Month: January 2021
-
Lead News
സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19
ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 4603 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 67,496; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,65,757 കഴിഞ്ഞ 24 മണിക്കൂറിനിടെ 62,934 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ഇടുക്കി 290, വയനാട് 241, കണ്ണൂര്‍ 219, പാലക്കാട് 209, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി…
Read More » -
Lead News
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കി രാഷ്ട്രപതി
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് 5 ലക്ഷം രൂപ സംഭാവന നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ക്ഷേത്രനിര്‍മാണത്തിനായി രാജ്യ വ്യാപകമായി നടക്കുന്ന ധനസമാഹരണത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി തന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്നും തുക നല്‍കിയത്. ക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ഗോവിന്ദ ദേവ് ഗിരിജി മഹാരാജിന്റെ നേതൃത്വത്തിലുള്ള സംഘം തുക കൈപ്പറ്റി. ഫെബ്രുവരി 27 വരെയാണ് ക്ഷേത്ര നിര്‍മാണത്തിനായുള്ള ധനസമാഹരണം. ക്ഷേത്ര നിര്‍മാണത്തിന് എത്ര തുക ആവശ്യമായി വന്നാലും അത് ജനങ്ങളുടെ സഹകരണത്തിലൂടെ സമാഹരിക്കാന്‍ സാധിക്കുമെന്ന് ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. മറ്റ് മതങ്ങളുടെ അനുയായികളില്‍ നിന്നുള്ള സംഭാവനകളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Lead News
സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ചശേഷം ഇലക്ഷന്‍ സൗജന്യം: ഉമ്മന്‍ചാണ്ടി
യുഡിഎഫ് സര്‍ക്കാര്‍ അഞ്ചു വര്‍ഷം നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതി അട്ടിമറിച്ചശേഷമാണ് ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ എപിഎല്‍ വിഭാഗത്തിന് കുറഞ്ഞ നിരക്കില്‍ ഒരു തവണ അരി നല്കാമെന്നു ബജറ്റില്‍ പ്രഖ്യാപിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വരവുചെലവ് കണക്കുപോലും നോക്കാതെ വാഗ്ദാനങ്ങള്‍ പ്രവഹിച്ച ഈ ബജറ്റിന് വിശ്വാസ്യതയില്ല. അഞ്ചു വര്‍ഷം ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യ അരിയും എ.പി.എല്‍. കുടുംബങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനത്തിന് തരുന്ന അതേ വിലയായ 8.90 രൂപയ്ക്ക് അരിയുമാണ് യുഡിഎഫ് സര്‍ക്കാര്‍ നല്കിയത്. ഇടതുസര്‍ക്കാര്‍ ബി.പി.എല്‍. കാര്‍ഡുകള്‍ക്ക് 2 രൂപയ്ക്കും എ.പി.എല്‍. കാര്‍ഡുകള്‍ക്ക് 2 രൂപ കൂടി വര്‍ദ്ധിപ്പിച്ച് 10.90 രൂപയ്ക്കുമാണ് റേഷനരി നല്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് എപിഎല്ലിന് കുറഞ്ഞ നിരക്കില്‍ അരി പ്രഖ്യാപിച്ചത്. യു.ഡി.എഫ് ഗവണ്‍മെന്റ് 2013-ല്‍ ഭരണാനുമതി കൊടുത്ത പേട്ട-തൃപ്പൂണിത്തുറ മെട്രോ ലൈന്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ചത് 5 വര്‍ഷം പാഴാക്കിയ ശേഷമാണ്. 1000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് പണി ആരംഭിച്ച വിഴിഞ്ഞം തുറമുഖം…
Read More » -
Lead News
കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന് കേരളം സുസജ്ജം,മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്‌സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് വാക്‌സിനേഷന്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തി. നേരിട്ട് സംവദിക്കാനാണ് ടൂവേ കമ്മ്യൂണിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.…
Read More » -
Lead News
സമ്പൂര്‍ണ്ണ ബജറ്റ് രാഷ്ട്രീയ അധാര്‍മികത: മുല്ലപ്പള്ളി
കാലാവധി അവസാനിക്കാന്‍ കേവലം രണ്ടുമാസം മാത്രമുള്ളപ്പോള്‍ ധനകാര്യമന്ത്രി സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചത് രാഷ്ട്രിയ അധാര്‍മികതയും തെറ്റായ നടപടിയും ആണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ശേഷിക്കുന്ന കാലയളവിലേക്കുള്ള ചെലവുകള്‍ക്കായി വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിരുന്നത്.കാലാവധി പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിന് സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാന്‍ എങ്ങനെയാണ് സാധിക്കുക എന്നതിന് വിദഗ്ദധര്‍ മറുപടി പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇടതു സര്‍ക്കാര്‍ അഞ്ചു വര്‍ഷംകൊണ്ട് സമസ്തമേഖകളും തകര്‍ത്തതിന്റെ നേര്‍ചിത്രമാണ് ബജറ്റിലുള്ളത്. നിറംപിടിപ്പിച്ച നുണകള്‍ നിരത്തി എല്‍ഡിഎഫിന്റെ പ്രകടന പത്രിക വായിക്കുക മാത്രമാണ് ധനമന്ത്രി സഭയില്‍ ചെയ്തത്. കരകയറാന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം.സാമ്പത്തിക വളര്‍ച്ചയിലും റവന്യൂ വരുമാനത്തിലും ഉണ്ടായ വന്‍ ഇടിവും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും കോവിഡ് മഹാമാരിയും കടുത്ത പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.ഇതുപോലെ ധനകാര്യ മാനേജ്‌മെന്റ് തകര്‍ന്ന കാലഘട്ടം കേരള ചരിത്രത്തിലുണ്ടായിട്ടില്ല. അഴിമതിയും പിടിപ്പുകേടും സ്വജനപക്ഷപാതവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ഭാവനാപൂര്‍ണ്ണമായ ഒരു നടപടിയും ബജറ്റിലില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എല്ലാ…
Read More » -
NEWS
”നേരം പുലരുകയും സൂര്യന്‍ സര്‍വതേജസോടെ ഉദിക്കുകയും…; ബജറ്റിലെ കവിതയുടെ ഉടമ
ഇത്തവണത്തെ ബജറ്റ് അവതരണത്തിന് ചില പ്രത്യേകതകളുണ്ട്. അതില്‍ എടുത്തുപറയേണ്ട പ്രത്യേകത ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം ഉദ്ധരിച്ച കവിതയാണ്. പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്‌നേഹയുടെ വരികളാണവ. കോവിഡ് അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കുന്നതിന്റെ കാര്യത്തിലായാലും സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിലായാലും കേരളം പങ്കുവയ്ക്കുന്ന ആത്മവിശ്വാസത്തിന്റെ ഉന്മേഷം ഈ കൊച്ചുമിടുക്കിയുടെ വരികളിലുണ്ടെന്നും കവിത ചൊല്ലിക്കൊണ്ട് ധനമന്ത്രി പറഞ്ഞിരുന്നു. കോവിഡ് കാലത്ത് കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച അക്ഷര വര്‍ഷം പദ്ധതിയുടെ ഭാഗമായി എഴുതി നല്‍കിയ കവിതയാണിത്. വിദ്യാരംഗം ശില്‍പശാലയില്‍ കവിതാവിഭാഗത്തില്‍ ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനിയായ സ്‌നേഹയുടെ കവിതയുടെ വരികള്‍ ഇങ്ങനയൊണ്. ‘നേരം പുലരുകയും സൂര്യന്‍ സര്‍വതേജസോടെ ഉദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും നാം കൊറോണയ്ക്കെതിരെ പോരാടി വിജയിക്കുകയും ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കുകയും ചെയ്യും.’ ബജറ്റ് അവതരണത്തില്‍ മന്ത്രി എന്റെ കവിത ചൊല്ലുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഏറെ സന്തോഷമുണ്ടെന്നും സ്‌നേഹ പറഞ്ഞു. അധ്യാപിക പറഞ്ഞതനുസരിച്ച്…
Read More » -
LIFE
അമിത് ചക്കാലക്കൽ നായകനാകുന്ന ‘ യുവം ‘ പ്രദർശനത്തിന്, ചിത്രത്തിലെ ‘ സുഹൃദം ‘ഗാനവീഡിയോ ശ്രദ്ധേയമാവുന്നു
‘ഹണിബീ ‘ യിൽ തുടങ്ങി കൊച്ചു കൊച്ചു വേഷങ്ങളിലൂടെ ശ്രദ്ധേയനായി നായക പദവി നേടിയ നടനാണ് കൊച്ചിക്കാരൻ അമിത് ചക്കാലക്കൽ. അമിത് നായകനാകുന്ന യുവം എന്ന പുതിയ സിനിമ ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും . ചിത്രത്തിലെ. ഗോപി സുന്ദർ സംഗീതം നൽകി ചിട്ടപ്പെടുത്തിയ ‘ സുഹൃദം ‘ എന്ന ഗാന വീഡിയോ കഴിഞ്ഞ ദിവസം മഞ്ജു വാര്യർ റീലീസ് ചെയ്തു. ഈ ഗാനത്തിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. സാമൂഹ്യ പ്രിതിബദ്ധതയുള്ള ഉത്സാഹികളായ എബി, വിനു, പോൾ എന്നീ മൂന്നു യുവ അഭിഭാഷക കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള നർമ്മത്തിൻ്റെ അകമ്പടിയിൽ രസകരമായ ഒരു പൊളിറ്റിക്കൽ ത്രില്ലർ പ്രമേയമാണ് ” യുവ ” യുടേത്. ഇതിൽ എബി എന്ന നായക കഥാപാത്രത്തെയാണ് അമിത് ചക്കാലക്കൽ അവതരിപ്പിക്കുന്നത്. ഈ ചിത്രം തൻ്റെ കരിയറിൽ വഴിത്തിരിവായി ഭവിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് അമിത്. പുതുമുഖ സംവിധായകൻ പിങ്കു…
Read More » -
NEWS
മോഷണം പ്രണയം ഭാര്യയെ കൂട്ടി കവർച്ച, വടിവാൾ വിനീതിന്റെ കഥ
വടക്കൻ കേരളത്തെ ഞെട്ടിച്ച ഷാജഹാൻ എന്ന കള്ളൻ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ഇതാ തെക്കൻ കേരളത്തിലുടനീളം മോഷണവും വടിവാൾ ആക്രമണവും നടത്തിയ വിനീതും പിടിയിലായിരിക്കുന്നു. ഭാര്യ ഷിൻസി അടക്കം നാല് പേരാണ് മോഷണസംഘം. തിരുവല്ല നഗരത്തിൽ അടുത്തിടെ പ്രഭാതസവാരിക്കിറങ്ങിയവരെ വാനിലെത്തിയ അജ്ഞാതസംഘം വടിവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതു വലിയ വാർത്തയുമായി. ആക്രമണത്തിന് മുൻകൈയെടുത്ത യുവാവിനൊപ്പം വാനിൽ ഒരു യുവതി കൂടി ഉണ്ട് എന്നുള്ള വാർത്ത ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. ആ മോഷണ സംഘത്തെ കൊല്ലം പൊലീസ് അതിസാഹസികമായി പിടികൂടിയിരിക്കുകയാണ്.വെറും ഏഴാംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് എടത്വ സ്വദേശിയായ വിനീതിന് ഉള്ളത്. ചക്കുളത്തുകാവിൽ കടകൾ കുത്തിത്തുറന്ന് വിനീത് മോഷണം പഠിച്ചു. നിരവധി തവണ പിടിയിലായെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ അന്നൊക്കെ വെറുതെവിട്ടു. മോഷണം പതിവായതോടെ ആലപ്പുഴയിലെ ജുവനൈൽ ഹോമിൽ വിനീതിനെ പാർപ്പിച്ചു. ജുവനൈൽ ഹോം വിട്ട വിനീത് ആദ്യം ചെയ്തത് ആലപ്പുഴ മെഡിക്കൽ കോളജ് പരിസരത്ത് നിന്ന് ഒരു ബൈക്ക് മോഷ്ടിക്കുകയായിരുന്നു. പിന്നീട്…
Read More » -
Lead News
ഒരു ബഡായി ബഡ്ജറ്റ് , വാഗ്ദാനങ്ങള്‍ വാരി വിതറി വീണ്ടും ജനങ്ങളെ വഞ്ചിച്ചിരിക്കുന്നു: രമേശ് ചെന്നിത്തല
കഴിഞ്ഞ ബഡ്ജറ്റുകളില്‍ നൂറുക്കണക്കിന് പൊള്ളായായ വാഗ്ദാനങ്ങള്‍ നല്‍കിയ ജനങ്ങളെ കബളിപ്പിച്ച തോമസ് ഐസക് തിരഞ്ഞെടുപ്പ് വര്‍ഷം വാഗ്ദാനങ്ങള്‍ വാരി വിതറി വിണ്ടും ജനങ്ങളെ വഞ്ചിച്ചിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റ് അവലോകന വാർത്താ സമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ വിമർശനം. [3:05 PM, 1/15/2021] Dinakar Sir Newsthen: · ഇത് ഒരു ബഡായി ബഡ്ജറ്റ് മാത്രമാണ്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അത് നടന്നില്ല. · ഇപ്പോള്‍ 5 വര്‍ഷം കൊണ്ട് ഡിജിറ്റല്‍ മേഖലയില്‍ മാത്രം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത് 5 വര്‍ഷം കൊണ്ട് പ്രൊഫഷണല്‍ രംഗത്ത് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും പ്രഖ്യാപിക്കുന്നു. ഇത് തട്ടിപ്പാണ്. · അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പാക്കനായത് കൊണ്ടാണ് അപ്രായോഗികമായ ഇത്തരമൊരു ബഡ്ജറ്റ് ഐസക് അവതരിപ്പിച്ചത്. നിയമസഭയുടെ മുന്നേകാല്‍ മണിക്കൂര്‍ സമയം വെറുതെ പാഴാക്കി.…
Read More » -
Lead News
നിയമനിര്‍വ്വഹണത്തിനൊപ്പം ബോധവത്ക്കരണപ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് പ്രാധാന്യം നല്‍കും: ഡി.ജി.പി
നിയമനിര്‍വ്വഹണത്തിനൊപ്പം വിവിധതരം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കി സൈബര്‍ സുരക്ഷാമേഖലയിലെ പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 2021 വര്‍ഷം കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമുളള വര്‍ഷമായി പോലീസ് ആചരിക്കുന്നതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം പോലീസ് ആസ്ഥാനത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അവകാശസംരക്ഷണം ഓരോ വ്യക്തിയുടെയും കടമയാണെന്നും കുട്ടികള്‍ക്ക് ഭയരഹിതരായി ജീവിക്കാനുളള സാഹചര്യം സമൂഹത്തില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇയര്‍ ഓഫ് സേഫ്റ്റി ആന്‍റ് സെക്യൂരിറ്റി 2021 ന്‍റെ ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു. സൈബര്‍ലോകത്തെ തട്ടിപ്പുകള്‍ക്കെതിരെ പാലിക്കേണ്ട മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്തി കേരളാ പോലീസ് സൈബര്‍ഡോം തയ്യാറാക്കിയ സേഫ് ഇന്‍ സൈബര്‍ സ്പെയ്സ് എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി എസ്.ശ്യാംസുന്ദര്‍ എന്നിവരും സൈബര്‍ഡോം, സി-ഡാക്ക് എന്നിവയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Read More »