NEWS
മാസ്റ്ററിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ പൊങ്കല്‍ റിലീസായി കഴിഞ്ഞ ദിവസം തീയേറ്ററിലെത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ പ്രവര്‍ത്തനം നിലച്ച തീയേറ്ററുകള്‍ വീണ്ടും തുറന്നത് മാസ്റ്റര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ്. ചിത്രത്തിന് ലോകത്തിന്റെ പലയിടങ്ങളിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തകര്‍ന്ന് പോയ സിനിമാവ്യവസായത്തെ പഴയ പാതയിലേക്ക് തിരികെയെത്തിക്കാന്‍ മാസ്റ്ററിന് സാധിച്ചു എന്ന സന്തോഷത്തിലാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍. മാസ്റ്ററിന് പിന്നാലെ മറ്റ് മലയാള ചിത്രങ്ങളും അടുത്താഴ്ച മുതല്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട മാസ്റ്ററിന്റെ മേക്കിംഗ് വീഡിയോ ആണ്. വിജയിയെ ലോകേഷ് കനകരാജ് എന്ന സംവിധായകന്‍ എങ്ങനെയായിരിക്കും ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നറിയാന്‍ ആഗ്രഹിച്ചിരുന്ന സിനിമാ മോഹികളും ചലച്ചിത്ര പ്രവര്‍ത്തകരും സന്തോഷത്തോടെയാണ് ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ സ്വീകരിച്ചിരിക്കുന്നത്. വീഡിയോ റിലീസായി മണിക്കൂറുകള്‍ക്കകം 10 ലക്ഷം കാഴ്ചക്കാരാണ് വീഡിയോ കണ്ടിരിക്കുന്നത്.