Month: January 2021

  • Lead News

    ആനയെ തീകൊളുത്തി കൊന്ന സംഭവം; ലൈസന്‍സ് പരിശോധന, 55 റിസോര്‍ട്ടുകള്‍ പൂട്ടി

    ആനയെ ടയറിൽ തീകൊളുത്തി കൊന്ന സംഭവത്തിൽ തമിഴ്നാട്ടിലെ റിസോർട്ടുകളുടെ ലൈസൻസ് പരിശോധിക്കാൻ നിർദ്ദേശം. തമിഴ്നാട് നീലഗിരി ജില്ലാ ഭരണകൂടമാണ് ഈ കടുത്ത നടപടി പിന്നിൽ. ഒറ്റ ദിവസത്തെ പരിശോധനയിൽ 55 റിസോർട്ടുകളാണ് പൂട്ടിയത്. പൂട്ടിയ റിസോർട്ടുകൾക്ക് ഒന്നും തന്നെ ലൈസൻസോ മറ്റ് അനുമതികളോ ഇല്ലായിരുന്നു. പരിശോധന ഇന്നും തുടരും എന്നാണ് അധികൃതർ അറിയിച്ചത്. മസിനഗുഡിയിൽ ആനയെ കൊന്ന് റിസോർട്ടിന് ലൈസൻസ് ഇല്ലായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ്. റിസോർട്ടുകൾ പരിശോധിക്കാൻ തീരുമാനിച്ചത്. ജനുവരി 22നായിരുന്നു മസിനഗുഡിയിലെ സ്വകാര്യ റിസോർട്ടിന് സമീപം നാട്ടിലിറങ്ങിയ ആനയുടെ ദേഹത്തേക്ക് നാട്ടുകാർ ടയർ കത്തിച്ച്‌ എറിഞ്ഞത്. ടയർ തട്ടിമാറ്റാൻ ശ്രമിച്ചിട്ടും കഴിയാതെ ഓടിയ ആനക്ക് ഗുരുതരമായി തീപ്പൊളളലേറ്റും രക്തം വാര്‍ന്നുമാണ് ചെരിഞ്ഞത്. സംഭവത്തിലെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വാർത്താ പുറംലോകമറിഞ്ഞത്. തുടർന്ന് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

    Read More »
  • Lead News

    യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് ബ്രിട്ടന്റ വിലക്ക്‌

    ദക്ഷിണാഫ്രിക്കയില്‍ വാക്‌സീനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ യുഎഇയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ.ലോകത്തെ ഏറ്റവും തിരക്കേറിയ രാജ്യാന്തര വിമാന റൂട്ടുകൾ ആയ ദുബായ് ലണ്ടൻ എന്നിവയാണ് അടയ്ക്കുന്നത്. യുഎഇയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരൻമാരോട് നാട്ടിൽ എത്തണമെങ്കിൽ നേരിട്ടല്ലാത്ത റോഡുകൾ ഉപയോഗിക്കണമെന്ന് സർക്കാർ നിർദേശിച്ചു. അതേസമയം വെള്ളിയാഴ്ച മുതൽ എല്ലാ യുകെ യാത്ര വിമാനങ്ങളും റദ്ദാക്കുമെന്ന് എമിറേറ്റ്സും ഇത്തിഹാദ് എയർവെയ്സ് അറിയിച്ചതായാണ് വിവരം. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്തവർ വിമാനത്താവളങ്ങളിൽ എത്തേണ്ടത് ഇല്ലെന്നും കമ്പനികളെ ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്. യുഎഇ, ബറുണ്ടി റുവാണ്ട എന്നീ രാജ്യങ്ങളെയും യാത്രാവിലക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടികയിൽ നിന്നുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് യുകെയിലേക്ക് ഉള്ള പ്രവേശനം അനുവദിക്കില്ല.

