Month: January 2021

  • Lead News

    ഫൈസറിന്റെ കോവിഡ് വാക്സിൻ എടുത്ത 23 മുതിർന്നവർ മരിച്ചു, അന്വേഷണം പ്രഖ്യാപിച്ച് നോർവെ

    ഫൈസറിന്റെ കോവിഡ് വാക്സിൻ എടുത്ത 23 പേർ വാക്സിൻ എടുത്തതിന് പിന്നാലെ മരിച്ചു. വേറെ 23 പേർക്ക് അസുഖവും വന്നു. നോർവേയിൽ ആണ് സംഭവം. ഇതിനുപിന്നാലെ അന്വേഷണത്തിന് നോർവേ സർക്കാർ ഉത്തരവിട്ടു. ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു സംഘം നോർവേ ഡോക്ടർമാർ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 80 വയസ്സ് പിന്നിട്ടവർക്കാണ് പ്രതികൂല ലക്ഷണങ്ങൾ എന്നാണ് ഡോക്ടർമാർ പറയുന്നത്. ഫൈസർ വാക്സിൻ കുത്തിവെപ്പിനും മരണത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മരിച്ച 23 പേരിൽ 13 പേർക്ക് ഒരേ ലക്ഷണങ്ങളായിരുന്നു. വയറിളക്കവും പനിയും ആയിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. നോർവേ മരണങ്ങൾക്ക് ശേഷം യൂറോപ്പിലേക്ക് വിതരണം ചെയ്യുന്ന വാക്സിന്റെ എണ്ണം ഫൈസർ വെട്ടിക്കുറച്ചു. മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 80 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ എടുക്കുന്നതിന് നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ജാഗ്രതാ നിർദേശം നൽകി.

    Read More »
  • Lead News

    എൻ ഐ എയ്ക്ക് മുമ്പിൽ ഹാജരാകില്ലെന്ന് പ്രഖ്യാപിച്ച് കർഷക നേതാവ്

    എൻ ഐ എയുടേ ചോദ്യംചെയ്യൽ നോട്ടീസിന് പരസ്യമായി മറുപടി നൽകി കർഷക നേതാവ്. ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് ബൽദേവ് സിംഗ് സിർസ വ്യക്തമാക്കി. നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് എൻ ഐ എ നോട്ടീസ് നൽകിയിരുന്നു. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ പങ്ക് കർഷക പ്രക്ഷോഭത്തിൽ ഉണ്ടോ എന്ന് എൻ ഐ എ അന്വേഷിക്കുകയാണ്. സമരത്തിന് സംഘടനയുടെ ഫണ്ട് ലഭിക്കുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ ആരോപണം. സമരത്തെ പിന്തുണയ്ക്കുന്നവരെ ലക്ഷ്യംവെച്ചാണ് എൻ ഐ എയുടെ നോട്ടീസ്. മാധ്യമപ്രവർത്തകൻ ബാൽത്തേജ് പന്നു, വ്യവസായി ഇന്ദ്രപാൽ സിംഗ് എന്നിവരുൾപ്പെടെ സമരത്തെ പിന്തുണയ്ക്കുന്ന നാലു പേർക്കാണ് നോട്ടീസ്. എന്നാൽ കർഷകപ്രക്ഷോഭം ദുർബലപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത് എന്നാണ് കർഷക സംഘടനകൾ ആരോപണം. ഈ പശ്ചാത്തലത്തിലാണ് ബൽദേവ് സിംഗ് സിർസ ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് വ്യക്തമാക്കിയത്.

    Read More »
  • ദാരിദ്ര്യനിര്‍മാര്‍ജനം: കുടുംബശ്രീയുടെ പങ്ക് പ്രധാനം – മുഖ്യമന്ത്രി

    ബജറ്റില്‍ പ്രഖ്യാപിച്ച പൂര്‍ണ ദാരിദ്ര്യനിര്‍മാര്‍ജനമെന്ന ലക്ഷ്യം നേടുന്നതിന് കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള നിര്‍മിതിക്കുള്ള ചാലകശക്തിയായിട്ടാണ് കുടുംബശ്രീയെ സര്‍ക്കാര്‍ കാണുന്നത്. 14 ജില്ലകളിലേയും കുടുംബശ്രീ പ്രാദേശിക ഭാരവാഹികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. നവകേരള നിര്‍മിതിക്കുള്ള നാലു മിഷനുകള്‍ക്കും കുടുംബശ്രീ വലിയ പിന്തുണയാണ് നല്‍കിയത്. അഗതിരഹിത കേരളം പദ്ധതി വിജയിപ്പിക്കുന്നതിനും കുടുംബശ്രീ അംഗങ്ങള്‍ വലിയ പങ്ക് വഹിച്ചു. കേരളം അവിടെനിന്നും മുന്നോട്ടുപോകണം. അതുകൊണ്ടാണ് പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജനമെന്ന ലക്ഷ്യം ബജറ്റില്‍ പ്രഖ്യാപിച്ചത്. കുടുംബശ്രീ അംഗങ്ങളായ 45 ലക്ഷം സ്ത്രീകളിലൂടെയാണ് സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ പകുതിയോളം കുടുംബങ്ങളുമായി കുടുംബശ്രീ അംഗങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്നുണ്ട്. ഓരോ കുടുംബത്തിന്‍റെയും പ്രശ്നങ്ങള്‍ അവര്‍ക്ക് അറിയാന്‍ കഴിയും. തൊഴിലെടുക്കാന്‍ ശേഷിയുണ്ടായിട്ടും തൊഴിലില്ലാതെ വീടുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് സ്ത്രീകളുണ്ട്. തൊഴില്‍ പരിശീലനത്തിലൂടെയും നൈപുണ്യവികസനത്തിലൂടെയും അവര്‍ക്ക് തൊഴിലും വരുമാനവും ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഓരോ വീട്ടിലും…

    Read More »
  • VIDEO

    ജയറാം- പാര്‍വതി രഹസ്യപ്രണയം ശ്രീനിവാസന്‍ പിടിച്ചത് ഇങ്ങനെ-video

    Read More »
  • LIFE

    ക്രിസ്ത്യാനികൾക്ക് ഹലാൽ ഭക്ഷണം വിലക്കപ്പെട്ടതോ…? ഗീവർഗീസ് ഇടിച്ചെറിയ

    ഹലാൽ എന്ന വാക്ക് ഈയിടെയായി സോഷ്യൽ മീഡിയയിലെങ്ങും ചർച്ചയാകുകയാണ്. ഹലാൽ ഭക്ഷണസാധനങ്ങൾ ക്രിസ്ത്യാനികൾക്ക് നിഷിദ്ധമായതിനാൽ അത് വാങ്ങരുത്, ഭക്ഷിക്കരുത് എന്നൊക്കെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഭക്ഷ്യവസ്തുക്കളെപ്പറ്റി ബൈബിൾ വചനങ്ങൾ എന്താണെന്നു നോക്കിയാൽ ഈ ആശയക്കുഴപ്പം മാറിക്കിട്ടും.എന്താണ് ഹലാൽ…? ഹലാൽ എന്ന അറബി വാക്കിന്റെ അർത്ഥം അനുവദനീയമായത് എന്നാണ്. അതായത് ഖുർആൻനിയമപ്രകാരം അനുവദനീയമായത്. ഹലാൽ മാംസം എന്നു പറയുന്നത് ഖുർആൻ നിയമപ്രകാരം അറുക്കപ്പെട്ട മാംസവും. ഭക്ഷണത്തെപ്പറ്റി ഖുർആനിൽ പറയുന്ന വചനങ്ങളിൽ ചിലത് ഇവിടെ സൂചിപ്പിക്കാം. അദ്ധ്യായം 2:168: O mankind, eat whatever is lawful and wholesome on earth. “മനുഷ്യരേ, ഭൂമിയിലുള്ളതിൽ നിയമപരമായതും ആരോഗ്യത്തിന് ഹാനികരമല്ലാത്തതും ഭക്ഷിക്കുക….” ഇത് മുസ്‌ലിം വിശ്വാസികളോട് മാത്രമല്ല, എല്ലാ മനുഷ്യരോടും പറയുന്ന വചനമായിട്ടാണ് എഴുതിയിരിക്കുന്നത്. അദ്ധ്യായം 2:172-173: ഇങ്ങനെ എഴുതിയിരിക്കുന്നു:”വിശ്വാസികളെ, നിങ്ങൾ ആരാധിക്കുന്നത് ദൈവത്തെയാണെങ്കിൽ ദൈവത്തിന് നന്ദി അർപ്പിച്ചുകൊണ്ട് നിങ്ങൾക്കുവേണ്ടി നാം തന്നിരിക്കുന്ന ആരോഗ്യദായകമായവ ഭക്ഷിക്കുക. ചത്തതും മലിനവുമായ മാംസം, രക്തം, പന്നിമാംസം, ദൈവത്തിന്റെ പേരിൽ…

    Read More »
  • Lead News

    കൂളിംഗ് ഫിലിം ഒട്ടിച്ചതും, കർട്ടൻ ഇട്ടതുമായ വാഹനങ്ങൾക്ക് എതിരെ നാളെ മുതൽ കർശന നടപടി

    വാഹനങ്ങളിൽ യാതൊരു തരത്തിലുമുള്ള കൂളിംഗ് ഫിലിം, കർട്ടനുകൾ ഇവ ഉപയോഗിക്കാൻ പാടില്ല എന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കുക. സർക്കാർ വാഹനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. ഇത് വിവിധ വകുപ്പുകളിൽ വാഹനത്തിന്റെ നിയന്ത്രണ അധികാരി ഉറപ്പാക്കണമെന്നും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിൽ നിർദേശിക്കുന്നു.

    Read More »
  • NEWS

    ഡോ. സാബു കെ. ചെറിയാൻ സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ്

    റവ. ഡോ. സാബു കെ.ചെറിയാനെ സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് ബിഷപ്പായി തെരഞ്ഞെടുത്തു. ചെന്നൈയിൽ സി.എസ്.ഐ ആസ്ഥാനത്ത് മോഡറേറ്റർ ബിഷപ്പ് എ.ധർമ്മരാജ് റസാലത്തിൻറെ അധ്യക്ഷതയിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയാണ് റവ.സാബു കെ.ചെറിയാനെ ബിഷപ്പായി തെരഞ്ഞെടുത്തത്. പുന്നക്കാട് മലയിൽ കുടുംബാംഗമാണ്. സിഎസ്ഐ മധ്യകേരള മഹായിടവക കൗൺസിൽ തെരഞ്ഞെടുപ്പ് മൂലം നിർദ്ദേശിച്ച വൈദികരായ റവ.ഡോ.സാബു കെ.ചെറിയാൻ, റവ.നെൽസൺ ചാക്കോ എന്നിവരുടെ അഭിമുഖം ചെന്നൈ റോയൽ പേരിലുള്ള സി.എസ്.ഐ സിനഡ് ആസ്ഥാനത്ത് നടത്തുകയും തുടർന്ന് കമ്മറ്റി കൂടി റവ.സാബു കെ. ചെറിയാനെ ബിഷപ്പായി പ്രഖ്യാപിക്കുകയുമായിരുന്നു. റവ.ഡോ. സാബു കെ. ചെറിയാൻറെ സ്ഥാനാഭിഷേക ശുശ്രൂഷ 18 തിങ്കളാഴ്ച രാവിലെ 8 മണിക്ക് കോട്ടയം സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും.സി.എസ്.ഐ മോഡറേറ്റർ ബിഷപ്പ് എ. ധർമ്മരാജ് റസാലം, തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത എന്നിവർ മുഖ്യകാർമികരായിരിക്കുംസി എസ് ഡപ്യൂട്ടി മോഡറേറ്റർ ബിഷപ്പ് ഡോ.കെ രൂബേൻ മാർക്ക് സി.എസ്.ഐ മദ്ധ്യകേരള മഹായിടവക മോഡറേറ്റേഴ്സ് കമ്മിസറി ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്ജ് തുടങ്ങിയവർ…

    Read More »
  • Lead News

    കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിനെതിരെ എളമരം കരീം എംപി

    ജീവനക്കാർ ഗുരുതരമായ ക്രമക്കേട് നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ച കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിനെതിരെ സി.ഐ.ടി.യു നേതാവ് എളമരം കരീം എംപി രംഗത്തെത്തി. കെഎസ്ആർടിസിയിലെ ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണം തൊഴിലാളികളാണെന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികൾ ആത്മാർത്ഥമായി ജോലി ചെയ്യുന്നവരാണ്. തൊഴിലാളികളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് മാനേജ്മെന്റാണ്. അവരെ ജോലി ചെയ്യിക്കേണ്ടത് മാനേജ്മെന്റാണ്. കൃത്യവിലോപം കാണിക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കേണ്ടതും മാനേജ്മെന്റാണ്. ഉത്തരവാദിത്തം നിർവഹിക്കാതെ മാനേജ്മെന്റ് തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണ് എന്നദ്ദേഹം പറഞ്ഞു

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി 181, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ…

    Read More »
  • LIFE

    കഞ്ചാവില തോരനും കഞ്ചാവില സാലഡും, ഭക്ഷണം കഴിച്ചാൽ മതി കിക്ക് ആവാൻ

    ഇനി കിക്ക് ആവാൻ ലഹരി വസ്തുക്കൾ തേടി പോകേണ്ട. പ്രാതലോ ഉച്ച ഭക്ഷണമോ അത്താഴമോ കഴിച്ചാൽ മതി. സംഭവം ഇവിടെ അല്ല എന്ന് മാത്രം. തായ്‌ലൻഡിൽ ഈയിടെയാണ് കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിയത്. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾക്ക് ഇപ്പോൾ നിയമവിധേയമായി കഞ്ചാവ് കൃഷി ചെയ്യാം. കഞ്ചാവ് ഭക്ഷണപദാർത്ഥങ്ങൾക്കൊപ്പം ചേർത്ത് പുതിയ പരീക്ഷണം നടത്തുകയാണ് തായ്‌ലൻഡിലെ ഹോട്ടലുകൾ. പ്രജിൻ ബുരിയിലെ ചാവോ ഫ്യാ അഭയ്ബുബേജർ ഹോസ്പിറ്റലിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന റസ്റ്റോറന്റിലാണ് കഞ്ചാവ് ചേർത്ത വിഭവങ്ങൾ ലഭ്യമാക്കി തുടങ്ങിയത്. ” കഞ്ചാവ് ഇല ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് വിശപ്പ് വർധിക്കാനും നല്ല ഉറക്കത്തിനും സഹായകരമാകും. മാത്രമല്ല വേറെ ലഹരി തേടി പോകേണ്ടിയും വരില്ല. ” ആശുപത്രിയിലെ പ്രൊജക്ട് തലവൻ പകക്രോങ് ക്വൻകൊ പറയുന്നു. ചെറിയ അളവിലാണ് കഞ്ചാവ് ഇല ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത്. 2017 ൽ ചികിത്സാ കാര്യങ്ങൾക്ക് കഞ്ചാവ് ഉപയോഗിക്കാൻ തായ്‌ലൻഡ് സർക്കാർ അനുമതി നൽകിയിരുന്നു. ഇതോടെ നിരവധി കഞ്ചാവ് ക്ലിനിക്കുകളും തുറന്നു. ചെറുകടിക്കൊപ്പം കഞ്ചാവ് ഇലയും…

    Read More »
Back to top button
error: