Month: January 2021
-
Lead News
വാട്ട്സ്ആപ്പിന് മനംമാറ്റം, ഫെബ്രുവരി എട്ടിന് അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ലെന്ന് കമ്പനി
പുതിയ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് അക്കൗണ്ടുകൾ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ല എന്ന് വ്യക്തമാക്കി വാട്സ്ആപ്പ്. പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8 ന് ഡിലീറ്റ് ചെയ്യുമെന്ന് വാട്സ്ആപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ നയം ലോകമൊട്ടാകെ വാട്സ്ആപ്പ് ഉപയോക്താക്കൾക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാക്കിയ സാഹചര്യത്തിലാണ് നടപടി. ഇപ്പോഴത്തെ അറിയിപ്പ് പ്രകാരം മെയ് 15വരെ പുതിയ സ്വകാര്യതാ നയം നടപ്പിലാക്കില്ല എന്ന് കമ്പനി പറയുന്നു. തെറ്റിദ്ധാരണയാണ് ഉണ്ടായിരിക്കുന്നതെന്നും നീക്കാൻ നടപടി ഉണ്ടാകുമെന്നും കമ്പനി വ്യക്തമാക്കുന്നു. വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങൾ കാണാനോ കോളുകൾ കേൾക്കാനോ വാട്സ്ആപ്പ് കമ്പനിക്കോ ഫേസ്ബുക്കിനോ കഴിയില്ല എന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. ചാറ്റുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയി തുടരുമെന്നും കമ്പനി കൂട്ടിച്ചേർത്തു. വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാനയം പരിശോധിക്കാൻ ഇന്ത്യൻ പാർലമെന്ററി സമിതി തീരുമാനിച്ചിരുന്നു.
Read More » -
Lead News
വിടപറഞ്ഞത് അടുത്ത കൂട്ടുകാരികൾ, പൊലിഞ്ഞത് പതിമൂന്ന് ജീവൻ
ബംഗളുരുവിൽ വനിതാ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന മിനി ബസ്സിലേക്ക് മണൽ ലോറി ഇടിച്ചു കയറി 13 മരണം. സ്കൂളിൽ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദ യാത്രയായിരുന്നു അത്. 12 വനിതകളും ഡ്രൈവറും ആണ് മരിച്ചത്. ദാവനഗേരെ സെന്റ് പോൾസ് കോൺവെന്റ് സ്കൂളിലെ 16 പൂർവ വിദ്യാർത്ഥിനികൾ ആണ് വിനോദയാത്രയ്ക്ക് ഗോവയിലേക്ക് പുറപ്പെട്ടത്. മരിച്ചവരെല്ലാം 48 പ്രായമുള്ളവരും അയൽവാസികളാണ്. നാലുപേർ ഡോക്ടർമാരും മറ്റുള്ളവർ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരുമാണ് . ഹുബ്ബള്ളി- ധാർവാഡ് ബൈപ്പാസിൽ ആണ് അപകടം. മരിച്ചവരിൽ ഒരാൾ കർണാടക ബിജെപി മുൻ എംഎൽഎ യുടെ മരുമകൾ ഡോക്ടർ വീണ പ്രകാശാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തിൽ അനുശോചിച്ചു
Read More » -
LIFE
നായയെ ബലാത്സംഗം ചെയ്ത് മധ്യവയസ്കൻ, വീഡിയോ വൈറലായതോടെ അകത്ത്
നായയെ തുടർച്ചയായി ബലാത്സംഗം ചെയ്ത മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലാണ് സംഭവം. 55കാരൻ നായയെ ബലാത്സംഗം ചെയ്യുന്നത് ക്യാമറയിൽ പതിയുകയായിരുന്നു. വീടിനു പുറത്തുള്ള സ്റ്റേയേഴ്‌സിൽ വെച്ചാണ് ഇയാൾ നായയെ ബലാത്സംഗം ചെയ്തത്. വീഡിയോ പുറത്തുവന്നതോടെ മൃഗ സംരക്ഷക പ്രവർത്തകർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനുള്ള സെക്ഷൻ ആയ 377 ആണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്കും കേസ് എടുത്തിട്ടുണ്ട്. ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വീഡിയോ കാണിക്കുകയായിരുന്നു. തുടർന്ന് ഇയാൾ കുറ്റസമ്മതം നടത്തി. കാലങ്ങളായി ഇയാൾ നായയെ ബലാൽസംഗം ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Read More » -
