Month: January 2021
-
Lead News
ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി 50 കോടി, വയോജനങ്ങള്‍ക്ക് ഒരു ശതമാനം അധിക ഇളവോടെ മരുന്ന് വീടികളിലെത്തിച്ച് നല്‍കും
ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി 50 കോടി രൂപയും അവരുടെ മാനസികാരോഗ്യപരിപാടികള്‍ക്കായി 64 കോടി രൂപയും വകയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. 250 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ കൂടി ബഡ്സ് സ്‌കൂളുകള്‍ ആരംഭിക്കും. നിലവില്‍ 342 സ്ഥലത്താണ് ബഡ്സ് സ്‌കൂള്‍ ഉള്ളത്. മൈല്‍ഡ്-മോഡറേറ്റ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കൂടുതല്‍ കൗണ്‍സിലര്‍മാരെ നിയമിക്കും. കൂടുതല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. സന്നദ്ധസംഘടനകളും മറ്റും നടത്തുന്ന 290 സ്പെഷ്യല്‍ സ്‌കൂളുകളുടെ ധനസഹായം 60 കോടിയായി ഉയര്‍ത്തി. ഈ വിഭാഗത്തില്‍ കൂടുതല്‍ സ്‌കൂളുകളെ ഉള്‍പ്പെടുത്തും. 18 വയസ് കഴിഞ്ഞവരുടെ സംരക്ഷണത്തിനായി 10 കോടി രൂപ പ്രത്യേകം വകയിരുത്തും. തിരുവനന്തപുരത്തെ ഡിഫറന്റ് ആര്‍ട്സ് സെന്ററിന് ഒരു കോടി രൂപ വകയിരുത്തും. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പണിയുന്ന എല്ലാ പുതിയ കെട്ടിടങ്ങളിലും ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യം ഉറപ്പുവരുത്തും. ബാരിയര്‍ ഫ്രീ പദ്ധതിയ്ക്കായി ഒമ്പത് കോടി രൂപ വകയിരുത്തും. ജീവിത ശൈലീരോഗങ്ങള്‍ക്ക് സ്ഥിരമായി മരുന്നുകഴിക്കുന്ന വയോജനങ്ങള്‍ക്ക് മരുന്ന് വീടുകളിലെത്തിച്ചു നല്‍കുന്നതിനായി കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍…
Read More » -
Lead News
എം.പി വീരേന്ദ്ര കുമാറിനും കവയിത്രി സുഗതകുമാരിക്കും സ്മാരകം
സോഷ്യലിസ്റ്റ് നേതാവായിരുന്ന എംപി വീരേന്ദ്രകുമാറിന് കോഴിക്കോട്ട് സമുചിതമായ സ്മാരകം നിര്‍മിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി അഞ്ചു കോടി രൂപ വകയിരുത്തി. ആറന്മുളയിലെ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കും. അവിടെ മലയാള കവിതയുടെ ദൃശ്യ-ശ്രാവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപ അനുവദിക്കും. തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലെ പിന്നാക്ക വിഭാഗ നേതാക്കള്‍ക്ക് അവരുടെ നാടുകളില്‍ സ്മാരകം പണിയാന്‍ 25 ലക്ഷം രൂപ വീതം അനുവദിക്കും.
Read More » -
Lead News
തൊഴിലുറപ്പ് പദ്ധതിയില്‍ 3 ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍
തൊഴിലുറപ്പ് പദ്ധതിയില്‍ 3 ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. മാത്രമല്ല തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്ന് തൊഴിലെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കുമുളള ക്ഷേമ നിധി ഫെബ്രുവരി മാസത്തില്‍ രൂപം കൊള്ളുമെന്നും ഇതിനായുള്ള കരട് രൂപീകരിച്ചതായും മന്ത്രി പറഞ്ഞു. 2021-2022 വര്‍ഷത്തില്‍ 75 ദിവസമെങ്കിലും ശരാശരി തൊഴില്‍ നല്‍കുന്നത് ലക്ഷ്യം വെച്ച് ലേബര്‍ ബജറ്റുകള്‍ ക്രമീകരിക്കും. ഫെബ്രുവരി മാസത്തില്‍ ക്ഷേമ നിധി രൂപംകൊള്ളും.വര്‍ഷത്തില്‍ 20 ദിവസമെങ്കിലും തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും ക്ഷേമനിധിയില്‍ ചേരാം. ഇതിനുള്ള അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ നല്‍കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് നൂറ് കോടി രൂപ വകയിരുത്തി.
Read More » -
Lead News
റബറിന്റെ തറവില ഉയര്‍ത്തി
റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തിയതായി ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. നാളികേരത്തിന്റെ സംഭരണവില 32 രൂപയാക്കി. നെല്ലിന്റെ സംഭരണ വിലയും ഉയര്‍ത്തി. 28 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. കേന്ദ്രം പാസാക്കിയ കര്‍ഷക നിയമങ്ങള്‍ കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ കര്‍ഷക നിയമം കുത്തകള്‍ക്ക് സഹായകരമാണ്. നിയമം തറവില സമ്പ്രദായം ഇല്ലാതാക്കും. കേന്ദ്രസര്‍ക്കാറിന്റെ ധാര്‍ഷ്ട്യം കൃഷിക്കാര്‍ക്കു മുമ്പില്‍ അടിയറവു വയ്‌ക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
Read More » -
Lead News
ഭക്ഷ്യക്കിറ്റ് വിതരണം തുടരും, ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ ചെലവഴിക്കും
കോവിഡ് കാലത്ത് പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. നീല, വെള്ളക്കാര്‍ഡുകാരായിട്ടുള്ള അമ്പത് ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി പത്തു കിലോ വീതം അരി പതിനഞ്ചു രൂപ വിലയ്ക്ക് ലഭ്യമാക്കും. ഭക്ഷ്യസബ്സിഡിക്ക് 1060 കോടി രൂപയാണ് അനുവദിക്കുന്നത്. വേണ്ടി വന്നാല്‍ കൂടുതല്‍ പണം അനുവദിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു അതേസമയം, ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഏഴായിരം കോടി രൂപ ചെലവഴിക്കുമെന്ന് മന്ത്രി പറഞ്ഞു. അഞ്ചു വര്‍ഷം കൊണ്ട് സമൂഹത്തിലെ അതിദരിദ്രരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുമെന്നും മന്ത്രി പറഞ്ഞു. ആശ്രയ അടക്കം വിവിധ പദ്ധതികളില്‍ ആയാണ് ഏഴായിരം കോടി രൂപ ചെലവഴിക്കുക. ആശ്രയ പദ്ധതിക്കായി മാത്രം ആയിരം കോടി രൂപ അധികം അനുവദിച്ചു.
Read More » -
NEWS
കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞു
കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞതായി കാലാവസ്ഥ വകുപ്പ്. 17-ാം തീയതി വരെ മഴ തുടരുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ശക്തമാകില്ലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു. നിലല്‍ ജലനിരപ്പ് 0.10 അടി കുറഞ്ഞ് 2386.58 അടിയിലാണ് എത്തി നില്‍ക്കുന്നത്.
Read More » -
Lead News
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഒരു എഫ്‌ഐആര്‍ ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം തേടി സിബിഐ
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒറ്റ എഫ്.ഐ.ആറില്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കാന്‍ അനുവാദം തേടി സി.ബി.ഐ കോടതിയെ സമീപിച്ചു. എല്ലാ പരാതികളും ഒറ്റ എഫ്.ഐ.ആറില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന് ഡിജിപി 2020 ഓഗസ്റ്റ് 28 ന് സര്‍ക്കുലര്‍ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി പിന്നീട് പ്രത്യേകം എഫ്.ഐ.ആറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. അന്വേഷണം സി.ബി.ഐ ഏറ്റെടുത്തപ്പോഴും ഈ ഉത്തരവില്‍ മാറ്റം വരുത്തിയിരുന്നില്ല. ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ബെഞ്ച് ഹര്‍ജി 20 ന് പരിഗണിക്കും. ഫലപ്രദമായ അന്വേഷണത്തിനിടയിലുണ്ടാവാന്‍ സാധ്യതയുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെ ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ ഇത്തരത്തിലൊരു നീക്കത്തിന് തയ്യാറായത്. 1368 എഫ്.ഐ.ആറും പ്രത്യേകം അന്വേഷിക്കുകയാണെങ്കില്‍ അറസ്റ്റ് ആവര്‍ത്തിക്കുമെന്നും, കാലതാമസം വരുമെന്നും പ്രതിഭാഗവും അറിയിച്ചു.പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവായിരത്തോളം പരാതിയാണ് ലഭിച്ചിരിക്കുന്നത്. 238 ശാഖകളില്‍ നിന്നായി 1600 കോടി രൂപയോളം തട്ടിപ്പു…
Read More » -
Lead News
കാന്‍സര്‍ മരുന്നുകള്‍ക്ക് പ്രത്യേക പാര്‍ക്ക്
സംസ്ഥാന ബജറ്റില്‍ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന് ധനസഹായങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയില്‍ നിന്ന് 150 കോടിയുടെ ധനസഹായത്തോടു കൂടി കെ.എസ്.ഡി.പിയുടെ മാനേജ്‌മെന്റില്‍ കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ഥ്യമാകുമെന്നും ഇക്കൊല്ലം തറക്കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു. അവയവമാറ്റ ശസ്ത്രക്രിയ രോഗികള്‍ക്ക് അനിവാര്യമായതും 250 രൂപ കമ്പോള വില വരുന്നതുമായ ആറിനം മരുന്നുകള്‍ മുഖ്യമന്ത്രിയുടെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. 15 പുതിയ ഫോര്‍മുല മരുന്നുകള്‍ പുതുതായി 2021-22ല്‍ കമ്പോളത്തിലിറങ്ങുമെന്നും ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കേഷനോടെ ഏഷ്യന്‍- ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.എസ്.ഡി.പിയുടെ ഉത്പാദനം 2020-21 ല്‍ 150 കോടിയാണെന്നും മന്ത്രി പറഞ്ഞു. നോണ്‍ ബീറ്റ ലാക്ടം ഇന്‍ജക്ടബിള്‍ യൂണിറ്റ് ഈ വര്‍ഷം ഉദ്ഘാടനം ചെയ്യുന്നതോടെ ഉത്പാദന ശേഷി 250 കോടി രൂപയായി മാറുമെന്നും നിലവിലുള്ള പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് 15 കോടി അനുവദിക്കുമെന്നും…
Read More » -
Lead News
കയര്‍ മേഖലയില്‍ കുടിശിക തീര്‍ക്കാന്‍ 60 കോടി
ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം തുടരുകയാണ്. കശുവണ്ടി തൊഴിലാളികള്‍ക്കു ഗ്രാറ്റുവിറ്റി നല്‍കാന്‍ 60 കോടി. കയര്‍ മേഖലയില്‍ കുടിശിക തീര്‍ക്കാന്‍ 60 കോടി. കാര്‍ഷികമേഖലയില്‍ രണ്ടു ലക്ഷം തൊഴിലവസരം ഉറപ്പാക്കും. കാര്‍ഷികേതര മേഖലയില്‍ മൂന്നു ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കും. മുസ്‌രിസ്, ആലപ്പുഴ, തലശ്ശേരി പൈതൃക പദ്ധതികള്‍ക്കു പുറമേ തിരുനന്തപുരം, കോഴിക്കോട് പൈതൃക പദ്ധതികള്‍ കൂടി. ഈ പദ്ധതികള്‍ക്ക് 40 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്തിന് 10 കോടി രൂപ അധികമായി അനുവദിക്കും. തിരുവനന്തപുരത്തേക്ക് വിദ്യാര്‍ഥികളുടെ പഠനയാത്ര പ്രോത്സാഹിപ്പിക്കാന്‍ അഞ്ചു കോടി രൂപ അനുവദിച്ചു.
Read More » -
LIFE
എങ്ങും മികച്ച പ്രതികരണം നേടി ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍
സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത് പ്രദര്‍ശനത്തിനെത്തിയ ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയ്ക്ക് കേരളമെങ്ങും മികച്ച പ്രതികരണം. അടുക്കള കേന്ദ്രവിഷയമാകുന്ന സിനിമ ഇതിനോടകം തന്നെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെ നിരവധി പേരാണ് കണ്ടുകഴിഞ്ഞത്. ചിത്രം കണ്ടവരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുക്കളയുടെ രാഷ്ടീയമാണ് സിനിമ സംസാരിക്കുന്നത്. എല്ലാ ചുമതലകളും പെണ്ണിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ആണധികാരത്തിന് മേലുള്ള അടിയാണ് ചിത്രം. തുല്യതയും സ്വാതന്ത്ര്യവും വാ തോരാതെ സംസാരിക്കുന്ന പുരുഷന്മാര്‍ പോലും അടുക്കളയില്‍ ഒരു സ്ത്രീയെ തളച്ചിട്ടിരിക്കുന്നുവെന്നും ചിത്രം പറയുന്നുണ്ട്. ഒരു വിളിക്ക് അപ്പുറം എന്തും സാധ്യമാക്കി തരാനുള്ള ഉപകരണമായി ഭാര്യയെ കാണുന്നവരെയും ചിത്രം വിമര്‍ശിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ ചിത്രം കണ്ടവരില്‍ പലരും തീയേറ്റര്‍ റിലീസ് കൂടി ശ്രമിക്കണമെന്ന് കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുന്നതും ശ്രദ്ധേയമാണ്.
Read More »