NEWS
റബറിന്റെ തറവില ഉയര്‍ത്തി

റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തിയതായി ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. നാളികേരത്തിന്റെ സംഭരണവില 32 രൂപയാക്കി. നെല്ലിന്റെ സംഭരണ വിലയും ഉയര്‍ത്തി. 28 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. കേന്ദ്രം പാസാക്കിയ കര്‍ഷക നിയമങ്ങള്‍ കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റെ കര്‍ഷക നിയമം കുത്തകള്‍ക്ക് സഹായകരമാണ്. നിയമം തറവില സമ്പ്രദായം ഇല്ലാതാക്കും. കേന്ദ്രസര്‍ക്കാറിന്റെ ധാര്‍ഷ്ട്യം കൃഷിക്കാര്‍ക്കു മുമ്പില്‍ അടിയറവു വയ്ക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.