Month: January 2021
-
Lead News
കർഷകരും നാട്ടുകാരും നേർക്കുനേർ: കര്‍ഷക സമരത്തില്‍ വഴിത്തിരിവ്
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് കർഷകർ നടത്തുന്ന സമരത്തിന്റെ ആവേശം ചൂടിനിടയിലും ചിലയിടങ്ങളില്‍ പുതിയ പ്രശ്നങ്ങൾ ഉടലെടുക്കുക യാണ്. കര്‍ഷക സമരം ഏതു വിധേനയും തകര്‍ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പഞ്ചാബിലെ ധാന്യ സംഭരണ ശാലകളിൽ സിബിഐ റെയ്ഡ് നടത്തിയതും ഇതിന്റെ ഭാഗമായി ചൂണ്ടിക്കാട്ടാം. ഇതിനിടയിൽ പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത സിംഘുവില്‍ വീണ്ടും സംഘർഷം എന്നുള്ളതാണ്. കർഷകർക്കെതിരെ ഇത്തവണ നാട്ടുകാരാണ് രംഗത്തെത്തിയിരിക്കുന്നത്. കർഷകരുടെ ടെന്റുകള്‍ പൊളിക്കാൻ നാട്ടുകാർ ശ്രമിക്കുന്നതായും വാർത്തകളുണ്ട്. സിംഘു അതിര്‍ത്തിയില്‍ നിലവിൽ സംഘർഷം രൂക്ഷം ആണെന്നാണ് ഇപ്പോൾ അറിയുന്നത്. കര്‍ഷക സമരം അവസാനിപ്പിച്ച് കർഷകർ തിരികെ പോകണം എന്ന ആവശ്യവുമായി നാട്ടുകാർ കർഷകരുടെ ടെന്റ് പൊളിക്കാന്‍ ശ്രമിച്ചതും തുടർന്ന് നാട്ടുകാരും കർഷകരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തതാണ് പുതിയ സംഘർഷത്തിന് കാരണം എന്നാണ് ലഭ്യമാകുന്ന വിവരം. നാട്ടുകാരും കർഷകരും തമ്മിൽ സംഘർഷം ഉണ്ടായതോടെ പോലീസും ഇടപെട്ടു. ഇരുവിഭാഗത്തെയും പിരിച്ചുവിടാൻ വേണ്ടി പൊലീസ് ലാത്തി വീശുകയും കണ്ണീർവാതക…
Read More » -
Lead News
കേരളത്തിൽ ബിജെപിയുടെ ലക്ഷ്യം ഭരണം: സി.പി രാധാകൃഷ്ണൻ
തൃശ്ശൂർ: കേരളത്തിൽ സീറ്റ് വർദ്ധിപ്പിക്കാനല്ല മറിച്ച് 70 ൽ അധികം സീറ്റുകൾ നേടി ഭരണത്തിലേറാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ബിജെപി പ്രഭാരി സി.പി രാധാകൃഷ്ണൻ. തൃശ്ശൂരിൽ നടന്ന പാർട്ടി സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പ്രസ്ഥാനത്തിന് വേണ്ടി ബലിദാനികളായവരുടെ ജീവത്യാഗം വെറുതെയാവില്ല. ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തൂത്തെറിഞ്ഞ് അധികാരത്തിലേറാൻ സാധിച്ചെങ്കിൽ കേരളത്തിലും നടക്കും. സംസ്ഥാനത്തിൻ്റെ സംസ്കാരവും ആചാരങ്ങളും തകർക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. ശബരിമലയിൽ കണ്ടത് അതാണ്. അടിസ്ഥാന സൗകര്യവികസന കാര്യത്തിൽ കേരളം ഏറെ പിന്നിലാണ്. തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടെത്താൻ മണിക്കൂറുകൾ ആവശ്യമാണ്. നല്ല റോഡുകൾ നിർമ്മിക്കാൻ സംസ്ഥാനം ഭരിച്ചവർ ശ്രമിച്ചില്ല. വാജ്പേയ് സർക്കാരിൻ്റെയും മോദി സർക്കാരിൻ്റെയും കാലത്താണ് കേരളത്തിൽ റോഡ് വികസനം നടന്നത്. പാലക്കാട് ഹൈവെയും ആലപ്പുഴ ബൈപ്പാസും ഇതിൻ്റെ ഉദ്ദാഹരണമാണ്. കേന്ദ്രസർക്കാരിൻ്റെ മികച്ച പിന്തുണ കിട്ടിയിട്ടും സംസ്ഥാന സർക്കാരിന് വികസനം കൊണ്ടുവരാൻ സാധിക്കുന്നില്ല. ജി.എസ്.ടിക്ക് മുമ്പും പിൻപും കേരളത്തിന് ലഭിച്ച റവന്യൂ വരുമാനത്തെ കുറിച്ച്…
Read More » -
LIFE
റോക്കി ഭായ് വരുന്നു: റിലീസിംഗ് തീയതി പ്രഖ്യാപിക്കുന്നതിലും കൗതുകം
KGF എന്ന സിനിമയും റോക്കി ഭായ് എന്ന കഥാപാത്രവും അത്രത്തോളം സിനിമാപ്രേക്ഷകരുടെ മനസിൽ പതിഞ്ഞിട്ടുണ്ട്. ബോംബൈ സ്വന്തമാക്കാൻ ആഗ്രഹിച്ച ഒരു സാധാരണക്കാരന്റെ അസാധാരണമായ കഥയാണ് കെജിഎഫ് പറയുന്നത്. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന കന്നഡ സിനിമ മേഖലയെ ഒറ്റ ചിത്രം കൊണ്ട് ലോകത്തിന്റെ നെറുകയിൽ അടയാളപ്പെടുത്താൻ KGF നും യാഷ് എന്ന നടനും സാധിച്ചു. കെജിഎഫ് എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലോകവ്യാപകമായി ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഒന്നാം ഭാഗം അണിയറപ്രവർത്തകർ അവസാനിപ്പിച്ചതും. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം മില്യൺ വ്യൂസ് ആണ് നേടിയെടുത്തത്. ഇതുവരെയുള്ള സർവ്വകാല റെക്കോർഡുകളും തകർത്താണ് കെജിഎഫ് 2 ന്റെ ടീസർ മുന്നേറിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിക്കുന്നതിലും കൗതുകം ഒളിപ്പിച്ച് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. THE PROMISE WIL BE KEPT TODAY…
Read More » -
Lead News
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്ച; കര്‍ശന കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
തിരുവനന്തപുരം: ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി കര്‍ശനമായ കോവിഡ്-19 രോഗ പ്രതിരോധ മാര്‍ഗനിര്‍ദേശ പ്രകാരം നടത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് ഞായറാഴ്ച (ജനുവരി 31) പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതാണ്. 24,690ബൂത്തുകള്‍ വഴിയാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നത്. കോവിഡ് പ്രതിരോധ സാമഗ്രികള്‍ എല്ലാ ബൂത്തുകളിലും ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പോളിയോ വാക്‌സിന്‍ എടുക്കാന്‍ വരുന്നവരും ബൂത്തിലുള്ളവരും മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ബൂത്തുകളിലുള്ള എല്ലാ വാക്‌സിനേറ്റര്‍മാരും എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതാണ്. ഇന്‍ഫ്‌ളുവന്‍സ പോലുള്ള രോഗങ്ങള്‍, പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓരോ കുട്ടിക്കും വാക്‌സിന്‍ കൊടുക്കുന്നതിനു മുമ്പും കൊടുത്തതിനു ശേഷവും വാക്‌സിനേറ്റര്‍ കൈകള്‍…
Read More » -
LIFE
ഛായാഗ്രഹകൻ ജോമോൻ ടി ജോണും ചലച്ചിത്രതാരം ആൻ അഗസ്റ്റിനും വേർപിരിയുന്നു
മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ ഛായാഗ്രഹകൻ ജോമോൻ ടി ജോണും ചലച്ചിത്രതാരം ആൻ അഗസ്റ്റിനും വേർപിരിയുന്നു. ജോമോൻ ടി ജോൺ തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്. ചലച്ചിത്ര താരമായ അഗസ്റ്റിന്റെ മകളായ ആന്‍ അഗസ്റ്റിനുമായി 2014 ആയിരുന്നു ജോമോൻ ടി ജോണിന്റെ വിവാഹം.ഏഴ് വർഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇപ്പോൾ തിരശീല വീഴുന്നത്. ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ല എന്ന് രണ്ടുപേർക്കും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. വിവാഹ മോചനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ജോമോൻ ടി ജോണാണ് കോടതിയിൽ സമർപ്പിച്ചത്. ചേര്‍ത്തല കുടുംബ കോടതിയിലാണ് ജോമോൻ ടി ജോൺ ഹര്‍ജി സമർപ്പിച്ചത്. ഹർജി പരിഗണിച്ച കോടതി ഫെബ്രുവരി ഒൻപതിന് ആന്‍ അഗസ്റ്റിനോട് കുടുംബ കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിന്‍ മലയാള സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് മലയാള സിനിമയിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.…
Read More » -
LIFE
അലീനക്കും കുടുംബത്തിനും ആശ്വാസമായി ബാദുഷ
കഴിഞ്ഞ ദിവസം ’24 ന്യൂസി’ൽ വന്ന വാർത്തയായിരുന്നു കോട്ടയം ചെങ്ങളം സ്വദേശിയും നേഴ്സിങ് വിദ്യാർത്ഥിനിയായ അലീനയുടേയും കുടുംബത്തിന്റേയും ദയനീയാവസ്ഥ.മാനസിക രോഗികളായ അച്ഛനും അമ്മക്കുമൊപ്പമാണ് ചോർന്നൊലിക്കുന്ന വീട്ടിൽ അലീനയുടെ താമസം. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ നേതൃത്വത്തിൽ കുടുംബത്തെ ബന്ധപ്പെടുകയും ആ കുടുംബത്തെ ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് ബാദുഷ ലൗവ്വേഴ്സ് അംഗം അജേഷ് സെബാസ്റ്റിന്റെ സാന്നിധ്യത്തിൽ ഏതാനും മാസത്തേക്കുള്ള അവശ്യവസ്തുക്കൾ എത്തിച്ചു നൽകി.കൂടാതെ കുടുംബത്തിന് തുടർന്നുള്ള വേണ്ട ചികിത്സയുടെ ചിലവും ഏറ്റെടുത്തു.
Read More » -
Lead News
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം: കാർഷിക നിയമത്തെ അഭിനന്ദിച്ചു, ചെങ്കോട്ടയിലെ കർഷക അക്രമങ്ങളെ അപലപിച്ചു
കാർഷിക നിയമത്തിനെതിരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതായും രാഷ്ട്രപതി. മുൻപ് അനുകൂലിച്ചവർ ഇപ്പോൾ എതിർക്കുകയാണ്. വിളകൾക്ക് ന്യായവില ഉറപ്പാക്കും. താങ്ങുവില ഇപ്പോൾ റെക്കോർഡ് നിരക്കിലാണ്. ചൈനീസ് കടന്നുകയറ്റത്തിന് രാജ്യം മറുപടി നൽകി. രാജ്യ താൽപര്യം സംരക്ഷിച്ചു. കോവിഡ് വാക്സിൻ ലോകം മുഴുവനും ലഭ്യമാക്കുമെന്നും പ്രസംഗത്തിൽ വിശദീകരണം. നയപ്രഖ്യാപന പ്രസംഗത്തിൽ വള്ളത്തോളിൻ്റെ ഉദ്ധരണിയും രാഷ്ട്രപതി ചൊല്ലി.*”ഭാരതമെന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം” എന്ന വരിയാണ് രാഷ്ട്രപതി ഉദ്ധരിച്ചത്.
Read More » -
Lead News
മെഡിക്കൽ കോളേജ് ഡോക്ടർമാർ സൂചന പണിമുടക്കും പ്രതിഷേധപ്രകടനവും നടത്തി, ഫെബ്രുവരി 9 മുതൽ അനിശ്ചിതകാലസമരം നടത്തും
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള അല്ലവൻസ് പരിഷ്കാരണത്തോടുകൂടെയുള്ള ശമ്പളകുടിശ്ശിക നല്കാത്തതിൽ, പ്രതിഷേധിച്ചും, എൻട്രി കേഡറിലെ ശമ്പള പരിഷ്കരണ അപാകതകൾ ഉൾപ്പടെയുള്ള ശമ്പള പരിഷ്കരണ അപാകതകൾ പരിഷകരിക്കാത്തതിലും പ്രതിഷേധിച്ചു, കെജിഎംസിടിഎയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും സൂചന പണിമുടക്കും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. എല്ലാ മെഡിക്കൽ കോളേജുകളിലും, രാവിലെ 8 മണി മുതൽ 11 മണി വരെ ഒപിയും ഇലെക്റ്റിവ് ശസ്ത്രക്രിയകളും ബഹിഷ്കരിച്ചു. എന്നാൽ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, ഐ സി യൂ, ലേബർ റൂം, അത്യാഹിതവിഭാഗം, വാർഡ് സേവനങ്ങൾ , എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ പ്രതിഷേധങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമാണ് നടപ്പിലാക്കിയത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന സൂചന പണിമുടക്കും പ്രതിഷേധയോഗവും ,കെജിഎംസിടിഎ സംസ്ഥാനപ്രസിഡന്റ് ഡോ ബിനോയ് എസ് ഉൽഘാടനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന സൂചന പണിമുടക്കും പ്രതിഷേധയോഗവും കെജിഎംസിടിഎ സംസ്ഥാന സെക്രട്ടറി ഡോ നിർമ്മൽ…
Read More » -
Lead News
ആലപ്പുഴയില്‍ യുവതി കുളത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിന്റെ അപമാനം സഹിക്കവയ്യാതെയെന്ന് ബന്ധുക്കള്‍
ക്ഷേത്രത്തിലേക്ക് എന്നുപറഞ്ഞ് ഇറങ്ങിയ യുവതി കുളത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പച്ചക്കാട് അമ്പാടിയിൽ പ്രദീപിനെ ഭാര്യ വിജയലക്ഷ്മി മുങ്ങിമരിച്ചത് ഭർത്താവിന്റെ പ്രവർത്തികളിലുള്ള അപമാനം സഹിക്കവയ്യാതെ എന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ രാവിലെയാണു യുവതിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിലേക്ക് എന്നുപറഞ്ഞ് ഇറങ്ങിയ വിജയലക്ഷ്മിയെ കുറെ നേരം ആയിട്ടും കാണാത്തതിനെ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ സ്കൂട്ടർ ചിറക്ക് സമീപവും കുളത്തിലെ കടവിൽ ചെരിപ്പും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെയും വിലയിരുത്തൽ. പ്രണയിച്ച് വിവാഹം കഴിച്ച വിജയലക്ഷ്മി കുറച്ചുനാളുകളായി ഭർത്താവിന്റെ പ്രവർത്തികളിൽ മനോവ്യഥയിലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. വിവാഹശേഷം ഭർത്താവ് പ്രദീപ് പല കേസുകളിലും അറസ്റ്റിലുമായി. ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം വരുമെന്ന് കരുതി ഇവർ ബാംഗ്ലൂരിലേക്ക് പോയി. എന്നാൽ അവിടെയും മോശം സ്വഭാവം തന്നെയായിരുന്നു പ്രദീപിന്. ഒന്നരമാസം മുമ്പാണ് ഇവർ നാട്ടിലെത്തിയത്. ഇതിനിടെ പ്രദീപ് വീണ്ടും ജയിലിലായിതോടെ…
Read More »