെടാന്‍ കാരണമെന്നാണ് സൂചന.

ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ വേണ്ടി ജനപ്രതിനിധി സഭയും സെനറ്റും യോഗം ചേരുന്നതിനിടെയാണ് ട്രംപ് അനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചു കയറിയത്.
അതേസമയം, ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യാന്‍ നീക്കങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. കലിഫോര്‍ണിയയില്‍ നിന്നുളള ഡെമോക്രാറ്റ് അംഗം ടെഡ് ലിയാണ് ഇംപീച്ച്മെന്റ് നീക്കത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. നീക്കത്തിന് പിന്നില്‍ 180 പേരുടെ പിന്തുണയുമുണ്ടെന്നാണ് വിവരം.

ക്യാപിറ്റോള്‍ മന്ദിരത്തിലെ അക്രമങ്ങള്‍ നടത്താന്‍ അനുയായികളെ പ്രോത്സാഹിപ്പിച്ചു എന്ന പേരിലാണ് ട്രംപിനെതിരെ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടു വരാനൊരുങ്ങുന്നത്. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടി നേരിടേണ്ടി വരുന്നത്.

Back to top button
error: