Month: January 2021

  • NEWS

    24 മണിക്കൂറിനിടെ 15,158 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,42,841 ആയി. നിലവില്‍ രാജ്യത്ത് 2,11,033 സജീവ കേസുകളാണുളളത്. കോവിഡ് മരണങ്ങളും ക്രമാനുഗതമായി കുറയുകയാണ്. 24 മണിക്കൂറിനിടെ 175 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 1,52,093 ആയി. 16,977 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തി നേടിയവര്‍ 1,01,79715 ആയി. അതേസമയം, രാജ്യത്ത് കോവിഡ് വാക്സിനുകളുടെ വിതരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ‘വാക്സിന്‍ എപ്പോള്‍ എത്തുമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. അതിനുള്ള ഉത്തരമാണിത്. കുറഞ്ഞസമയം കൊണ്ട് അത് എത്തിക്കാനായി. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ ദൗത്യമാണ് തുടങ്ങുന്നത്. വാക്സിനായി പ്രയത്നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. മുന്നണി പോരാളികളുടെ വാക്സിനേഷന്‍ ചെലവ് കേന്ദ്രം വഹിക്കും’ -ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്…

    Read More »
  • NEWS

    രാജ്യത്ത്​ കോവിഡ്​ വാക്​സിനേഷന്​ തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചു

    രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ‘വാക്‌സിന്‍ എപ്പോള്‍ എത്തുമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. അതിനുള്ള ഉത്തരമാണിത്. കുറഞ്ഞസമയം കൊണ്ട് അത് എത്തിക്കാനായി. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യമാണ് തുടങ്ങുന്നത്. വാക്‌സിനായി പ്രയത്‌നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. മുന്നണി പോരാളികളുടെ വാക്‌സിനേഷന്‍ ചെലവ് കേന്ദ്രം വഹിക്കും’ -ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. കോവിഷീല്‍ഡ് വാക്സിനാണ് രാജ്യത്തെ രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയും വാക്സിന്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ ബോധവത്കരണം നടത്തും. കേരളത്തില്‍ 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍. എറണാകുളം ജില്ലയില്‍ 12ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതവും കേന്ദ്രങ്ങളാണുള്ളത്. മറ്റു ജില്ലകളില്‍ ഒമ്പതുവീതവും രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുക. ആദ്യ ദിവസം സംസ്ഥാനത്ത് ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്സിനേഷന്‍ നടത്തുക. വാക്സിന്‍ നല്‍കാന്‍ ഒരാള്‍ക്ക് നാലുമുതല്‍ അഞ്ചു മിനിറ്റ്…

    Read More »
  • NEWS

    ബഡ്ജറ്റില്‍ കോട്ടയത്തെ അവഗണിച്ചുവോ.? എംഎല്‍എ മാര്‍ പറയുന്നതിങ്ങനെ.

    നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക്ക് ബഡ്ജറ്റ് അവതരിപ്പിച്ച് ഇറങ്ങുമ്പോള്‍ ചിലരുടെ ചുണ്ടില്‍ ചിരിയും ചിലര്‍ക്ക് നീരസവുമാണ് സമ്മാനിച്ചത്. ചോദിച്ചതെല്ലാം നല്‍കിയെന്ന് ഇടതുപക്ഷ എം.എല്‍.എ മാര്‍ പറയുമ്പോള്‍ ചോദിച്ചതൊന്നും പരിഗണിച്ചില്ല എന്ന പരിഭവം പറച്ചിലിലാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ സാരഥികള്‍. കോട്ടയം ജില്ലയെ ബഡ്ജറ്റില്‍ നിന്നും ഒഴിവാക്കിയെന്ന കാര്യം വ്യക്തമായി കാണാമെന്നാണ് രണ്ടാമത്തെ കൂട്ടരുടെ വാദം. മുന്‍മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എ യുമായ ഉമ്മന്‍ചാണ്ടിയുടെ വാക്കുകളിലും നീരസമുണ്ട്. പുതുപ്പള്ളിയുടെ അടിസ്ഥാന വികസനത്തിനുള്ള കാര്യങ്ങള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നിരാശയാണ് ഫലം. പുതുപ്പള്ളിയുടെ അടിസ്ഥാന വികസനത്തിനായി വേണ്ട കാര്യങ്ങള്‍ പോലും ബഡ്ജറ്റിലില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം ആവശ്യപ്പെട്ടതെല്ലാം നല്‍കിയെന്ന സന്തോഷത്തിലാണ് സുരേഷ് കുറുപ്പ്, സി.കെ ആശ തുടങ്ങിയ എം.എല്‍.എ മാര്‍. മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒട്ടനവധി പദ്ധതികള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഇരുവരും അഭിപ്രായപ്പെടുന്നു. ടോള്‍ ചെമ്മനാകരി റോഡിന്റെ പുനരുദ്ധാരണത്തിന് 1 കോടി രൂപ അനുവദിച്ചത് എടുത്ത് പറഞ്ഞാണ് സി.കെ ആശ സന്തോഷം പങ്ക് വെച്ചത്. 250…

    Read More »
  • NEWS

    കോവിഡ് വാക്‌സിന്‍ ഇന്നുമുതല്‍: 10.30 ന് ഉദ്ഘാടനം

    കോവിഡ് മഹാമാരിക്കെതിരെയുള്ള കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ് ഇന്ന് ആരംഭിക്കുന്നു. രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കുത്തിവയ്പ്പിന് തുടക്കം കുറിക്കും. എറണാകുളം ജില്ല ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിക്കും ഇന്ന് വൈകിട്ട് 5 മണിവരെ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നടക്കും. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് കുത്തിവയ്പ്പുള്ളത്. ഓരോ കുത്തി വയ്പ്പ് കേന്ദ്രത്തിലും 100 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് ഇന്ന് വാക്‌സിന്‍ സ്വീകരിക്കുക. കോവിഷീല്‍ഡ് വാക്‌സിനാണ് ഇന്നേദിവസം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കുത്തി വെക്കുന്നത്. 0.5 മില്ലി ലിറ്റര്‍ ഡോസ് വീതമാണ് ഓരോരുത്തര്‍ക്കും നല്‍കുക. 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നല്‍കും. 2 ഡോസും എടുത്തെങ്കില്‍ മാത്രമേ കൃത്യമായ സുരക്ഷ ലഭിക്കു. കുത്തി വയ്പ്പിന് ശേഷം 30 മിനിറ്റ് നിരീക്ഷണ മുറിയില്‍ ഇരുന്നതിന് ശേഷം മാത്രമേ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിരികെ പോവാന്‍ അനുവാദമുള്ളു. ആരോഗ്യപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയും വാക്‌സിന്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ ബോധവത്കരണം നടത്തും. കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ…

    Read More »
  • NEWS

    വാക്സിനേഷനുള്ള കൂടുതൽ കേന്ദ്രങ്ങൾ ഉടൻ സജ്ജമാക്കുമെന്ന് മന്ത്രി കെ കെ ശൈലജ

    വാക്സിൻ വിതരണം കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ. 133 കേന്ദ്രങ്ങളിലാണ് കേരളത്തിൽ വാക്സിനേഷൻ ആരംഭിക്കുന്നത്. സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ആയാണ് വാക്സിനേഷൻ നടക്കുക. വാക്സിനേഷനുള്ള കൂടുതൽ കേന്ദ്രങ്ങൾ ഉടൻ സജ്ജമാക്കുമെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു.കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പിന് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. രാവിലെ 10 30 ന് പ്രധാനമന്ത്രി വീഡിയോ കോൺഫ്രൻസ് വഴി ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ആദ്യ ദിനം വാക്സിൻ കുത്തിവെപ്പ് നടത്തുന്നത് മൂന്നു ലക്ഷം പേർക്കാണ് . തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുന്നുണ്ട്.

