Lead NewsNEWS

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് അക്കത്തിൽ എത്താൻ ജൂലൈ വരെ കാത്തിരിക്കണം

ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് ഇന്ന് കേരളം. മറ്റു സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെ എത്തിനിൽക്കുന്ന സാഹചര്യത്തിലും കേരളത്തിൽ ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തിപ്പെടാൻ ജൂലൈ വരെ കാത്തിരിക്കണം എന്ന് ആരോഗ്യ വകുപ്പിൻറെ വിലയിരുത്തൽ.

ഇപ്പോഴത്തെ പ്രതിദിന കണക്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആകെ മരണനിരക്ക് ഉയരാത്തത് കേരളത്തിന്റെ നേട്ടമാണെന്നും മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേഷ്ടാവ് രാജീവ് സദാനന്ദൻ പറഞ്ഞു. പ്രതിദിന കോവിഡ് രോഗികൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ തൊട്ടുപിന്നിൽ മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞദിവസം 3081 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

കര്‍ണാടക, പശ്ചിമബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൊക്കെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെ എത്തി. കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ പ്രതിദിനം കണക്കിൽ ഏറ്റവും മുൻപിൽ മഹാരാഷ്ട്രയും തൊട്ട് പിന്നില്‍ കേരളവുമാണ്. കേരളത്തിൽ വ്യാപകമായി നടത്തുന്ന ആൻറിജൻ പരിശോധനയുടെ ഫലം പൂർണ്ണമായും വിശ്വസിക്കാനാവില്ല. ആൻറിജൻ പരിശോധനയിൽ നെഗറ്റീവ് ആകുന്നവരിലും കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യത പിന്നെയും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആൻറിജൻ പരിശോധനയിൽ നെഗറ്റീവായവർ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ഇടപഴകുമ്പോൾ രോഗവ്യാപനം സാധ്യത കൂടുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ കൂടുതൽ കൃത്യതയുള്ള ഫലം ലഭിക്കുന്ന ആർ ടി പി സി ആർ പരിശോധനയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന പരിശോധനയുടെ ആകെ 20 ശതമാനം മാത്രമേ ആർടിപിസിആർ ടെസ്റ്റ് ഉള്ളു

അതേസമയം കൊവിഡ് വാക്സിൻ ജനങ്ങളിലേക്ക് എത്തിയത് പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. രാജ്യത്ത് ആകെ ഇതുവരെ 3.81 ലക്ഷം പേര്‍ കൊവിഡ് വാക്സിൻ സ്വീകരിച്ചു. കേരളത്തിൽ ഇന്നലെ 7891 പേരാണ് വാക്സിന്‍ സ്വീകരിച്ചത്.

Back to top button
error: