Month: January 2021
-
ലോഡ്ജ് മുറിയിൽ യുവതിയും യുവാവും ജീവനൊടുക്കിയ നിലയില്‍
ലോഡ്ജ് മുറിയിൽ യുവതിയും യുവാവും തൂങ്ങിമരിച്ചനിലയിൽ. മരോട്ടിച്ചാൽ സ്വദേശി സജിത്ത് ഈറോഡ് സ്വദേശി അനിതാ എന്നിവരെയാണ് ചാലക്കുടിയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പന്ത്രണ്ടും പത്തും വയസ്സുള്ള ഇവരുടെ കുട്ടികൾ സമയം ഉറങ്ങുകയായിരുന്നു. ഉറക്കമുണർന്ന കുട്ടികൾ ലോഡ്ജ് ജീവനക്കാരെ വിവരമറിയിച്ചതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ഈറോഡ് സ്വദേശിയായ അനിത ഭർത്താവിനെ ഉപേക്ഷിചാണ് അജിത്തിനൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ചത്. 2 ദിവസം മുമ്പ് ഈ ലോഡ്ജിൽ മുറിയെടുത്ത് ഇവർ അങ്കമാലിയിൽ താമസം ശരിയാകും വരെ ഇവിടെ താമസിക്കാൻ ആയിരുന്നു ഉദേശം. സംഭവ സ്ഥലത്ത് പോലീസ് എത്തി നടപടികളാരംഭിച്ചു
Read More » -
Lead News
വിവാദ ജഡ്ജിക്ക് സുപ്രീംകോടതിയുടെ കടുത്ത നടപടി
മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന വിവാദ ഊത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ നടപടി കടുപ്പിച്ച് സുപ്രീംകോടതി. നിലവില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ സിംഗിള്‍ ബെഞ്ചിലെ അഡീഷണല്‍ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയ്‌ക്കെതിരെയാണ് നടപടി. സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്നായിരുന്നു ജഡ്ജി മുമ്പ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. അത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വിധി പ്രസ്താവത്തിലാണ് സുപ്രീംകോടതിയുടെ നടപടി. ഇരയെ കയറിപ്പിടിച്ചാലും വസ്ത്രമഴിച്ചില്ലെങ്കില്‍ പോക്‌സോ ചുമത്താനാകില്ലെന്നായിരുന്നു വിധി. ഈ ബോംബെ ഹൈക്കോടതി നാഗ്പുര്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. അഡ്വക്കേറ്റ് ജനറല്‍ അശുതോഷ് കുംഭകോണി ശനിയാഴ്ച അപ്പീല്‍ ഫയല്‍ ചെയ്യും. പീഡനത്തെ പ്രതിരോധിക്കുന്ന ഇരയെ കീഴ്‌പ്പെടുത്തി വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്കു ഒറ്റയ്ക്കു സാധിക്കില്ലെന്നാണ് കേസില്‍ പ്രതിയായ 26 കാരനെ കുറ്റവിമുക്തനാക്കി കൊണ്ട് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിരീക്ഷണം. ഒരാള്‍ക്കു തനിയെ ഒരേസമയം ഇരയുടെ വായ…
Read More » -
Lead News
തിരുവനന്തപുരം മണ്ഡലം സിപിഎമ്മിനോ ?
തിരുവനന്തപുരം നിയമസഭ മണ്ഡല തിരിച്ച് പിടിക്കാനൊരുങ്ങി സിപിഎം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവാണ് കഴിഞ്ഞതവണ ഇടതു മുന്നണിക്ക് വേണ്ടി മത്സരിച്ചത്. ജില്ലയിലെ സിറ്റിംഗ് എം എല്‍ എമാര്‍ക്ക് ഒരു അവസരം കൂടി നല്‍കാനും സി പി എം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സിപിഎം മത്സരിച്ചാല്‍ വിജയ സാധ്യതയുണ്ടെന്നാണ് ജില്ലാകമ്മിറ്റിയുടെ വാദം. ഇത് അംഗീകരിച്ചാല്‍ രാജുവിന് ഉചിതമായ സീറ്റോ സ്ഥാനമോ നല്‍കാമെന്ന നിലപാടിലാണ് സിപിഎം. ഒ. രാജഗോപാലിനോട് മത്സരിച്ച വി. ശിവന്‍കുട്ടിയെയാണ് മണ്ഡലത്തിലേക്ക് പാര്‍ട്ടി പരിഗണിക്കുന്നത്. മാത്രമല്ല നേമത്തെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുളള നീക്കവും ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരം. നേമത്ത് അനുയോജ്യനായ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായാല്‍ ശിവന്‍കുട്ടി തിരുവനന്തപുരത്തേക്ക് മാറും. അല്ലെങ്കില്‍ യുവനേതാക്കളില്‍ ആരെയെങ്കിലും രംഗത്തിറക്കും. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പ്രധാനപ്പെട്ട ബോര്‍ഡ് – കോര്‍പറേഷന്‍ അധ്യക്ഷ സ്ഥാനം നല്‍കി ആന്റണി രാജുവിനെ അനുനയിപ്പിക്കാനാണ് ശ്രമമെന്നാണ് പുറത്തുവരുന്ന വിവരം. നേമത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനെ പരിഗണിക്കുന്നതായാണ്…
Read More » -
TRENDING
നാലു വയസുകാരന്റെ പുതിയ കൂട്ടുകാരൻ: സമൂഹ മാധ്യമങ്ങളിൽ വൈറലായി ചിത്രം
ഒരു നാലു വയസുകാരനും അവനൊപ്പം നിൽക്കുന്ന മാൻകുട്ടിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. വിര്‍ജീനിയയിലെ ഒരു റിസോർട്ടിൽ അവധിയാഘോഷിക്കാൻ എത്തിയതാണ് കുഞ്ഞു ഡൊമിനിക്കും അവൻറെ കുടുംബവും. പുറത്തെ കാഴ്ചകള്‍ കണ്ട് കളിച്ചു നടക്കുന്നതിനിടയിലാണ് ഡൊമിനിക്കിന് പുതിയ കൂട്ടുകാരനെ കിട്ടുന്നത്. ഒരു മാന്‍ കുട്ടിയാണ് കഥയിലെ താരം. ഡൊമിനിക്കിനൊപ്പം ചങ്ങാത്തം കൂടിയ മാന്‍കുട്ടി പതിയെ അവനൊടൊപ്പം റിസോർട്ടിലേക്ക് പോയി. റിസോർട്ടിനുള്ളിൽ മറ്റു തിരക്കുകളിൽ നില്‍ക്കുകയായിരുന്ന ഡൊമിനിക്കിന്റെ അമ്മ സ്റ്റെഫാനിയാണ് വാതിൽക്കൽ നിൽക്കുന്ന ഡൊമിനിക്കിനേയും പുതിയ കൂട്ടുകാരനായ മാൻകുട്ടിയേയും ആദ്യമായി കാണുന്നത്. പടിവാതിലിൽ തന്നെ നോക്കി നിൽക്കുന്ന ഡൊമിനിക്കും ഡൊമിനിക്കിന്റെ അരികിൽ യാതൊരു ഭയവും ഇല്ലാതെ നിൽക്കുന്ന മാൻകുട്ടിയും. രണ്ടാളും അകത്തേക്ക് കയറാനുള്ള അമ്മയുടെ അനുമതിക്ക് വേണ്ടി കാത്തുനിൽക്കുകയാണ്. ഡൊമിനിക്കിനേയും പുതിയ കൂട്ടുകാരനെയും കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും സ്റ്റെഫാനി ഉടൻതന്നെ തന്റെ ഫോൺ കണ്ടെത്തി മകന്റേയും കൂട്ടുകാരന്റെയും നിഷ്കളങ്കമായ നോട്ടം പകർത്തുകയായിരുന്നു. പിന്നീട് സ്റ്റെഫാനി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മകന്റെയും കൂട്ടുകാരന്റെയും ചിത്രം…
Read More » -
Lead News
തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു; ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്ന് ഉമ്മന്‍ചാണ്ടി
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടികളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോട്ടയത്തെ സംബന്ധിച്ച് പുതുപ്പള്ളിയില്‍ 50 വര്‍ഷത്തിലേറെ തുടര്‍ച്ചയായി എംഎല്‍എയായിരുന്നു ഉമ്മന്‍ചാണ്ടിയെ ഇപ്പോഴിതാ തിരുവനന്തപുരത്തോ നേമത്തെ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ ചര്‍ച്ച നടക്കുന്നതായിട്ടാണ് പുറത്തുവരുന്ന വിവരം. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉമ്മന്‍ ചാണ്ടിയുടെ പേര് നേമത്തെ സ്ഥാനാര്‍ത്ഥിയായി മുമ്പോട്ട് വച്ചത്. ശശി തരൂര്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. രമേശ് ചെന്നിത്തലയും അനുകൂലിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഇതിനെ തുടക്കത്തിലേ എതിര്‍ക്കുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതില്‍ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ബന്ധിച്ചാല്‍ ഉമ്മന്‍ ചാണ്ടിക്ക് മത്സരിക്കേണ്ടി വരും. അതേസമയം, കോട്ടയത്തെ നേതാക്കളൊന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തേക്ക് മാറുന്നതിനെ അനുകൂലിക്കുന്നില്ല. നേമത്ത് ജയസാധ്യത തീരേ കുറവാണ്. വട്ടിയൂര്‍ക്കാവിലും കാര്യങ്ങള്‍ അനുകൂലമല്ല. ഈ സാഹചര്യത്തിലാണ് എ ഗ്രൂപ്പ് കരുതലോടെ നീങ്ങുന്നത്.…
Read More » -
Lead News
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 17ന് , മോഡല്‍ മാര്‍ച്ച് 1ന്
2021ലെ എസ്എസ്എല്‍സി പരീക്ഷയുടേയും മോഡല്‍ പരീക്ഷയുടേയും ടൈംടേബില്‍ പ്രസിദ്ധീകരിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 17ന് ആരംഭിച്ച് 30ന് തീരും. മോഡല്‍ പരീക്ഷ മാര്‍ച്ച് 1ന് ആരംഭിച്ച് 5ന് അവസാനിക്കും. ടൈംടേബിള്‍ ചുവടെ എസ്എസ്എല്‍സി പരീക്ഷാ ടൈം ടേബിള്‍ മാര്‍ച്ച് 17 : ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്. മാര്‍ച്ച് 18 : 1.40 -4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്. മാര്‍ച്ച് 19 : 2.40 – 4.30 മൂന്നാം ഭാഷ ഹിന്ദി, ജനറല്‍ നോളജ്. മാര്‍ച്ച് 22 :1.40 – 4.30 സോഷ്യല്‍ സയന്‍സ്. മാര്‍ച്ച് 23 :1.40 -3.30 ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്. മാര്‍ച്ച് 25 : 1.40 – 3.30 ഊര്‍ജതന്ത്രം. മാര്‍ച്ച് 26 : 2.40 -4.30 വരെ ജീവശാസ്ത്രം. മാര്‍ച്ച് 29 : 1.40 – 4.30 വരെ ഗണിതശാസ്ത്രം. മാര്‍ച്ച് 30 :1.40 മുതല്‍ 3.30…
Read More » -
Lead News
മനസില്‍ നന്മ നിറച്ച് ഔര്‍ലേഡി: ഒറ്റ ദിവസം കൊണ്ട് പിരിച്ചത് ഒരു ലക്ഷം രൂപ
പാറത്തോട് കവലയ്ക്ക് സമീപം കാറിടിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഷാനിമോള്‍ക്ക് വേണ്ടി ഔര്‍ലേഡി ബസിലെ ജീവനക്കാര്‍ ചികിത്സാ സഹായമായി ഒറ്റദിവസം കൊണ്ട് പിരിച്ചത് ഒരു ലക്ഷം രൂപ. വാഴൂര്‍ ചെങ്കല്ലപ്പള്ളി മഞ്ചികപ്പള്ളിയില്‍ ഡോണി സി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള 5 ബസുകളാണ് ഷാനിമോള്‍ക്ക് വേണ്ടി കൈകോര്‍ത്തത്. യാത്രക്കാരും ബസിലെ ജീവനക്കാരും ഈ ഉദ്യമത്തില്‍ പങ്കാളികളായതോടെയാണ് ഇത്രയും വലിയ തുക സമാഹരിക്കാനായത്. ഡോണിയുടെ ഉടമസ്ഥതയിലുള്ള അഞ്ച് ബസുകളാണ് ഒരേ ദിവസം ഷാനിമോള്‍ക്ക് വേണ്ടി ഓടിയത്. ബസിലെ ജീവനക്കാരും അന്നേ ദിവസം സൗജന്യസേവനമാണ് നടത്തിയത്. കാരുണ്യയാത്രയില്‍ നിന്നും സമാഹരിച്ച തുക വാഹന വകുപ്പ് സേഫ് സോണ്‍ വിഭാഗത്തിന്റെ സാന്നിധ്യത്തില്‍ ഷാനിമോളുടെ വീട്ടുകാര്‍ക്ക് കൈമാറും. അന്നേ ദിവസം ബസില്‍ യാത്ര ചെയ്തവര്‍ക്ക് ടിക്കറ്റ് നല്‍കാതെ ഷാനിമോള്‍ക്കൊരു കൈത്താങ്ങാവാന്‍ ബക്കറ്റിലാണ് പണം പിരിച്ചത്. ഷാനിമോളുടെ കഥയറിഞ്ഞ നാട്ടുകാര്‍ തങ്ങളാല്‍ കഴിയുന്ന തുകയാണ് ബക്കറ്റില്‍ നിക്ഷേപിച്ചത്. പലരും ടിക്കറ്റ് നിരക്കിന്റെ അഞ്ചിരട്ടിയോളം സഹായമായി നല്‍കി. എരുമേലി റൂട്ടിലോടുന്ന സെറബസും ഷാനിമോള്‍ക്ക് വേണ്ടി…
Read More » -
Lead News
24 മണിക്കൂറിനിടെ 13,083 കോവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 30 ശതമാനം കുറവ്. രാജ്യത്ത് 24 മണിക്കൂറിനിടെ 13,083 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.07 കോടി ആയി. 24 മണിക്കൂറിനിടെ 14,808 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ 1.04 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. ഒറ്റ ദിവസം കൊണ്ട് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 137 ആയി. ഇതോടെ ആകെ രോഗം വന്ന് മരിച്ചവരുടെ എണ്ണം 1,54,147 ആയി. നിലവില്‍ 1,69,824 പേരാണ് ചികിത്സയിലുളളത്. അതേസമയം, 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളില്‍ പകുതിയും കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വെളളിയാഴ്ച തന്നെ 6268 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്.
Read More » -
Lead News
കാര്‍ ചരക്കുലോറിയില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ആശുപത്രിയിലെത്തിച്ച് മടങ്ങിയ ഓട്ടോ ഡ്രൈവറും അപകടത്തില്‍ മരിച്ചു
കാര്‍ ചരക്കുലോറിയില്‍ ഇടിച്ച് യുവതി മരിച്ചു. തൃശ്ശൂര്‍ സ്വദേശിനി ജോമോളാണ്(43) മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ സാന്‍ഗി(45)യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരട് ന്യൂക്ലിയസ് മാളിന് സമീപമായിരുന്നു അപകടം. യുവതിയും യുവാവും ചോറ്റാനിക്കരയിലെ ബന്ധുവീട്ടില്‍ പോകാന്‍ വേണ്ടി വരുന്ന വഴിയായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് സംശയിക്കുന്നത്. യുവതിയുടെ മൃതദേഹം മരടിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. അതേസമയം,പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയ ഓട്ടോ ഡ്രൈവര്‍ മറ്റൊരു അപകടത്തില്‍പ്പെട്ട് മരിച്ചു.തൃപ്പൂണിത്തുറ തെക്കുംഭാഗം നന്ദനം വീട്ടില്‍ തമ്പി(50) ആണ് മരിച്ചത്. യുവതിയുടെ സഹോദരന്‍ സാന്‍ഗിയെ ആശുപത്രിയിലാക്കി മടങ്ങിവരുന്ന വഴി മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് മരണകാരണമെന്ന് അധികൃതര്‍ പറയുന്നു.
Read More » -
Lead News
50 വയസ്സുകാരിക്ക് രണ്ട് കാമുകന്‍മാര്‍; ഒടുവില്‍ ഏറ്റുമുട്ടല്‍, ഒരാള്‍ക്ക് പരിക്ക്
50 വയസ്സുകാരിയുടെ കാമുകന്മാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് ഗുരുതര പരിക്ക്. കിഴക്കമ്പലം ശ്രീ മന്ദിരത്തില്‍ സന്തോഷ് കുമാറി (30)നാണ് കമ്പി വടികൊണ്ട് തലയ്ക്കടിയേറ്റത്. തുടര്‍ന്ന് ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്തോഷിനെ മര്‍ദ്ദിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടില്‍ സജിമോന്‍ പത്രോസിനെ(51) പോലീസ് അറസ്റ്റ് ചെയ്തു. ചേന കാലായില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ കാമുകന്മാര്‍ ആയിരുന്നു സജിമോന്‍ പത്രോസും സന്തോഷ് കുമാറും. വേറെ ഭാര്യയും മക്കളുമുള്ള സജിമോന്‍ സ്ത്രീക്കൊപ്പം താമസിക്കുകയായിരുന്നു. ഇതിനിടെയാണ് സന്തോഷ് കുമാറെന്ന മറ്റൊരാളുമായി സ്ത്രീക്ക് ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇത് കണ്ടുപിടിക്കാന്‍ സജി കുമാര്‍ പുറത്തേക്ക് പോയി എന്ന വ്യാജേന വീടിനടുത്ത് ഒളിച്ചു നിന്നു.ഈ സമയം വീട്ടില്‍ എത്തിയ സന്തോഷ് കുമാറിനെ തിരിച്ചറിഞ്ഞ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കമ്പി വടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു.
Read More »