NEWS

സ്ത്രീകളെ പ്രലോഭിപ്പിച്ച് വിവാഹ തട്ടിപ്പ് ; 56കാരന്‍ പിടിയില്‍

വിവാഹ തട്ടിപ്പുകാരന്‍ പിടിയില്‍. സ്ത്രീകളെ പ്രലോഭിപ്പിച്ച് വിവാഹ തട്ടിപ്പ് നടത്തുന്ന എറണാകുളം പറവൂര്‍ സ്വദേശി ശ്രീജന്‍ മാത്യു (56) വാണ് പിടിയിലായത്.

ഗ്രാമങ്ങളിലെ വിവാഹ ബ്യൂറോയുമായി ബന്ധപ്പെട്ട്, ഉന്നത ബിരുദമുണ്ടെന്നും ലോക്കോ പൈലറ്റ് തസ്തികയില്‍ ജോലി ചെയ്യുന്നുണ്ടെന്നും കാണിച്ച് വിവാഹ ബ്യൂറോകളില്‍ റജിസ്റ്റര്‍ ചെയ്താണ് ഇയാള്‍ വിവാഹ തട്ടിപ്പ് നടത്തുന്നത്.

Signature-ad

പഴയങ്ങാടി കുളവയലിന് സമീപമുള്ള ഒരു സ്ത്രീയുടെ കൂടെ നിയമപരമായി കല്യാണം കഴിക്കാതെ താമസിച്ച് വരികയായിരുന്ന ഇയാള്‍ ഇതിനിടെ പഴയങ്ങാടിയിലെ ഒരു വിവാഹ ബ്യൂറോ വഴി വെങ്ങരയിലെ സ്ത്രീയെ പരിചയപ്പെട്ട് ഇവരെ കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടയില്‍ പഴയങ്ങാടി എസ്‌ഐ ഇ.ജയചന്ദ്രന്‍ കണ്ണൂരില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.

Back to top button
error: