NEWS

കര്‍ഷക നേതാവിന് എന്‍ഐഎ നോട്ടീസ്

ര്‍ഷക നേതാവിന് എന്‍ഐഎ നോട്ടീസ്. കര്‍ഷക നേതാവ് ബല്‍ദേവ് സിങ് സിര്‍സയ്ക്കാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നോട്ടീസ് ലഭിച്ചത്. കേന്ദ്രസര്‍ക്കാരിനെതിരെ വിപ്ലവം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ക്രമസമാധാനം ഇല്ലാതാക്കിയും ഭയം സൃഷ്ടിച്ചും ജനങ്ങള്‍ക്കിടയില്‍ സിര്‍സ വെറുപ്പുണ്ടാക്കുകയും ചെയ്തുവെന്നാണ് സിര്‍സയ്‌ക്കെതിരായ കേസ്. കേസില്‍ ഞായറാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ലോക് ഭലായ് ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയാണ് സിര്‍സ. വെള്ളിയാഴ്ച കേന്ദ്രവുമായി നടന്ന ഒന്‍പതാം വട്ട യോഗത്തില്‍ എല്‍ബിഐഡബ്ല്യുഎസിനെ പ്രതിനിധീകരിച്ച് പുരന്‍ സിങ് ആണ് പങ്കെടുത്തത്. അതേസമയം, കര്‍ഷക പ്രതിഷേധം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്ന് സിര്‍സ പ്രതികരിച്ചു.

Back to top button
error: