NEWS

അപകീർത്തികരമായ വാർത്ത അടിസ്ഥാന രഹിതം: വ്യാപാരികൾ സന്നിധാനം SH0 യ്ക്ക് പരാതി നൽകി

ശബരിമല: മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് സന്നിധാനത്തെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും പണം വാങ്ങി തീർടകരെ അനധികൃതമായി താമസിപ്പിച്ചുവെന്ന പരാതിയും വാർത്തയും വ്യാജം. ഇതിനെതിരെ വ്യാപാരികൾ സന്നിധാനം പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി. ശബരിമല തീർത്ഥാടന കാലാരംഭത്തിൽ മാളികപ്പുറം ഫ്ലൈ ഓവറിന് താഴെയുള്ള കടമുറികൾ വൻ തുകക്ക് മറിച്ചുവിറ്റതു സംബന്ധിച്ച തർക്കമാണ് വ്യാജ പരാതിക്ക് കാരണം. പരാതിക്കാരായ എം. അയ്യപ്പൻ കുട്ടിയും മുഹമ്മദ് സുനീറും ചേർന്നാണ് കടമുറികൾ കുറഞ്ഞ തുകക്ക് ലേലം എടുത്ത ശേഷം വൻ തുകക്ക് വ്യാപാരികൾക്കു തന്നെ മറിച്ച വിറ്റ് പണം തട്ടാൻ ശ്രമിച്ചത്. ഇതിനെതിരെ ദേവസ്വം വിജിലൻസ് കേസെടുക്കുകയും ഹൈക്കോടതി ഇടപെട്ട് കടകൾ പുനർലേലം ചെയ്യുകയും ചെയ്തു. മാത്രമല്ല ഇവരെ കരിംപട്ടികയിൽപ്പെടുത്തി സന്നിധാനത്തു നിന്നും പുറത്താക്കുകയും ചെയ്തു. അന്ന് തട്ടിപ്പിനിരയായ വ്യാപാരികളെ സഹായിച്ച വ്യാപാരിക്കെതിരെ പരാതിക്കാരുടെ തൊഴിലാളികളായ സുമേഷ്, പ്രസാദ്, സന്തോഷ് എന്നിവരെ ഉപയോഗിച്ച് നടപന്തലിലൂടെ എത്തിയ തീർത്ഥാടകരുടെ വീഡിയോയും ചിത്രങ്ങളുമെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. ഇത് സംബദ്ധിച്ച് ഒരു തീർത്ഥാടകൻ പോലും പൊലീസിൽ പരാതി നൽകുകയോ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ശബരിമല വ്യാപാരികളേയും കുടുംബാംഗങ്ങളേയും അധിക്ഷേപിക്കുകയും വ്യാജ പരാതി നൽകുകയും ചെയ്ത എം. അയ്യപ്പൻ കുട്ടി, മുഹമ്മദ് സുനീർ, സുമേഷ്, പ്രസാദ്, സുനിൽകുമാർ, സന്തോഷ് എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

സംഭവത്തിൽ പ്രതിഷേധിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ശബരിമല സന്നിധാനം യൂണിറ്റ് യോഗം ചേരുകയും വ്യാജ പരാതിയിൽ അന്വേഷണം നടത്താതെ കേസെടുത്ത സന്നിധാനം പോലീസിൻ്റെ നടപടിയെ അപലപിക്കുകയും വ്യാജ പരാതി സൃഷ്ടിക്കുയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാർ ഒഴികെയുള്ള സന്നിധാനത്തെ മുഴുവൻ വ്യാപാരികളും യോഗത്തിൽ പങ്കെടുത്തു.

Back to top button
error: