കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തെ യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് എത്തിക്കാൻ നീക്കം നടക്കുന്നതായി സൂചന. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നതായി കേരള കോൺഗ്രസ് നേതാവ് സ്കറിയാ തോമസ് വ്യക്തമാക്കി.
ഇടതുമുന്നണിക്ക് കീഴിൽ കേരള കോൺഗ്രസുകാരുടെ ഏകീകരണമാണ് ലക്ഷ്യമെന്ന് സ്കറിയാ തോമസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുന്നണി വിപുലീകരണ സാധ്യതയുണ്ടെന്ന് മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി.
അതേസമയം വാർത്ത സ്ഥിരീകരിയ്ക്കാൻ അനൂപ് ജേക്കബ് തയ്യാറായില്ല. നിലവിൽ തങ്ങൾ യുഡിഎഫിന്റെ ഭാഗം ആണെന്നായിരുന്നു അനൂപ് ജേക്കബിന്റെ പ്രതികരണം.