NEWS
എം.പി വീരേന്ദ്ര കുമാറിനും കവയിത്രി സുഗതകുമാരിക്കും സ്മാരകം

സോഷ്യലിസ്റ്റ് നേതാവായിരുന്ന എംപി വീരേന്ദ്രകുമാറിന് കോഴിക്കോട്ട് സമുചിതമായ സ്മാരകം നിര്‍മിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി അഞ്ചു കോടി രൂപ വകയിരുത്തി. ആറന്മുളയിലെ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കും. അവിടെ മലയാള കവിതയുടെ ദൃശ്യ-ശ്രാവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപ അനുവദിക്കും.
തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലെ പിന്നാക്ക വിഭാഗ നേതാക്കള്‍ക്ക് അവരുടെ നാടുകളില്‍ സ്മാരകം പണിയാന്‍ 25 ലക്ഷം രൂപ വീതം അനുവദിക്കും.