Lead NewsNEWS

ഒന്നര മാസം മുൻപ് വിവാഹം; ഭര്‍തൃവീട്ടില്‍ യുവതി മരിച്ചനിലയില്‍, ദുരൂഹതയെന്ന് ബന്ധുക്കള്‍

ര്‍തൃവീട്ടില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനില്‍ ആതിരയെ (24) ആണ് ശുചിമുറിയില്‍ കഴുത്ത് അറുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വെള്ളിയാഴ്ച രാവിലെ 11.45നാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു.

ഒന്നര മാസം മുന്‍പായിരുന്നു ആതിരയുടെ വിവാഹം. രാവിലെ 8 മണിക്ക് ആതിരയുടെ ഭര്‍ത്താവ് ശരത് അച്ഛനുമായി കൊല്ലത്ത് ആശുപത്രിയില്‍ പോയിരുന്നു. 10 മണിയോടെ ആതിരയുടെ അമ്മ മകളെ കാണാന്‍ എത്തിയെങ്കിലും വീട്ടില്‍ ആരെയും കണ്ടില്ല. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ശരത് എത്തിയ ശേഷം വീടിനുള്ളില്‍ നടത്തിയ പരിശോധന യില്‍ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടത്. പിന്നീട് വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് മരിച്ചനിലയില്‍ ആതിരയെ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് സ്ഥലത്ത് എത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഡോഗ് സ്‌ക്വഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

Back to top button
error: