NEWS

50 വയസ്സുകാരിക്ക് രണ്ട് കാമുകന്‍മാര്‍; ഒടുവില്‍ ഏറ്റുമുട്ടല്‍, ഒരാള്‍ക്ക് പരിക്ക്

50 വയസ്സുകാരിയുടെ കാമുകന്മാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ക്ക് ഗുരുതര പരിക്ക്. കിഴക്കമ്പലം ശ്രീ മന്ദിരത്തില്‍ സന്തോഷ് കുമാറി (30)നാണ് കമ്പി വടികൊണ്ട് തലയ്ക്കടിയേറ്റത്. തുടര്‍ന്ന് ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്തോഷിനെ മര്‍ദ്ദിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടില്‍ സജിമോന്‍ പത്രോസിനെ(51) പോലീസ് അറസ്റ്റ് ചെയ്തു.

ചേന കാലായില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ കാമുകന്മാര്‍ ആയിരുന്നു സജിമോന്‍ പത്രോസും സന്തോഷ് കുമാറും. വേറെ ഭാര്യയും മക്കളുമുള്ള സജിമോന്‍ സ്ത്രീക്കൊപ്പം താമസിക്കുകയായിരുന്നു. ഇതിനിടെയാണ് സന്തോഷ് കുമാറെന്ന മറ്റൊരാളുമായി സ്ത്രീക്ക് ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇത് കണ്ടുപിടിക്കാന്‍ സജി കുമാര്‍ പുറത്തേക്ക് പോയി എന്ന വ്യാജേന വീടിനടുത്ത് ഒളിച്ചു നിന്നു.ഈ സമയം വീട്ടില്‍ എത്തിയ സന്തോഷ് കുമാറിനെ തിരിച്ചറിഞ്ഞ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കമ്പി വടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button