    Read More »
  • NEWS

    അർണാബിനും ബിജെപിക്കും കുരുക്ക്, റേറ്റിംഗ് തട്ടിപ്പുകേസിൽ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്

    റേറ്റിംഗ് തട്ടിപ്പു കേസിൽ റിപ്പബ്ലിക് ടിവി ഉടമ അർണാബ് ഗോസാമിക്കും ബിജെപിക്കും കുരുക്കായി വാട്സ്ആപ്പ് ചാറ്റുകൾ പ്രചരിക്കുന്നു. ചാനൽ റേറ്റിംഗ് കൂട്ടാൻ തട്ടിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട ചാറ്റുകൾ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ ഇതിന്റെ സ്ക്രീൻഷോട്ടുകൾ ട്വിറ്ററിൽ പങ്കുവെച്ചു. എന്നാൽ ചാറ്റുകളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. റേറ്റിംഗ് ഏജൻസി ബാർക്ക് മുൻ സി ഇ ഒ പാർത്തോ ദാസും ആയി ആണ് ചാറ്റുകൾ. പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്രത്തിലും ഉള്ള അർണാബിന്റെ ബന്ധവും ചാറ്റിൽ വരുന്നുണ്ട്. അർണാബ് അധികാര ദല്ലാളായി പ്രവർത്തിച്ചു എന്ന നിലയിലും ചാറ്റിൽ പരാമർശങ്ങളുണ്ട്. 500 പേജോളം വരും പുറത്തായ ചാറ്റുകൾ എന്നാണ് വിവരം. റേറ്റിംഗ് തട്ടിപ്പുകേസിൽ പിടികൂടപ്പെട്ട് പാർത്തോ ദാസ് ഇപ്പോൾ ജയിലിലാണ്.

    Read More »
  • NEWS

    ഡോളർ കടത്തു കേസിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഹാജരാകണം

    ഡോളർ കടത്തു കേസിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ചോദ്യം ചെയ്യലിന് ഹാജരാകണം. കസ്റ്റംസ് ആണ് പ്രോട്ടോകോൾ ഓഫീസറോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ ഹഖിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുക. ഷൈൻ എ ഹഖിനോട് ഈ മാസം 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യംചെയ്യൽ സ്വപ്ന സുരേഷിന്റെയും സരിതിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്നാണ് വിവരം. നയതന്ത്ര പ്രതിനിധികൾ അല്ലാത്തവർക്ക് തിരിച്ചറിയൽ കാർഡ് നൽകിയെന്ന് മൊഴിയുണ്ടായിരുന്നു.

    Read More »
  • NEWS

    അമേരിക്കൻ തെക്ക് പടിഞ്ഞാറൻ റോഡ് ട്രിപ്പ്‌ – അനു കാമ്പുറത്ത് -ഭാഗം 6

    യൂറ്റായിൽ 8 ദിവസം പോലും ആയില്ല ഞങ്ങൾ വന്നിട്ട്, എന്നാലും മനസിൽ ശെരിക്കും പതിഞ്ഞു യൂറ്റായിലെ പാർക്കുകളും, ഹൈവേകളും, മരുഭൂമിയുടെ സൗന്ദര്യവും. എന്തോ ഒരു വിഷമം തിരിച്ചു പോകുമ്പോൾ. ചില സ്ഥലങ്ങളും ചില മനുഷ്യരെ പോലെ ആണ് അല്ലെ, നമ്മുടെ ജീവിതത്തിൽ പെട്ടെന്നു കടന്നു വരുകയും പിന്നെ യാത്ര പറഞ്ഞിറങ്ങുമ്പോൾ എവിടെയോ ഒരു വിങ്ങൽ. യൂറ്റാ നാഷണൽ പാർക്സ് പോകുന്നതിനു ഏറ്റവും അടുത്ത എയർപോർട്ട് ലാസ് വെഗാസ് ആണ്. അത് കൊണ്ട് പോകുമ്പോഴും വരുമ്പോഴും ഞങ്ങൾ 2-3 ദിവസം അവിടെയും തങ്ങി. കുറെ ദിവസമായി ഹൈക്കിങ്ങും നടത്തവും തുടങ്ങിയിട്ട്, അവസാന 2 ദിവസം ലാസ് വെഗാസിൽ വെറുതെ റിലാക്സ് ചെയാനായിരുന്നു ആദ്യം പ്ലാൻ. പിന്നെ വിചാരിച്ചു വേറെ എവിടെ എങ്കിലും പോയാലോ?. അങ്ങനെ നമ്മുടെ സ്വന്തം ഗൂഗിളിൽ തപ്പി സിയോൺ നാഷണൽ പാർക്കിൽ നിന്ന് ലാസ് വെഗാസിൽ പോകുമ്പോൾ കാണാൻ വേറെ അട്ട്രാക്ഷൻസ് ഉണ്ടോ എന്നു. വാലി ഓഫ് ഫയർ സ്റ്റേറ്റ്…

    Read More »
  • Lead News

    കേരളത്തെ കാത്തിരിക്കുന്നത് വൻ രാഷ്ട്രീയ സെക്സ് ബോംബ്?യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി എന്നാണ് ആരോപണം

    കേരളത്തെ കാത്തിരിക്കുന്നത് വൻ രാഷ്ട്രീയ സെക്സ് ബോംബ്? മലബാറിലെ ഒരു രാഷ്ട്രീയ നേതാവിനെ ഉന്നംവെച്ച് ഒരു ലൈംഗിക ആരോപണം വരുന്നു എന്ന് സൂചന. തൊഴിലന്വേഷകയായ ഒരു സ്ത്രീയെ ഡൽഹിയിൽ പീഡിപ്പിച്ചു എന്നാണ് ആരോപണം. പീഡനത്തെ തുടർന്ന് സ്ത്രീ ഗർഭിണിയായി എന്നാണ് റിപ്പോർട്ട്. രാഷ്ട്രീയ നേതാവിനെതിരെ സ്ത്രീ പരാതി കൊടുക്കാൻ തയ്യാറാകുന്നു എന്നാണ് വിവരം. തൃശ്ശൂർ സ്വദേശിനിയാണ് സ്ത്രീ. അതേസമയം പരാതിയിൽ കഴമ്പില്ല എന്നാണ് രാഷ്ട്രീയ നേതാവിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. യുവതി പറയുന്ന തീയതികളിൽ രാഷ്ട്രീയ നേതാവ് കേരളത്തിൽ ആയിരുന്നു എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഏതായാലും പരാതി നൽകാനും തടയാനും നീക്കങ്ങൾ നടക്കുന്നുണ്ട് എന്നാണ് വിവരം. മുമ്പും ആരോപണം ഉയർന്ന രാഷ്ട്രീയനേതാവിനെതിരെ തന്നെയാണ് ഇപ്പോഴും പരാതി ഉയരുന്നത് എന്നാണ് റിപ്പോർട്ട്. സ്ത്രീ പരാതി നൽകിയാൽ നിയമസഭാ തെരഞ്ഞെടുപ്പിനെ തന്നെ സ്വാധീനിക്കും വിധം ചലനങ്ങൾ മലബാർ രാഷ്ട്രീയത്തിൽ ഉണ്ടാകും.പഴയ വൈരാഗ്യമുള്ള ആളുകൾ ആണ് നീക്കങ്ങൾക്ക് പിന്നിൽ എന്നാണ് നേതാവിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

    Read More »
  • Lead News

    നടിയെ ആക്രമിച്ച കേസിൽ വിചാരണ പുനരാരംഭിക്കുന്നു, ദിലീപിന് എതിരായ കുറ്റാരോപണങ്ങളിൽ മാറ്റംവരുത്താൻ കോടതിയുടെ അനുവാദം

    നടിയെ ആക്രമിച്ച കേസിലെ വിചാരണ പുനരാരംഭിക്കുന്നു. ഈമാസം 21ന് കേസിൽ രഹസ്യ വിചാരണ വീണ്ടും ആരംഭിക്കും. കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെയാണ് 21ന് വിസ്തരികരിക്കുന്നത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചതിനെ തുടർന്ന് വിചാരണ മുടങ്ങിയിരുന്നു. വിചാരണക്കോടതിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടാണ് സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചത്. പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചതിനെ തുടർന്നാണ് വിചാരണ പുനരാരംഭിക്കുന്നത്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷൻ അപേക്ഷ വിചാരണക്കോടതി 19ന് വീണ്ടും പരിഗണിക്കും. ബന്ധപ്പെട്ട ഹർജികളും അതേ ദിവസം തന്നെയാണ് പരിഗണിക്കുന്നത്. അതേസമയം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റാരോപണങ്ങളിൽ ഭാഗികമായി മാറ്റങ്ങൾ വരുത്താൻ കോടതി അനുവാദം നൽകി. എന്നാൽ കുറ്റപത്രത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിനെ പ്രതിഭാഗം എതിർത്തിരുന്നു.

    Read More »
Back to top button
error: