ബംഗളുരുവിൽ വനിതാ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന മിനി ബസ്സിലേക്ക് മണൽ ലോറി ഇടിച്ചു കയറി 13 മരണം. സ്കൂളിൽ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദ യാത്രയായിരുന്നു അത്. 12 വനിതകളും ഡ്രൈവറും ആണ് മരിച്ചത്.
ദാവനഗേരെ സെന്റ് പോൾസ് കോൺവെന്റ് സ്കൂളിലെ 16 പൂർവ വിദ്യാർത്ഥിനികൾ ആണ് വിനോദയാത്രയ്ക്ക് ഗോവയിലേക്ക് പുറപ്പെട്ടത്. മരിച്ചവരെല്ലാം 48 പ്രായമുള്ളവരും അയൽവാസികളാണ്.
നാലുപേർ ഡോക്ടർമാരും മറ്റുള്ളവർ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരുമാണ് . ഹുബ്ബള്ളി- ധാർവാഡ് ബൈപ്പാസിൽ ആണ് അപകടം. മരിച്ചവരിൽ ഒരാൾ കർണാടക ബിജെപി മുൻ എംഎൽഎ യുടെ മരുമകൾ ഡോക്ടർ വീണ പ്രകാശാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തിൽ അനുശോചിച്ചു