കോവിഡ് വ്യാപനത്തെ തുടർന്ന് ബ്രിട്ടൻ നിയന്ത്രണങ്ങൾ കടുപ്പിച്ചു, വിദേശ യാത്രികർക്ക് വിലക്ക്
കോവിഡ് വ്യാപന ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് ബ്രിട്ടനിൽ തിങ്കളാഴ്ചമുതൽ യാത്രാവിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. തിങ്കളാഴ്ച മുതൽ എല്ലാ ട്രാവൽ കോറി ഡോറുകളും അടക്കും എന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. വിദേശത്തു നിന്ന് ബ്രിട്ടനിലേക്ക് എത്തുന്നതിന് ഏർപ്പെടുത്തിയ പ്രത്യേക സംവിധാനമാണ്.
കോവിഡ് രോഗബാധ ഇല്ലെന്നു തെളിയിക്കുന്ന രേഖ ഹാജരാക്കുന്ന വിദേശ യാത്രക്കാർക്ക് മാത്രമായിരിക്കും തിങ്കളാഴ്ചമുതൽ ബ്രി ട്ടണിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇപ്രകാരം എത്തുന്ന യാത്രക്കാർക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തും. അഞ്ചു ദിവസത്തിനു ശേഷം നടത്തുന്ന കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ 10 ദിവസത്തേക്ക് ആയിരിക്കും സമ്പർക്ക വിലക്ക്
ബ്രസീലിൽ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് തെക്കേ അമേരിക്ക, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബ്രിട്ടൻ വിലക്ക് വിലക്കേർപ്പെടുത്തിയിരുന്നു.