NEWS
പഞ്ചാബിലെ ധാന്യ സംഭരണ ശാലകളില്‍ റെയ്ഡ്; കേന്ദ്രത്തിന്റെ പ്രതികാരനടപടിയോ?

ന്യൂഡല്‍ഹി: പഞ്ചാബിലെ ധാന്യ സംഭരണ ശാലകളില്‍ സിബിഐ റെയ്ഡ്. സംസ്ഥാനത്തെ 40 സംഭരണകേന്ദ്രങ്ങളില്‍ സി.ബി.ഐ. റെയ്ഡ് നടക്കുന്നതായാണ് വിവരം. മാത്രമല്ല റെയ്ഡില്‍ അരി, ഗോതമ്പ് ശേഖരത്തിന്റെ സാമ്പിളുകളും സി.ബി.ഐ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം രാത്രി മുതലാണ് അര്‍ധസൈനിക വിഭാഗങ്ങളുടെ സഹായത്തോടെ സി.ബി.ഐ പരിശോധന ആരംഭിച്ചത്. റെയ്ഡ് നടക്കുന്നവയില്‍ പഞ്ചാബ് ഗ്രെയിന്‍സ് പ്രക്യുര്‍മെന്റ് കോര്‍പറേഷന്‍, പഞ്ചാബ് വെയര്‍ഹൗസിങ്, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സംഭരണശാലകളും ഉള്‍പ്പെടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക പ്രക്ഷോഭം അലയടിക്കുന്നതിനിടയിലാണ് ഇപ്പോള്‍ ഇങ്ങനെയൊരു സി.ബി.ഐ. റെയ്ഡും നടന്നിരിക്കുന്നത്.