Month: January 2021
-
Lead News
കെഎസ്ആർടിസി വെള്ളാനയോ?ഗുരുതര ആരോപണവുമായി എം ഡി ബിജു പ്രഭാകർ
കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മാനേജിങ് ഡയറക്ടർ, കെഎസ്ആർടിസിയിൽ ഗുരുതര ക്രമക്കേടെന്ന് ബിജു പ്രഭാകർ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ നടത്തിയത്. ജീവനക്കാർ പലവിധത്തിൽ തട്ടിപ്പുകൾ നടത്തി കെഎസ്ആർടിസിയെ നഷ്ടത്തിലാക്കുകയാണെന്നാണ് ആരോപണം. കെഎസ്ആർടിസിയിലെ പ്രതിസന്ധി മറികടക്കുന്നതിന് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത് എന്നും ബിജുപ്രഭാകർ ചൂണ്ടിക്കാട്ടി. ജീവനക്കാരെ പിരിച്ചു വിടുക എന്നത് കെഎസ്ആർടിസി ഡിയോ സർക്കാരിന്റെ നയമല്ല. എന്നാൽ ക്രമേണ ജീവനക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ബിജുപ്രഭാകർ പറഞ്ഞു. ഇതിനിടയിലാണ് ജീവനക്കാരുടെ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ ശമ്പളം കൈപ്പറ്റി കൊണ്ട് ജീവനക്കാർ മറ്റു പല ജോലികളിലും ഏർപ്പെടുകയാണ്. പല ഡിപ്പോകളിലും എംപാനൽ ജീവനക്കാരാണ് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീൻ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്ന വരും ഉണ്ട് ദീർഘദൂര സ്വകാര്യബസ്സുകളുടെ സഹായിക്കുന്നതിനായി ഒരു വിഭാഗം ജീവനക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനം കടത്തി പണം ഉണ്ടാക്കുന്നതിനുള്ള…
Read More » -
LIFE
സൽമാൻഖാനും ആയിട്ടുള്ള പ്രണയം ഒരു പേടിസ്വപ്നം, ഐശ്വര്യ റായി മനസ്സ് തുറന്നപ്പോൾ
സൽമാൻ ഖാന്റെയും ഐശ്വര്യ റായിയുടെയും പ്രണയബന്ധം 1997-ലാണ് തുടങ്ങുന്നത്. സൽമാൻ ഖാൻ അന്നും സൂപ്പർസ്റ്റാർ ആയിരുന്നു. കാമുകി സോമി അലിയുമായി വിവാഹിതനാകും എന്നുവരെ ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഇവരുടെ ഇടയിലേക്ക് ആണ് ഐശ്വര്യ റായി കടന്നുവരുന്നത്. 1999-ലെ “ഹം ദിൽ ദേ ചുകെ സനം ” എന്ന ചിത്രം സൽമാൻ ഖാന്റെയും ഐശ്വര്യയുടെയും പ്രണയകഥ അങ്ങാടിപ്പാട്ട് ആകാൻ കാരണമായി. സഞ്ജയ് ലീല ബൻസാലി ആയിരുന്നു ആ സിനിമയുടെ സംവിധായകൻ. ആ സിനിമ പൂർത്തിയായതോടെ ഐശ്വര്യ റായി തന്റെ കരിയറിലെ ഉന്നതിയിലെത്തി. ഒപ്പം തന്നെ സൽമാൻഖാന്റെ കാമുകി എന്ന പട്ടം ഐശ്വര്യ റായ്ക്ക് ചാർത്തിക്കിട്ടി. അന്ന് സ്റ്റാർഡസ്റ്റ് മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ സൽമാനും ഐശ്വര്യയ്ക്കും ഇടയിൽ എന്താണ് സംഭവിക്കുന്നതെന്ന് സോമി അലി അറിയുകപോലും ഉണ്ടായില്ല എന്ന് കുറിക്കപ്പെട്ടു. ഐശ്വര്യ- സൽമാൻ ബന്ധം പരസ്യം ആയതോടെ സോമി അലി ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് ചേക്കേറി. സൽമാന്റെ ജീവിതത്തിൽനിന്ന് സോമി അലി വിട പറഞ്ഞതോടെ…
Read More » -
NEWS
സ്ത്രീകളെ പ്രലോഭിപ്പിച്ച് വിവാഹ തട്ടിപ്പ് ; 56കാരന്‍ പിടിയില്‍
വിവാഹ തട്ടിപ്പുകാരന്‍ പിടിയില്‍. സ്ത്രീകളെ പ്രലോഭിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന എറണാകുളം പറവൂര്‍ സ്വദേശി ശ്രീജന്‍ മാത്യു (56) വാണ് പിടിയിലായത്. ഗ്രാമങ്ങളിലെ വിവാഹ ബ്യൂറോയുമായി ബന്ധപ്പെട്ട്, ഉന്നത ബിരുദമുണ്ടെന്നും ലോക്കോ പൈലറ്റ് തസ്തികയില്‍ ജോലി ചെയ്യുന്നുണ്ടെന്നും കാണിച്ച് വിവാഹ ബ്യൂറോകളില്‍ റജിസ്റ്റര്‍ ചെയ്താണ് ഇയാള്‍ വിവാഹ തട്ടിപ്പ് നടത്തുന്നത്. പഴയങ്ങാടി കുളവയലിന് സമീപമുള്ള ഒരു സ്ത്രീയുടെ കൂടെ നിയമപരമായി കല്യാണം കഴിക്കാതെ താമസിച്ച് വരികയായിരുന്ന ഇയാള്‍ ഇതിനിടെ പഴയങ്ങാടിയിലെ ഒരു വിവാഹ ബ്യൂറോ വഴി വെങ്ങരയിലെ സ്ത്രീയെ പരിചയപ്പെട്ട് ഇവരെ കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടയില്‍ പഴയങ്ങാടി എസ്‌ഐ ഇ.ജയചന്ദ്രന്‍ കണ്ണൂരില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.
Read More » -
LIFE
വെളളത്തിന്റെ ട്രെയിലര്‍ പുറത്ത്; ജനുവരി 22 ന് തിയേറ്ററുകളിലേക്ക്…
ജയസൂര്യയെ നായകനാകുന്ന പുതിയ ചിത്രമായ വെളളത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ ജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വെള്ളം”. ജനുവരി 22 ന് സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ചിത്രം തിയ്യേറ്ററിലെത്തിക്കുന്നു. കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം എന്ന ചിത്രത്തിലൂടെ പറയുന്നത്. പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘ വെള്ളം’ ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍,യദു കൃഷ്ണ,രഞ്ജിത് മണബ്രക്കാട്ട്എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ സംയുക്ത മേനോന്‍,സ്‌നേഹ പാലേരി എന്നിവരാണ് നായികമാരാവുന്നത്. സിദ്ദിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബിശ്രീലക്ഷ്മി എന്നിവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്. റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,നിധേഷ് നടേരി,ഫൗസിയ…
Read More » -
NEWS
കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക് കരസേനയിലെ ആദ്യ വാക്‌സിന്‍ വിതരണം
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം കരസേനയില്‍ ആദ്യം ലഭ്യമാവുക കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തികളില്‍ സേവനം ചെയ്യുന്ന സൈനികര്‍ക്കാണ് ലഭിക്കുക. കരസേനയിലെ ഡോക്ടര്‍മാരും പാരാമെഡിക്‌സും അടങ്ങുന്ന സംഘത്തോടൊപ്പം തന്നെ ഈ മുന്‍നിരപ്പോരാളികള്‍ക്കും വാക്‌സിന്‍ നല്‍കുമെന്നാണ് സൈനികവൃത്തങ്ങള്‍ വിശദമാക്കുന്നത്. ഇത്തരത്തില്‍ കുത്തിവയ്പ് ലഭിക്കുക 4000 സൈനികര്‍ക്കാവും. 2020 മെയ് മാസം മുതല്‍ കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങളില്‍ സേവനം ചെയ്യുന്ന മുന്നണി പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് പ്രസക്തമാണെന്നാണ് വിലയിരുത്തുന്നത്. അതേസമയം, രാജ്യത്ത് കോവിഡ് വാക്സിനുകളുടെ വിതരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ‘വാക്സിന്‍ എപ്പോള്‍ എത്തുമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. അതിനുള്ള ഉത്തരമാണിത്. കുറഞ്ഞസമയം കൊണ്ട് അത് എത്തിക്കാനായി. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ ദൗത്യമാണ് തുടങ്ങുന്നത്. വാക്സിനായി പ്രയത്നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. മുന്നണി പോരാളികളുടെ വാക്സിനേഷന്‍ ചെലവ് കേന്ദ്രം വഹിക്കും’ -ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. കോവിഷീല്‍ഡ്…
Read More » -
NEWS
സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് നോട്ടീസ്
ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് നോട്ടീസ്. പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ.ഹക്കിനോട് ജനുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പ്രോട്ടോകോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. നയതന്ത്ര പ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് നയതന്ത്രപ്രതിനിധികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് പ്രോട്ടോക്കോള്‍ ഓഫിസര്‍ നല്‍കി എന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളില്‍ ഒരാളെന്നു കസ്റ്റംസ് കണ്ടെത്തിയിട്ടുള്ള ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല. എന്നാല്‍ ഇദ്ദേഹത്തിന് ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖ നല്‍കിയെന്നും കണ്ടെത്തിയിരുന്നു. നേരത്തെ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ എം.എസ്. ഹരികൃഷ്ണനെ ചോദ്യം ചെയ്തത് വിവാദമായിരുന്നു. ഇദ്ദേഹത്തെ കസ്റ്റംസ് അന്വേഷണ സംഘം ചോദ്യം ചെയ്യുമ്പോള്‍ മര്‍ദിച്ചെന്നും അസഭ്യവാക്കുകള്‍ ഉപയോഗിച്ചെന്നും ചൂണ്ടിക്കാണ്ടി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഡിജിപിക്കു…
Read More » -
NEWS
കോവിഡ് വ്യാപനത്തെ തുടർന്ന് ബ്രിട്ടൻ നിയന്ത്രണങ്ങൾ കടുപ്പിച്ചു, വിദേശ യാത്രികർക്ക് വിലക്ക്
കോവിഡ് വ്യാപന ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് ബ്രിട്ടനിൽ തിങ്കളാഴ്ചമുതൽ യാത്രാവിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. തിങ്കളാഴ്ച മുതൽ എല്ലാ ട്രാവൽ കോറി ഡോറുകളും അടക്കും എന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. വിദേശത്തു നിന്ന് ബ്രിട്ടനിലേക്ക് എത്തുന്നതിന് ഏർപ്പെടുത്തിയ പ്രത്യേക സംവിധാനമാണ്. കോവിഡ് രോഗബാധ ഇല്ലെന്നു തെളിയിക്കുന്ന രേഖ ഹാജരാക്കുന്ന വിദേശ യാത്രക്കാർക്ക് മാത്രമായിരിക്കും തിങ്കളാഴ്ചമുതൽ ബ്രി ട്ടണിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇപ്രകാരം എത്തുന്ന യാത്രക്കാർക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തും. അഞ്ചു ദിവസത്തിനു ശേഷം നടത്തുന്ന കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ 10 ദിവസത്തേക്ക് ആയിരിക്കും സമ്പർക്ക വിലക്ക് ബ്രസീലിൽ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് തെക്കേ അമേരിക്ക, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബ്രിട്ടൻ വിലക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
Read More » -
NEWS
കര്‍ഷക നേതാവിന് എന്‍ഐഎ നോട്ടീസ്
കര്‍ഷക നേതാവിന് എന്‍ഐഎ നോട്ടീസ്. കര്‍ഷക നേതാവ് ബല്‍ദേവ് സിങ് സിര്‍സയ്ക്കാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നോട്ടീസ് ലഭിച്ചത്. കേന്ദ്രസര്‍ക്കാരിനെതിരെ വിപ്ലവം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ക്രമസമാധാനം ഇല്ലാതാക്കിയും ഭയം സൃഷ്ടിച്ചും ജനങ്ങള്‍ക്കിടയില്‍ സിര്‍സ വെറുപ്പുണ്ടാക്കുകയും ചെയ്തുവെന്നാണ് സിര്‍സയ്‌ക്കെതിരായ കേസ്. കേസില്‍ ഞായറാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ലോക് ഭലായ് ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയാണ് സിര്‍സ. വെള്ളിയാഴ്ച കേന്ദ്രവുമായി നടന്ന ഒന്‍പതാം വട്ട യോഗത്തില്‍ എല്‍ബിഐഡബ്ല്യുഎസിനെ പ്രതിനിധീകരിച്ച് പുരന്‍ സിങ് ആണ് പങ്കെടുത്തത്. അതേസമയം, കര്‍ഷക പ്രതിഷേധം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്ന് സിര്‍സ പ്രതികരിച്ചു.
Read More » -
LIFE
51-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം
51-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് കലാ അക്കാദമിയിലാണ് ഉദ്ഘാടനം. കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, ആദ്യമായി ‘ഹൈബ്രിഡ്’ ചലച്ചിത്രമേളയായാണ് ഇത്തവണ രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. ഇക്കൊല്ലം ഐ.എഫ്.എഫ്.ഐ. കുറച്ചു പരിപാടികള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലും പ്രേക്ഷകര്‍ക്കായി സംഘടിപ്പിക്കും. ജനുവരി 16 മുതല്‍ 24 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 2500 ഡെലിഗേറ്റുകള്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവര്‍ക്ക് ഓണ്‍ലൈനായും സിനിമ കാണാം വിശ്വവിഖ്യാത സംവിധായകന്‍ സത്യജിത്ത് റേയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിന് സമര്‍പ്പിക്കും. മേളയില്‍ അദ്ദേഹത്തിന്‍ ചിത്രങ്ങളാപഥേര്‍ പാഞ്ചാലി, ചാരുലത, സോണാര്‍ കെല്ല, ഗരേ ബെയ്രേ, ശത്രഞ്ജ് കേ ഖിലാഡി എന്നിവ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ അടുത്തിടെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ എസ്.പി. ബാലസുബ്രഹ്മണ്യം, സൗമിത്ര ചാറ്റര്‍ജി, ഇര്‍ഫാന്‍ ഖാന്‍, ഋഷി കപൂര്‍, ചാഡ്വിക് ബോസ്മാന്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ചലച്ചിത്ര പ്രതിഭകള്‍ക്ക് മേളയില്‍ ആദരം അര്‍പ്പിക്കും. ആകെ 224 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അര്‍ജന്റീനയില്‍നിന്നുള്ള സംവിധായകന്‍ പാബ്ലോ സെസാറാണ്…
Read More »
