NEWS

മദ്യം വാങ്ങാന്‍ ഇന്നുമുതല്‍ ബവ്ക്യു ആപ്പ് വേണ്ട

കോവിഡ് കാലത്ത് ഏറ്റവുമധികം തിരക്കനുഭവപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു നമ്മുടെ മദ്യശാലകള്‍. കോവിഡും ലോക്ഡൗണുമൊക്കെ ഏറ്റവുമധികം ബാധിച്ച വിഭാഗം കൂടിയായിരുന്നു കേരളത്തിലെ മദ്യപാനികള്‍. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ അനിയന്ത്രിമായ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ബവ്ക്യു ആപ്പ് രൂപീകരിച്ചത്. ഇതോടെ ബിവറേജസിലെ തിരക്ക് കുറഞ്ഞെങ്കിലും ലാഭമുണ്ടാക്കിയത് സ്വകാര്യ ബാറുടമകളാണെന്ന ആരോപണം നിലനിന്നിരുന്നു. സ്വന്തമായി ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിയാത്ത കേരളത്തിലെ ഒരു വിഭാഗം മദ്യപാനികള്‍ക്ക് ബവ്ക്യൂ ആപ്പ് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. എന്നാലിപ്പോള്‍ ബവ്ക്യു ആപ്പ് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്നു മുതല്‍ കേരളത്തില്‍ മദ്യം വാങ്ങാന്‍ ആപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യേണ്ടതില്ലായെന്നും ഔദ്യോഗികമായി അറിയിച്ചു

Back to top button
error: