കേരള ബ്ലാസ്റ്റേഴ്സിനെ ഐഎസ്എല്ലിൽ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ. കളി തീരാൻ 30 സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെയാണ് ബ്ലാസ്റ്റേഴ്സ് സമനില ഗോൾ വഴങ്ങിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയ്ക്ക് കീഴടങ്ങി.
ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയത് ജോർദാൻ മറേയാണ്. ഈസ്റ്റ് ബംഗാളിന് വേണ്ടി സ്കോട്ട് നെവിൽ ഗോൾ നേടി. അമ്പരപ്പിക്കുംവിധം ആണ് ബ്ലാസ്റ്റേഴ്സ് മത്സരം കൈവിട്ടത്. 64 ആം മിനിട്ടു മുതൽ ബ്ലാസ്റ്റേഴ്സ് മുന്നിലായിരുന്നു.
ബ്ലാസ്റ്റേഴ്സ് താരം രാഹുലിന്റെ ക്ലിയറൻസിൽ നിന്നാണ് അവസാന സെക്കൻഡിൽ കോർണർ വഴങ്ങിയത്. സാധ്യത ഈസ്റ്റ്ബംഗാൾ കൃത്യമായി മുതലെടുത്തു. സമനിലയോടെ ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തും.