    Read More »
  • Lead News

    കൊല്ലത്ത് ആശുപത്രിയിൽ നഴ്‌സ്‌ കുഴഞ്ഞുവീണ് മരിച്ചു

    നഴ്‌സ്‌ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരു തീർത്ഥത്തിൽ രമണൻ ഭാര്യ സുജ 52 ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിലയിരുത്തൽ. ഇന്നലെ രാവിലെ 11നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കൊവിഡ് വാക്സിൻ വിതരണ കേന്ദ്രത്തിൽ നഴ്‌സ്‌ കുഴഞ്ഞുവീണത്. ഉടൻതന്നെ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതിനെത്തുടർന്ന് ഉടൻതന്നെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ യുവതി മരിച്ചു. പ്രമേഹരോഗിയായ നഴ്‌സ്‌ കൊവിഡ് വാക്സിൻ എടുത്തിരുന്നെങ്കിലും വാക്സിൻ എടുത്തതിന്റെ പ്രശ്നമല്ല മരണകാരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ ശ്രീലത പറഞ്ഞു. മാത്രമല്ല പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തു. മൃതദേഹം ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ മെഡിക്കൽ ബോർഡ് കൂട്ടിയതിനു ശേഷം മാത്രമേ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കണോ എന്ന് തീരുമാനിക്കൂ.

    Read More »
  • Lead News

    24 മണിക്കൂറിനിടെ 18,885 കോവിഡ് കേസുകള്‍

    രാജ്യത്ത് ദിനംപ്രതിയുളള കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,885 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,20,048 ആയി. 24 മണിക്കൂറിനിടെ 20,746 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,03,94,352 ആയി. നിലവില്‍ രാജ്യത്ത് 1,71,686 രോഗികളാണുളളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 163 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്ത് രോഗം മൂലം മരിച്ചവരുടെ എണ്ണം 1,54,010 ആയി. അതേസമയം, കേരളത്തില്‍ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. 5771 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 29,28,053 പേരാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.

    Read More »
  • Lead News

    ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ഉല്പാദന ശേഷി ലോകത്തിന്റെ സ്വത്ത്‌: യുഎന്‍ സെക്രട്ടറി ജനറല്‍

    ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ ഇന്ത്യയുടെ വാക്‌സിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉല്പാദന ശേഷിയാണ് ലോകത്തിന് ഇന്നുളള ഏറ്റവും മികച്ച സ്വത്തെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ആഗോള വാക്‌സിന്‍ കാമ്പെയിന്‍ നടത്തുന്നതില്‍ ഇന്ത്യ സുപ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയല്‍ രാജ്യങ്ങള്‍ക്ക് 55 ലക്ഷം ഡോസ് വാക്‌സിനുകള്‍ കയറ്റി അയച്ചതിന് പിന്നാലെയാണ് യുഎന്‍ സെക്രട്ടറി ജനറലിന്റെ ഈ പ്രസ്താവന. 1.5 ലക്ഷം ഡോസുകള്‍ ഭൂട്ടാനും, മാലദ്വീപ്,മൗറീഷ്യസ്, ബെഹ്‌റിന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഒരുലക്ഷം വീതവും 10 ലക്ഷം ഡോസുകള്‍ നേപ്പാളിനും 20 ലക്ഷം ബംഗ്ലാദേശിനും 15 ലക്ഷം മ്യാന്മറിനും 50,000 ഡോസുകള്‍ സീഷെല്‍സിനും 5 ലക്ഷം ഡോസുകള്‍ ശ്രീലങ്കയ്ക്കും ഇന്ത്യ നല്‍കിയിരുന്നു. മാത്രമല്ല വിദേശരാജ്യമായ സൗദിയിലേക്കും ഇന്ത്യ വാക്‌സിന്‍ കയറ്റി അയക്കാനൊരുങ്ങുകയാണ്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന ഈ വാക്സിന്‍ 5.25 യുഎസ് ഡോളര്‍ നിരക്കില്‍ 30…

    Read More »
  • Lead News

    കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയിൽ എത്തുമെന്ന് സ്കറിയാ തോമസ്: വാർത്ത നിഷേധിച്ച് അനൂപ് ജേക്കബ്

    ജോസ് കെ മാണിക്ക് പിന്നാലെ കോൺഗ്രസ് തട്ടകത്തിൽ നിന്നും മറ്റൊരു നേതാവും സംഘവും കൂടി ഇടതുപക്ഷത്തേക്ക് ചേക്കേറുന്നതായി റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കോൺഗ്രസിൽ നിന്നും ജേക്കബ് വിഭാഗവും ഇടതുപക്ഷത്തേക്ക് നീങ്ങുന്നതെന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്ന് സ്കറിയാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു കഴിഞ്ഞു. അതേ സമയം പുറത്ത് വരുന്ന വാര്‍ത്തകള്‍ ശരിവെക്കുന്ന സൂചനകളാണ് മന്ത്രി ഇ പി ജയരാജനില്‍ നിന്നും ലഭിച്ചിട്ടുള്ളത്. എന്നാല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ നേതാവായ അനൂപ് ജേക്കബ് എംഎൽഎ ഈ വാർത്ത പാടെ നിശേധിച്ചിരിക്കുകയാണ്. നിലവിൽ ഇത്തരത്തിലൊരു നീക്കവുമായി തങ്ങൾ മുന്നോട്ടു പോയിട്ടില്ലെന്നും ഇടതുമുന്നണിയോടൊപ്പം ചേരുന്നതിനെപ്പറ്റി ചർച്ചകൾ നടത്തിയിട്ടില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. അതോടൊപ്പം വാർത്ത നൽകിയ സ്കറിയ തോമസിനോടാണ് ഇതിനെപ്പറ്റി ചോദിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനൂപ് ജേക്കബിനെയും കൂട്ടരെയും ഇടതുപക്ഷത്തിന്റെ തട്ടകത്തിലെത്തിക്കാന്‍ ഇടതുമുന്നണിയും സിപിഎമ്മും കാര്യമായി ശ്രമിക്കുന്നുണ്ടെന്നും സ്കറിയാ തോമസ് വ്യക്തമാക്കി. ഇതിനു വേണ്ടിയുള്ള ചർച്ചകളും പരിപാടികളും…

    Read More »
  • Lead News

    വളർത്തു കുതിരയ്ക്ക് ചികിത്സ നിഷേധിച്ച വെറ്റിനറി ഡോക്ടർമാർക്കെതിരെ പരാതിയുമായി ഉടമ

    വീട്ടിൽ വളർത്തുന്ന പ്രിയപ്പെട്ട കുതിരയ്ക്ക് അസുഖം ബാധിച്ചതിനെത്തുടർന്നാണ് മണ്ണുത്തിയിലെ വെറ്റിനറി ഡോക്ടർമാരുമായി വീട്ടമ്മ ബന്ധപ്പെട്ടത്. എന്നാല്‍ ക്ഷീണിതയായ കുതിരയെ നോക്കാൻ തയ്യാറാവാതെ ഡോക്ടർമാർ ചികിത്സ നിഷേധിച്ചതായിട്ടാണ് വീട്ടമ്മയുടെ പരാതി. മറ്റ് അസുഖങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന കുതിരയ്ക്ക് കൃത്യസമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ ഇപ്പോഴും തങ്ങളുടെ ഒപ്പമുണ്ടാകുമായിരുന്നുവെന്നാണ് വീട്ടമ്മയുടെ വാദം. കുതിര സവാരി പരിശീലനമായിരുന്നു കുടുംബത്തിന്റെ ഉപജീവനമാർഗ്ഗം. കുതിര ചത്തതോടെ വീട്ടിലേക്കുള്ള ഉപജീവന മാർഗ്ഗം കൂടിയാണ് അറ്റു പോയിരിക്കുന്നത്. ക്ഷീണിതയായ കുതിരയുടെ ചികിത്സയ്ക്കുവേണ്ടി മണ്ണൂത്തിയിലെ വെറ്റിനറി ഡോക്ടർമാരുമായി ഒരുപാട് തവണ ബന്ധപ്പെട്ടിരുന്നുവെന്ന് വീട്ടമ്മ പറയുന്നു. എന്നാൽ വീട്ടമ്മയുടെ പരാതി കേള്‍ക്കാനോ കുതിരയെ ചികിത്സിക്കാനോ ഡോക്ടർമാർ തയ്യാറായില്ല മറിച്ച് പിജി വിദ്യാർത്ഥികളാണ് കുതിരയുടെ ചികിത്സയ്ക്കായി വീട്ടിലെത്തിയത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാഞ്ഞതോടെ തളർന്ന് ക്ഷീണിതയായ കുതിര ചത്തു പോവുകയായിരുന്നു. ഒന്നരവർഷം മുമ്പ് ഗുജറാത്തിൽ നിന്നും പരിശീലനത്തിന് നൽകാൻ വേണ്ടിയാണ് വീട്ടമ്മ കുതിരയെ വാങ്ങിയത്. വെറ്റിനറി ഡോക്ടര്‍മാർക്കെതിരെ മുഖ്യമന്ത്രിക്ക് അടക്കം വീട്ടമ്മ പരാതി നൽകിയിട്ടുണ്ട്. കുതിര ചത്തതിന് നഷ്ടപരിഹാരമായി…

    Read More »
  • Lead News

    പഞ്ചാബിലെ ധാന്യ സംഭരണ ശാലകളില്‍ റെയ്ഡ്; കേന്ദ്രത്തിന്റെ പ്രതികാരനടപടിയോ?

    ന്യൂഡല്‍ഹി: പഞ്ചാബിലെ ധാന്യ സംഭരണ ശാലകളില്‍ സിബിഐ റെയ്ഡ്. സംസ്ഥാനത്തെ 40 സംഭരണകേന്ദ്രങ്ങളില്‍ സി.ബി.ഐ. റെയ്ഡ് നടക്കുന്നതായാണ് വിവരം. മാത്രമല്ല റെയ്ഡില്‍ അരി, ഗോതമ്പ് ശേഖരത്തിന്റെ സാമ്പിളുകളും സി.ബി.ഐ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി മുതലാണ് അര്‍ധസൈനിക വിഭാഗങ്ങളുടെ സഹായത്തോടെ സി.ബി.ഐ പരിശോധന ആരംഭിച്ചത്. റെയ്ഡ് നടക്കുന്നവയില്‍ പഞ്ചാബ് ഗ്രെയിന്‍സ് പ്രക്യുര്‍മെന്റ് കോര്‍പറേഷന്‍, പഞ്ചാബ് വെയര്‍ഹൗസിങ്, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സംഭരണശാലകളും ഉള്‍പ്പെടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക പ്രക്ഷോഭം അലയടിക്കുന്നതിനിടയിലാണ് ഇപ്പോള്‍ ഇങ്ങനെയൊരു സി.ബി.ഐ. റെയ്ഡും നടന്നിരിക്കുന്നത്.

    Read More »
  • Lead News

    കൊല്ലത്ത് കയർ സംഭരണ ശാലയ്ക്ക് തീപിടിച്ചു; ആളപായമില്ല

    കയർ സംഭരണ ശാലയ്ക്ക് തീപിടിച്ചു. കൊല്ലത്ത് ക്ലാപ്പന ആലുംപിടികയിൽ സ്വകാര്യ കയർ സംഭരണശാലയ്ക്കാണ് ന്നലെ രാത്രി തീപിടിച്ചത്. ശാലയുടെ ഷെഡിൽ കയർ ലോഡ് നിറച്ച ലോറി ഉൾപ്പെടെ കത്തിനശിച്ചു. അതേസമയം, സംഭവത്തിൽ ആളപായമില്ല. തീ പടർന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം നഷ്ടമായി. പിന്നിട് ഉഗ്ര സ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കരുനാഗപ്പള്ളി, കായംകുളം ഭാഗത്തുനിന്നുളള 6 അഗ്നിശമന യൂണിറ്റുകള്‍ തീ അണയ്ക്കുവാൻ ശ്രമിക്കുന്നു. ക്ലാപ്പന ആലുംപീടിക കോണത്തേരിൽ രാജന്റെ ഉടമസ്ഥയിലുള്ള കയർ സംഭരണശാലയാണിത്. ശാല പൂർണമായും കത്തിനശിച്ചനിലയിലാണ്.

    Read More »
  • Lead News

    കേരള കോൺഗ്രസ് (ജേക്കബ്) എൽഡിഎഫിലേക്ക്? ചർച്ചകൾ നടന്നതായി സ്കറിയാ തോമസ്

    കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തെ യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് എത്തിക്കാൻ നീക്കം നടക്കുന്നതായി സൂചന. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നതായി കേരള കോൺഗ്രസ്‌ നേതാവ് സ്കറിയാ തോമസ് വ്യക്തമാക്കി. ഇടതുമുന്നണിക്ക് കീഴിൽ കേരള കോൺഗ്രസുകാരുടെ ഏകീകരണമാണ് ലക്ഷ്യമെന്ന് സ്കറിയാ തോമസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുന്നണി വിപുലീകരണ സാധ്യതയുണ്ടെന്ന് മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി. അതേസമയം വാർത്ത സ്ഥിരീകരിയ്ക്കാൻ അനൂപ് ജേക്കബ് തയ്യാറായില്ല. നിലവിൽ തങ്ങൾ യുഡിഎഫിന്റെ ഭാഗം ആണെന്നായിരുന്നു അനൂപ് ജേക്കബിന്റെ പ്രതികരണം.

    Read More »
Back to top button
error: