പോക്സോ കേസില്‍ ഇരയായി സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന പെൺകുട്ടിക്ക് തിരികെ വീട്ടിലെത്തിയപ്പോൾ വീണ്ടും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നു. 2016-17 വർഷങ്ങളിൽ പോക്സോ കേസില്‍ ഇരയാകേണ്ടി വന്ന പെൺകുട്ടിയെ ജില്ലാ ശിശുക്ഷേമസമിതി മഞ്ചേരിയിലെ അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കുട്ടിയെ തിരികെ വീട്ടിലേക്ക് മടക്കി അയച്ചത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 17 വയസ്സുകാരിക്ക് തിരികെ വീട്ടിൽ എത്തിയ ശേഷവും അഞ്ചുതവണ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ 41 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയെ പാലക്കാട്ട് നിന്നാണ് പോലീസ് കണ്ടെത്തിയത് തുടർന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പാലക്കാട്ടു നിന്നും പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് പോലീസ് മലപ്പുറം ശിശുക്ഷേമ സമിതിക്കു മുമ്പിൽ ഹാജരാക്കി.