Lead News
ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ അറിയില്ല, മത്സരം അവസാനിക്കാൻ 30സെക്കൻഡ് മാത്രം ബാക്കി നിൽക്കെ ഈസ്റ്റ് ബംഗാളിനോട് സമനില വഴങ്ങി
കേരള ബ്ലാസ്റ്റേഴ്സിനെ ഐഎസ്എല്ലിൽ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ. കളി തീരാൻ 30 സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെയാണ് ബ്ലാസ്റ്റേഴ്സ് സമനില ഗോൾ വഴങ്ങിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയ്ക്ക് കീഴടങ്ങി. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത് ജോർദാൻ മറേയാണ്. ഈസ്റ്റ് ബംഗാളിന് വേണ്ടി സ്കോട്ട് നെവിൽ ഗോൾ നേടി. അമ്പരപ്പിക്കുംവിധം ആണ് ബ്ലാസ്റ്റേഴ്സ് മത്സരം കൈവിട്ടത്. 64 ആം മിനിട്ടു മുതൽ ബ്ലാസ്റ്റേഴ്സ് മുന്നിലായിരുന്നു. ബ്ലാസ്റ്റേഴ്സ് താരം രാഹുലിന്റെ ക്ലിയറൻസിൽ നിന്നാണ് അവസാന സെക്കൻഡിൽ കോർണർ വഴങ്ങിയത്. സാധ്യത ഈസ്റ്റ്ബംഗാൾ കൃത്യമായി മുതലെടുത്തു. സമനിലയോടെ ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തും.
Read More » -
Lead News
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി കൂട്ടബലാൽസംഗം, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വിട്ട് പതിമൂന്നുകാരൻ
13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ബലാത്സംഗം ചെയ്തു എന്ന് പരാതി. കിഴക്കൻ ഡൽഹിയിൽ വനിതാ കമ്മീഷൻ ആണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്. ഒരു നൃത്ത പരിപാടിയിൽ വെച്ച് മൂന്നുവർഷം മുമ്പാണ് പതിമൂന്നുകാരൻ നാലുപേരെ പരിചയപ്പെടുന്നത്. തുടർന്ന് അവസരങ്ങൾ നൽകാമെന്ന് പറഞ്ഞ് പതിമൂന്നുകാരനെ ഇവർ കൂടെ കൂട്ടി. കുറച്ചു നൃത്തപരിപാടികൾ പങ്കെടുപ്പിക്കുകയും പണം നൽകുകയും ചെയ്തു. എന്നാൽ പിന്നീടാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. പതിമൂന്നുകാരനെ ഇവർ നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചു. ശാരീരികമായി കീഴ്പ്പെടുത്തി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പിന്നീട് പതിമൂന്നുകാരനെ നാൽവർസംഘം കൂട്ടബലാത്സംഗം ചെയ്യുകയും മറ്റു ആളുകൾക്ക് കാഴ്ചവയ്ക്കുകയും ആയിരുന്നു. 13കാരന്റെ ഒപ്പം ജോലി ചെയ്തിരുന്ന മറ്റൊരു കുട്ടിയെ കൂടി നാൽവർ സംഘം ഇവരുടെ താവളത്തിലേക്ക് കൊണ്ടുവന്നു. ലോക്ഡൗൺ സമയത്ത് പതിമൂന്നുകാരൻ സുഹൃത്തിനൊപ്പം അവിടെ നിന്ന് രക്ഷപ്പെട്ടു. എന്നാൽ നാൽവർ സംഘം വീണ്ടും ഇവരെ കണ്ടെത്തുകയും ക്രൂരമായി മർദ്ദിച്ചു കൂടെ കൊണ്ടുപോവുകയായിരുന്നു. പിന്നീട് ക്രൂര പീഡനങ്ങൾക്കാണ് പതിമൂന്നുകാരനും സുഹൃത്തും ഇരയായത്.അമ്മയെ…
Read More » -
Lead News
കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ പി.എ പ്രദീപ് കുമാറും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി
കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ പി.എ പ്രദീപ് കുമാറും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി.എം.എൽ.എയെ കരിങ്കൊടി കാട്ടിയ യൂത്ത്കോൺഗ്രസ് പ്രവർത്തകരുമായാണ് നടുറോഡിൽ പ്രദീപ് കുമാർ ഏറ്റുമുട്ടിയത്. എം.എൽ.എയുടെയും പൊലീസിൻ്റെയും സാനിധ്യത്തിലായിരുന്നു ഏറ്റുമുട്ടൽ. 3 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കുന്നിക്കോട് പൊലീസ് കേസ് എടുത്തു. പ്രദീപ് കുമാറിനെതിരെ കേസ് എടുത്തിലെന്നു ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു.പോലീസ് സ്റ്റേഷൻ വളയുകയും ചെയ്തു.ഒടുവിൽ പ്രദീപ് കുമാറിനെതിരെ പോലീസ് കേസ് രെജിസ്റ്റർ ചെയ്തു.
Read More » -
Lead News
നിയമസഭ തെരഞ്ഞെടുപ്പ് :കോൺഗ്രസ് നേതാക്കൾ ദില്ലിക്ക്-video
ഹൈക്കമാൻഡ് പ്രതിനിധികളുമായി ചർച്ച നടത്തുന്നതിന് കോൺഗ്രസ് നേതാക്കൾ 18ന് ഡൽഹിയിലെത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് ദില്ലിക്ക് പോകുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി,രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിൽ ഏതുവിധേനയും ഭരണത്തിൽ തിരിച്ചു വരിക എന്നതാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യംവയ്ക്കുന്നത്. പുതുമുഖങ്ങളെ ഇറക്കി പരീക്ഷിക്കുന്നതിനുള്ള നീക്കവും കോൺഗ്രസിനുള്ളിൽ ശക്തം ആണ്. ഹൈക്കമാൻഡിനും ഇതേ നിലപാടാണ് ഉള്ളത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പാഠമായി ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നതിനാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അതേസമയം എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ തിരിച്ചടിയാകുമോ എന്ന ഭയവും നേതാക്കൾക്കുണ്ട്. അത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് കോൺഗ്രസ് രൂപം നൽകുന്നത്.
Read More » -
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദൽ സമീപനം – സംസ്ഥാന ബജറ്റിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദൽ സമീപനമാണ് നിയമസഭയിൽ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച 2021 -22 ലേക്കുള്ള ബജറ്റിന്റെ കാതലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്ക് കുറിപ്പിൽ പറഞ്ഞു. ഭാവി കേരളത്തിന്റെ വികസന പരിപ്രേക്ഷ്യമാണ് ബജറ്റിൽ പ്രതിഫലിക്കുന്നത്. 2019 ഓടെ സാർവ്വദേശീയ -ദേശീയ തലത്തിൽ വളർച്ചാ നിരക്കിൽ ഇടിവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെയും അത് ബാധിച്ചു. ആ പ്രതിസന്ധിയെ കോവിഡ് മഹാമാരിയുടെ വരവ് അതിസങ്കീർണമാക്കി. സാമൂഹിക-സാമ്പത്തിക മേഖലകളെ ശക്തിപ്പെടുത്തി അതിനെ മുറിച്ചു കടക്കാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാന സർക്കാർ. അതിനുള്ള പ്രായോഗിക മാർഗമാണ് ഈ ബജറ്റിലൂടെയും കണ്ടെത്തുന്നത്. കേരളത്തെ വിജ്ഞാന സമൂഹമാക്കി മാതൃകാ രൂപത്തിൽ ഉയർത്തുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. ഒരു വർഷം കൊണ്ട് എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ദീർഘ കാലാടിസ്ഥാനത്തിൽ പുതിയ തൊഴിൽ സാധ്യതകൾ തുറക്കുന്നതുമാണ് ബജറ്റിലെ നിർദേശങ്ങൾ. സാമ്പത്തിക വളർച്ച വീണ്ടെടുത്ത് ശക്തിപ്പെടുത്തുന്നതിനോടൊപ്പം സാമൂഹിക സമത്വത്തിലും ഊന്നൽ നൽകുന്നു എന്നതാണ് എൽ ഡി എഫ് സർക്കാർ സമീപനത്തിന്റെ സവിശേഷത.…
Read More » -
Lead News
ഒന്നര മാസം മുൻപ് വിവാഹം; ഭര്‍തൃവീട്ടില്‍ യുവതി മരിച്ചനിലയില്‍, ദുരൂഹതയെന്ന് ബന്ധുക്കള്‍
ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനില്‍ ആതിരയെ (24) ആണ് ശുചിമുറിയില്‍ കഴുത്ത് അറുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വെള്ളിയാഴ്ച രാവിലെ 11.45നാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. ഒന്നര മാസം മുന്‍പായിരുന്നു ആതിരയുടെ വിവാഹം. രാവിലെ 8 മണിക്ക് ആതിരയുടെ ഭര്‍ത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയില്‍ പോയിരുന്നു. 10 മണിയോടെ ആതിരയുടെ അമ്മ മകളെ കാണാന്‍ എത്തിയെങ്കിലും വീട്ടില്‍ ആരെയും കണ്ടില്ല. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ശരത് എത്തിയ ശേഷം വീടിനുള്ളില്‍ നടത്തിയ പരിശോധന യില്‍ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടത്. പിന്നീട് വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് മരിച്ചനിലയില്‍ ആതിരയെ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് സ്ഥലത്ത് എത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഡോഗ് സ്‌ക്വഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
Read More » -
LIFE
സിസ്റ്റർ അഭയയെ കുറിച്ച് അപവാദം പറഞ്ഞ ഫാദർ ഒടുവിൽ മാപ്പു പറഞ്ഞു തടിയൂരി -വീഡിയോ
“ഞാൻ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്. പല ധ്യാനങ്ങൾ കൂടിയിട്ടും ആന്തരിക സൗഖ്യം കിട്ടിയില്ല. അങ്ങനെ ഞാൻ കന്യാസ്ത്രീ ആയെങ്കിലും ഒരു കള്ളനെ കണ്ട് ഞാൻ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണ്.”സിസ്റ്റർ അഭയയെ കുറിച്ചുള്ള ഈ പ്രസ്താവന പിൻവലിച്ച് ഫാദർ മാത്യു നായ്ക്കാംപറമ്പിൽ. വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നപ്പോഴാണ് താൻ ഈ പ്രസ്താവന പിൻവലിക്കുകയാണെന്ന് ഫാദർ മാത്യു നായ്ക്കാംപറമ്പിൽ വ്യക്തമാക്കിയത്. ” ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിസ്റ്റർ അഭയയെ സംബന്ധിച്ച് പ്രചരിച്ച ഒരു വാട്സ്ആപ്പ് സന്ദേശത്തെ കുറിച്ച് വേണ്ടത്ര മനസ്സിലാക്കാതെ ആരാധനയ്ക്കിടയിൽ ഞാൻ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങൾ പലർക്കും വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായി എന്ന് മനസ്സിലാക്കുന്നു. അതേക്കുറിച്ച് ഞാൻ ഖേദിക്കുകയും എന്റെ സംസാരം ഉളവാക്കിയ ബുദ്ധിമുട്ടുകൾക്ക് അഭയയുടെ കുടുംബങ്ങളോടും സമൂഹത്തോടും ക്ഷമ ചോദിക്കുകയും പറഞ്ഞ കാര്യങ്ങൾ പിൻവലിക്കുകയും ചെയ്യുന്നു. “ഫാദർ മാത്യു നായ്ക്കാംപറമ്പിൽ ഖേദം പ്രകടിപ്പിച്ചു.
Read More »