ടൂറിസം പ്രവര്‍ത്തനങ്ങളില്‍ എടുത്ത് പറയേണ്ട നേട്ടം കൈവരിച്ച കുമരകത്തെ മാതൃകയാക്കാനൊരുങ്ങി മധ്യപ്രദേശ്. മധ്യപ്രദേശ് ടൂറിസം വകുപ്പ് മന്ത്രി ഉഷ ഠാക്കൂറും സംഘവും നേരിട്ട് കുമരകത്ത് എത്തി ഉത്തരവാദിത്ത ടൂറിസം പദ്ധതിയെക്കുറിച്ച് പഠിച്ചു. സംരംഭകരുമായും അയ്മനം, കുമരകം പഞ്ചായത്ത് പ്രസിഡന്റുമാരുമായും ഉഷ ഠാക്കൂറും സംഘവും ആശയവിനിമയം നടത്തി. കുമരകം, അയ്മനം പ്രദേശങ്ങള്‍ സുന്ദരമാണെന്നും ഇവിടുത്തെ ടൂറിസം പദ്ധതികളെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഉഷ ഠാക്കൂര്‍ അറിയിച്ചു. മന്ത്രി ഉള്‍പ്പടെ 12 പേരടങ്ങുന്ന സംഘമാണ് കുമരകത്ത് എത്തിയത്. ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടവരുമായെല്ലാം സംഘം ചര്‍ച്ച നടത്തി. ഇന്ന് കുമരകത്തെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രിയും സംഘവും നാളെ തിരികെ പോവും.
Related Articles
Check Also
Close