Month: January 2021
-
LIFE
സണ്ണി വെയിൻ നായകനാകുന്ന ‘അനുഗ്രഹീതൻ ആന്റണി’യുടെ ഒഫീഷ്യൽ ട്രെയിലർ മമ്മൂട്ടി പുറത്തിറക്കി
ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമിച്ചു നവാഗതനായ പ്രിൻസ് ജോയ് സംവിധായകനായ അനുഗ്രഹീതൻ ആന്റണിയുടെ ഒഫീഷ്യൽ ട്രെയിലർ മമ്മൂട്ടി പുറത്തിറക്കി. ചിത്രത്തിന് ആശംസകൾ നേർന്ന് കൊണ്ട് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ശ്രീ മമ്മൂട്ടി ട്രെയിലർ പുറത്തിറക്കിയത്.കേരളത്തിൽ തീയറ്ററുകൾ തുറന്നപ്പോൾ പലയിടങ്ങളിലും ട്രെയിലർ പ്രദർശനത്തിന് എത്തിയിരുന്നു. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ സണ്ണി വെയിനിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്. അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗാന രചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൻ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതിന് മുന്നെ പുറത്ത് ഇറങ്ങിയ കാമിനി എന്ന ഗാനം 21 മില്യണിലധികം ആളുകളാണ് കണ്ടത്. ചിത്രത്തിന്റേതായി പുറത്ത് വന്ന ഗാനങ്ങളും ടീസറുമെല്ലാം വൻ ജനപ്രീതിയാണ് നേടിയെടുത്തത്. ജിഷ്ണു സ്…
Read More » -
Lead News
അഴിമതി ആരോപണം ; കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥന്‍ കെ.എം ശ്രീകുമാറിനെ സ്ഥലം മാറ്റി
അഴിമതി ആരോപണം നേരിട്ട കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥന്‍ കെ.എം ശ്രീകുമാറിനെ സ്ഥലം മാറ്റി.നിലവില്‍ കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഇദ്ദേഹത്തെ എറണാകുളത്തേക്കാണ് സ്ഥലംമാറ്റിയത്. കെ.എസ്.ആര്‍.ടി.സിയില്‍ 2012-15 കാലത്ത് നൂറ് കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് അന്നത്തെ അക്കൗണ്ട്സ് മാനേജറായ ശ്രീകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ക്രമക്കേടില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ടാമത്തെയാള്‍ മറ്റൊരു എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഷറഫാണ്. കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ പ്രതിസന്ധിയാണെന്നും ടിക്കറ്റ് മെഷീനിലും വര്‍ക്ഷോപ്പ് സാമഗ്രികള്‍ വാങ്ങുന്നതിലും വെട്ടിപ്പ് നടത്തിയെന്നും സി.എന്‍.ജിയെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പ് തുടരാനാണെന്നും കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ നേരത്തെ അറിയിച്ചിരുന്നു. ബിജു പ്രഭാകറിന്റെ പ്രസ്താവനയ്‌ക്കെതിരെ വലത് ഇടത് ട്രേഡ് യൂണിയന്‍ സംഘടനകളായ ഐ.എന്‍.ടി.യു.സിയും സി.ഐ.ടി.യുവും പ്രതിഷേധിച്ചു. തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നില്‍ അവഹേളിക്കാനാണ് എം.ഡിയുടെ ശ്രമമെന്ന് സി.ഐ.ടി.യു അഭിപ്രായപ്പെട്ടു. അനുചിതമായ പ്രസ്താവനയാണ് എം.ഡിയുടേതെന്ന് എളമരം കരീം അഭിപ്രായപ്പെട്ടു. ഐ.എന്‍.ടി.യു.സിയുടെ സംഘടനയായ ടിഡിഎഫ് തമ്ബാനൂര്‍ ബസ്സ്റ്റാന്റില്‍ നിന്ന് ട്രാന്‍സ്‌പോര്‍ട്ട് ഭവനിലേക്ക് ബിജു പ്രഭാകറിനെതിരെ…
Read More » -
VIDEO
-
Lead News
മാര്‍ച്ച് മാസത്തോടെ അമേരിക്കയില്‍ ജനിതക വകഭേദം വന്ന വൈറസ് പടരുമെന്ന് റിപ്പോര്‍ട്ട്, ആശങ്ക
കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ച സാഹചര്യത്തില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വീണ്ടും ആശങ്കയ്ക്ക് കാരണമാകുന്നു. യുകെയില്‍ കണ്ടെത്തിയ ജനിതക വകഭേദം വന്ന വൈറസ് മാര്‍ച്ച് മാസത്തോടെ അമേരിക്കയില്‍ പടര്‍ന്ന് പിടിക്കുമെന്നാണ് യുഎസ് രോഗപ്രതിരോധ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാല്‍ 30 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസിനെ നേരിടാന്‍ കൂടുതല്‍ പ്രതിരോധ സംവിധാനങ്ങള്‍ ആവശ്യമാണെന്നും മുന്നറിയിപ്പ് നല്‍കുന്നു. പുതിയ വൈറസിന്റെ സാന്നിദ്ധ്യം ഏറ്റവും കൂടുതല്‍ ഭീഷണിയാവുക കോവിഡ് കാരണം ബുദ്ധിമുട്ടുന്ന ആരോഗ്യമേഖലയ്ക്കാണ്. അതിനാല്‍ ജനങ്ങളെ വൈറസില്‍ നിന്ന് സംരക്ഷിക്കാന്‍ വാക്സിന്‍ കുത്തിവെയ്പ്പ് വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം എന്നീ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ശീലമാക്കണം. ഈ പ്രതിരോധ നടപടികള്‍ അധികം വൈകികാതെ എത്രയും പെട്ടെന്ന് നടപ്പാക്കിയാല്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന് സിഡിഎസ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങളിലായി നിലവില്‍ 76 പേര്‍ക്ക് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
Read More » -
LIFE
പിറന്നാള്‍ ദിനത്തില്‍ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചു, ഒടുവില്‍ മാപ്പ് പറഞ്ഞ് താരം
മക്കള്‍ സെല്‍വം വിജയ് സേതുപതിയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. ആരാധകരോട് കാണിക്കുന്ന സ്‌നേഹവും കരുതലും തന്നെയാണ് താരത്തെ ഇഷ്ടപ്പെടാനും കാരണം. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. എന്താണന്നല്ലെ, പിറന്നാളിന് താരം വടിവാള്‍ കൊണ്ട് കേക്ക് മുറിക്കുന്ന ചിത്രം വൈറലായിരുന്നു. ഈ ചിത്രത്തിന് നിരവധി വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ആ ചിത്രത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. ‘പിറന്നാള്‍ ദിനത്തില്‍ എനിക്ക് ആശംസകള്‍ നേര്‍ന്ന എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. മൂന്ന് ദിവസം മുമ്പ് നടത്തിയ എന്റെ പിറന്നാള്‍ ആഘോഷം വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരിക്കുകയാണ്. വടിവാള്‍ ഉപയോഗിച്ച് ഞാന്‍ കേക്ക് മുറിക്കുന്നതായി ഫോട്ടോയില്‍ കാണാം. പൊന്റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി ഞാന്‍ അഭിനയിക്കുന്നത്. ഒരു വടിവാളും ആ ചിത്രത്തില്‍ പ്രധാന ഭാഗമാണ്. പൊന്റാമിനും ടീമിനുമൊപ്പമായതിനാല്‍ ആ വാള്‍ ഉപയോഗിച്ചാണ് ഞാന്‍ കേക്ക് മുറിച്ചത്. എന്നാല്‍ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ലെന്ന് ഒരുപാട് പേര്‍ എന്നോടു പറഞ്ഞു. ഇനി മുതല്‍…
Read More » -
Lead News
കേരളത്തിൽ പിണറായി തരംഗം പ്രവചിച്ച് സർവ്വേ
രാജ്യത്ത് ഇപ്പോഴുള്ള മുഖ്യമന്ത്രിമാരെ കുറിച്ച് ഐ എ എൻ എസ് -സി വോട്ടർ നടത്തിയ സർവേയിൽ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിലെന്നു കണ്ടെത്തൽ. പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആണ്. ഒഡിഷയിലെ നവീൻ പട്നായിക് ആണ് രാജ്യത്തെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി എന്ന് സർവേ പറയുന്നു. അരവിന്ദ് കെജ്രിവാൾ ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാംസ്ഥാനത്ത് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ പരിശോധിച്ചാൽ കേരളം, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ ജനകീയതയുടെ കാര്യത്തിൽ ഏറെ മുന്നിലാണ്. പിണറായി വിജയൻ കേരളത്തിലും മമതാബാനർജി ബംഗാളിലും സർബാനന്ദ് സോനോവാൾ അസമിലും ഭരണാനുകൂല തരംഗം ഉണ്ടാക്കിയിട്ടുണ്ട് എന്ന് സർവേ വ്യക്തമാക്കുന്നു.
Read More » -
NEWS
നെല്ലിയാമ്പതി കാരപ്പാറയില്‍ വിനോദ സഞ്ചാരികള്‍ മുങ്ങി മരിച്ചു
നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ട് വിനോദ സഞ്ചാരികള്‍ മുങ്ങി മരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. നെല്ലിയാമ്പതി വിക്ടോറിയ വെളളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട മറ്റൊരാളെ രക്ഷപ്പെടുത്തി.നാലു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മൃതദേഹങ്ങള്‍ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
Read More » -
LIFE
ജയറാം- പാര്‍വതി രഹസ്യപ്രണയം ശ്രീനിവാസന്‍ പിടിച്ചത് ഇങ്ങനെ
മലയാളം സിനിമയിലെ മികച്ച കെമിസ്ട്രി ഉള്ള നടീനടന്മാരാണ് ജയറാമും പാര്‍വതിയും. നിരവധി ചിത്രങ്ങളില്‍ ഇവര്‍ നായികാനായകന്മാരായി അഭിനയിച്ചിട്ടുണ്ട്. അഭ്രപാളിയിലെ പ്രണയം പിന്നീട് ഒരുമിച്ചു ജീവിക്കുന്നതിനും കാരണമായി. 1992 സെപ്റ്റംബര്‍ ഏഴിനാണ് ഇരുവരും ജീവിതത്തില്‍ ഒരുമിച്ചത്. പി പത്മരാജന്‍ സംവിധാനം ചെയ്ത ‘അപരന്‍’ എന്ന സിനിമയിലൂടെയാണ് ജയറാമിന്റെ അരങ്ങേറ്റം. ഈ സിനിമയില്‍ വെച്ച് 1988ലാണ് ജയറാം പാര്‍വ്വതിയെ കാണുന്നത്. പിന്നീട് ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. മിക്കതിലും ഇവര്‍ ജോഡികളായാണ് അഭിനയിച്ചത്. പിന്നാലെ ഇരുവരും പ്രണയബദ്ധരായി. എന്നാല്‍ ഇരുവരും അത് വളരെ രഹസ്യമായി സൂക്ഷിച്ചു. സിനിമയില്‍ ഇവരുടെ അടുത്തുള്ളവര്‍ക്ക് പോലും ഈ പ്രണയം കണ്ടുപിടിക്കാനായില്ല. എന്നാല്‍ ഈ പ്രണയം കണ്ടുപിടിക്കാന്‍ സാധിച്ചത് ശ്രീനിവാസനാണ്. എല്ലാവരുടെയും കണ്ണുവെട്ടിച്ച ജയറാമിനും പാര്‍വതിക്കും ശ്രീനിവാസന്റെ കണ്ണ് വെട്ടിക്കാന്‍ ആയില്ല. ‘തലയണമന്ത്രം’ ത്തിന്റെ സെറ്റില്‍ വച്ചാണ് ജയറാമിന്റെയും പാര്‍വതിയുടേയും രഹസ്യപ്രണയം ശ്രീനിവാസന്‍ തിരിച്ചറിഞ്ഞത്. ഈ സിനിമയില്‍ ശ്രീനിവാസനും ജയറാമുമാണ് നായകന്‍മാര്‍. ഉര്‍വ്വശിയും പാര്‍വതിയും ആണ് നായികമാര്‍. ജയറാമും…
Read More » -
NEWS
പിണറായിയെ ഒന്ന് കാണണം, മാപ്പ് ചോദിക്കണം: ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ ഓര്‍മയില്ലേ?…. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സോഷ്യലിസ്റ്റ് ലോകത്തിന്റെയും ഇടനാഴികളിലൂടെ കുഞ്ഞനന്തന്‍ നായരെപ്പോലെ സഞ്ചരിച്ച മറ്റൊരാള്‍ ഇന്ത്യയിലുണ്ടായിരുന്നില്ല. 1962 ജനുവരി മുതല്‍ 1992 വരെ, മൂന്നുപതിറ്റാണ്ട് കറഞ്ചിയയുടെ പത്രാധിപത്യത്തിലുള്ള ബ്ലിറ്റ്സ് വാരികയുടെയും ദേശാഭിമാനി ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പത്രങ്ങളുടെയും യൂറോപ്യന്‍ ലേഖകനായി ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിന്‍ കേന്ദ്രീകരിച്ച് അദ്ദേഹം പ്രവര്‍ത്തിച്ചു. ലോക സോഷ്യലിസ്റ്റ് നേതാക്കളുമായി അടുത്ത സമ്പര്‍ക്കംപുലര്‍ത്താനും സോവിയറ്റ് യൂണിയനിലെയും തുടര്‍ന്ന് കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ ജയാപചയങ്ങള്‍ നേരിട്ടുകാണാനും സാധിച്ച വ്യക്തി. മാത്രമല്ല സിപിഎം ഔദ്യോഗിക പക്ഷത്തിനെതിരെ വലതുപക്ഷ വ്യതിയാനം ആരോപിച്ച് പാര്‍ട്ടിക്കകത്ത് കലാപക്കൊടിയുയര്‍ത്തിയ വി.എസ്.അച്യുതാനന്ദന്റെ വലംകയ്യായിരുന്നു കുഞ്ഞനന്തന്‍ നായര്‍. വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള അദ്ദേഹം ഇഎംഎസിന്റെയും വിഎസിന്റെയുമെല്ലാം സഹായിയായിരുന്നു. ജര്‍മനിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന അദ്ദേഹം തിരുവനന്തപുരത്ത് എകെജി സെന്ററിലും ദീര്‍ഘകാലം ഉണ്ടായിരുന്നു. ബര്‍ലിന്‍ മതിലാണ് കുഞ്ഞനന്തന്‍നായരെ ജര്‍മനിയില്‍ എത്തിച്ചത്. ബര്‍ലിന്‍ നഗരത്തെ നെടുകെ വിഭജിച്ചുകൊണ്ട് ഇരു ജര്‍മനിയെയും വേര്‍തിരിക്കുന്നതിന് 1961 ഓഗസ്റ്റ് 13-ന് അര്‍ധരാത്രിയാണ് പതിനായിരക്കണക്കിന് ജനങ്ങള്‍…
Read More »
