Month: January 2021

  • Lead News

    ഇസ്രയേല്‍ എംബസിക്ക് മുന്നിലെ സ്‌ഫോടനം; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

    ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. രണ്ട് പേര്‍ ടാക്‌സിയില്‍ നിന്നും റങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ ടാക്‌സി ഡ്രൈവറെ തിരിച്ചറിഞ്ഞു. അതിനാല്‍ ഡ്രൈവറുമായി ചേര്‍ന്ന് പ്രതികളുടെ രേഖ ചിത്രങ്ങള്‍ വരയ്ക്കാനാണ് നീക്കം. അതേസമയം, ഇവര്‍ തന്നെയാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് വ്യക്തമല്ല. ഇസ്രയേല്‍ അംബാസഡര്‍ക്കുള്ള കത്തും പകുതി കത്തിയ പിങ്ക് സ്‌കാര്‍ഫും സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. അമോണിയം നൈട്രേറ്റ് ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് സംഘം പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് 5.05 നാണ്ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം ഉണ്ടായത്. വിജയ് ചൗക്കില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്ത ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടന്നുകൊണ്ടിരിക്കെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയില്ലെങ്കിലും മൂന്നു കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. സ്‌ഫോടനമുണ്ടായ സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലും പ്രധാന സര്‍ക്കാര്‍ ഓഫീസുകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലം പോലീസ് ബന്ധവസിലാണ്. ഇന്ത്യ ഇസ്രായേല്‍ നയതന്ത്രബന്ധത്തില്‍ 29-ാം വാര്‍ഷികം…

    Read More »
  • Lead News

    നിയമസഭയിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ട കോൺഗ്രസ്‌ പ്രതിനിധി കുരുങ്ങി

    കർണാടക നിയമസഭയിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ട കോൺഗ്രസ് പ്രതിനിധി കുടുങ്ങി. നിയമസഭയിൽ ഉണ്ടായിരുന്ന ക്യാമറാമാൻമാരാണ് പ്രകാശ് റാത്തോഡ് അശ്ലീലദൃശ്യങ്ങൾ കാണുന്നത് പകർത്തിയത്. എന്നാൽ താൻ ബ്രൗസ് ചെയ്യുക അല്ലായിരുന്നു എന്നും അനാവശ്യ സന്ദേശങ്ങൾ നീക്കം ചെയ്യുകയായിരുന്നു എന്നുമാണ് പ്രകാശ് റാത്തോഡിന്റെ പ്രതികരണം.” സാധാരണ ഞാൻ സഭയിലേക്ക് ഫോൺ കൊണ്ടുപോകാറില്ല. ഒരു ചോദ്യം ഉന്നയിക്കാൻ റഫറൻസിന് ആയാണ് ഫോൺ കൊണ്ടുപോയത്. ഫോണിൽ സ്പേസ് കുറഞ്ഞപ്പോൾ അനാവശ്യ ക്ലിപ്പുകൾ നീക്കം ചെയ്യുകയായിരുന്നു. “പ്രകാശ് റാത്തോഡ് മാധ്യമങ്ങളോട് പറഞ്ഞു. കർണാടക നിയമസഭയിൽ ഇരുന്ന് അംഗങ്ങൾ അശ്ലീല വീഡിയോ കാണുന്നത് ഇതാദ്യമല്ല. ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവിടിയും മറ്റു രണ്ടുപേരും 2012ൽ അശ്ലീല വീഡിയോ കാണുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ബിജെപി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. പ്രകാശ് റാത്തോഡിനെ സസ്പെൻഡ്‌ ചെയ്യണമെന്നാണ് ആവശ്യം.

    Read More »
  • Lead News

    ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 29,249 ആരോഗ്യ പ്രവര്‍ത്തകര്‍,ഇതുവരെ സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ 1,36,473 പേര്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,249 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 376 ആക്കി വര്‍ധിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (47) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 26, എറണാകുളം 29, ഇടുക്കി 3, കണ്ണൂര്‍ 46, കാസര്‍ഗോഡ് 12, കൊല്ലം 19, കോട്ടയം 39, കോഴിക്കോട് 26, മലപ്പുറം 27, പാലക്കാട് 26, പത്തനംതിട്ട 33, തിരുവനന്തപുരം 47, തൃശൂര്‍ 27, വയനാട് 16 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (3598) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1641, എറണാകുളം 2844, ഇടുക്കി 215, കണ്ണൂര്‍ 3598, കാസര്‍ഗോഡ് 739, കൊല്ലം 1484, കോട്ടയം 3004, കോഴിക്കോട് 2075, മലപ്പുറം 1847, പാലക്കാട് 2269, പത്തനംതിട്ട 2121, തിരുവനന്തപുരം 3176, തൃശൂര്‍ 2993, വയനാട് 1243 എന്നിങ്ങനെയാണ്…

    Read More »
  • Lead News

    ഡൽഹിയിൽ ഇസ്രയേൽ എംബസിക്കു മുന്നിൽ സ്ഫോടനം

    ഡൽഹിയിൽ ഇസ്രയേൽ എംബസിക്കു മുന്നിൽ സ്ഫോടനം. ആളപായമില്ല. അഞ്ചു വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. സംഭവസ്ഥലം പോലീസ് ബന്ധവസിൽ ആണ്

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 865, കോഴിക്കോട് 710, കൊല്ലം 674, കോട്ടയം 623, തൃശൂര്‍ 497, പത്തനംതിട്ട 447, ആലപ്പുഴ 421, മലപ്പുറം 414, തിരുവനന്തപുരം 414, കണ്ണൂര്‍ 349, ഇടുക്കി 302, പാലക്കാട് 259, വയനാട് 173, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 75 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,815 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 95,18,036…

    Read More »
  • LIFE

    ആവേശമുണർത്തി മെഗാസ്റ്റാറിന്റെ ”ആചാര്യ”: ടീസറത്തി

    തെലുങ്ക് മെഗാസ്റ്റാർ ചിരംഞ്ജീവി നായകനാകുന്ന ആചാര്യയുടെ പുതിയ ടീസർ എത്തി. ചിരഞ്ജീവിയെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ത്രില്ലറാണ്. ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് സംവിധായകനായ കൊരട്ടല ശിവ തന്നെയാണ്. ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ ആണ്. നിരഞ്ജൻ റെഡ്ഡിയും രാംചരണും ചേർന്നാണ് ആചാര്യ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ചായാഗ്രഹണം തിരുവും സംഗീതസംവിധാനം മണി ശര്‍മ്മയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.നവീന്‍ നൂലിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം ഈ സമ്മറിന് തീയേറ്ററുകളിലെത്തും.

    Read More »
  • Lead News

    നിയമസംരക്ഷകര്‍ക്ക് കൂരയൊരുക്കാന്‍ കേരള പോലീസ് സൊസൈറ്റി; സേവനത്തില്‍ മരിച്ച 36 ഉദ്യോഗസ്ഥരുടെ ഭവന വായ്പ എഴുതിത്തള്ളുന്നു

    വീട് എന്നത് ഏതൊരു മനുഷ്യന്റേയും സ്വപ്‌നമാണ്. സ്വന്തം വീട്ടില്‍ ഒരുനാളെങ്കിലും അന്തിയുറങ്ങുക എന്നത് ഏതൊരു വ്യക്തിയുടെയും ആഗ്രഹങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടാകുന്ന കാര്യമാണ്. നിര്‍ഭാഗ്യവശാല്‍ നിയമസംരക്ഷകരായ പോലീസുകാര്‍ക്ക് ഭവന വായ്പ ലഭിക്കുന്നതില്‍ പരിമിതികളും പ്രതിസന്ധികളും ഒരുപാട് നിലനില്‍ക്കുന്ന സാഹചര്യമാണ് കേരളത്തിലേത്. എന്നാല്‍ അതിനുപരിഹാരമെന്നോണമാണ് കേരള പോലീസ് ഹൗസിങ് കോര്‍പ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. അതിലൂടെ നിരവധിപേര്‍ക്കാണ് ഭവന വായ്പകള്‍ ലഭിക്കുന്നത്. എന്നാല്‍ ഭവന വായ്പ അടച്ചു തീര്‍ക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ വായ്പകള്‍ അവര്‍ എഴുതിത്തളളുകയും ചെയ്യുന്നു എന്നത് ഈ സൊസൈറ്റിയെ വ്യത്യസ്തമാക്കുന്നു. അത്തരത്തിലൊന്നാണ് ഒന്നര വര്‍ഷം മുമ്പ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഹൃദയാഘാതം മൂലം മരിച്ച ഹരിപ്രസാദിന്റെ കുടുംബത്തിന്റെ വായ്പ തളളിക്കളഞ്ഞത്. 46 കാരനായ ഹരിപ്രസാദ് തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടപ്പോള്‍ ഡ്യൂട്ടിക്ക് ഇറങ്ങിയിരുന്നു. ഇത് ഹൃദയാഘാതമായിരുന്നു. തുടര്‍ന്ന് ഇയാള്‍ മരിക്കുകയും ചെയ്തു. ഭാര്യ സവര്‍ണയെയും രണ്ട് മക്കളും അനാഥരായി. ആ സമയത്ത് ഹരിപ്രസാദിന് കേരള പോലീസ് ഹൗസിങ് കോപ്പറേറ്റീവ്…

    Read More »
  • LIFE

    റഹ്മാന് ഹിമാചലിൽ ഉഷ്മള വരവേൽപ്പ്

    നടൻ റഹ്മാൻ സമാറ എന്ന പുതിയ മലയാള സിനിമയുടെ ഷൂട്ടിങ്ങിനായിട്ടാണ് ഹിമാചൽ പ്രദേശിലെ കുളു മനാലിയിൽ കഴിഞ്ഞ ദിവസം എത്തിയത് . താരം ആദ്യമായാണ് ഇവിടം സന്ദർശിക്കുന്നത്. നഗരത്തിലെത്തിയ റഹ്മാന് ബാരാഗർ പഞ്ച നക്ഷത്ര റിസോർട്ട് ഉടമകൾ നകുൽ കുല്ലാർ, ഗുനാൽ കുല്ലാർ എന്നിവരും സംഘവും ഹിമാചൽ പ്രദേശിലെ ആദിത്യ ആചാര പ്രകാരം ഉഷ്മളമായ സീകരണം നൽകി. പതിനഞ്ച് ദിവസമാണ് നായക താരം ഇവിടെ ക്യാമ്പ് ചെയ്യുക. നവാഗതനായ ചാൾസ് ജോസഫ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് സമാറ. ഹിമാചൽ പ്രദേശ് കശ്മീർ എന്നിവിടങ്ങളിലാണ് ചിത്രീകരണം.

    Read More »
  • Lead News

    ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

    സംസ്ഥാനത്ത് പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. വൈകിട്ട് മൂന്നിന് ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോർട്ട് സമർപ്പിച്ചത്. സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം23,000 മുതൽ 24000 വരെ നൽകാനാണ് റിപ്പോർട്ടിൽ ശിപാർശ നൽകിയിരിക്കുന്നത്. മാത്രമല്ല ജീവനക്കാരുടെ പെൻഷൻ പ്രായം രണ്ടുവർഷം കൂട്ടണമെന്നും ശിപാർശ ചെയ്തിരിക്കുന്നു. അതേസമയം സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് താങ്ങാവുന്ന വർധന ശിപാർശ ചെയ്യാവൂ എന്നാ സർക്കാർ കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു.

    Read More »
  • Lead News

    കോവിഡ് പ്രതിരോധത്തിനായി നോവവാക്‌സിന്റെ മരുന്നും; പരീക്ഷണാനുമതി തേടി

    രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പുതിയൊരു വാക്സിൻ കൂടി പരീക്ഷിക്കുകയാണ് പൂനയിലെ സീറം ഇന്സ്റ്റിറ്റ്യൂട്ട്. നോവാവാക്‌സ്‌ കമ്പനിയുടെ വാക്സിനാണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്. നിലവിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൃഷിയിലും ഭാരത് ബയോടെക് വികസിപ്പിച്ച വാക്സിനും ആണ് രാജ്യത്ത് കുത്തിവെപ്പിനായി ഉപയോഗിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഡ്രഗ് കൺട്രോളർക്ക് അപേക്ഷ നൽകിയിരുന്നുവെന്നും ഇന്ത്യയിലെ പരീക്ഷണത്തിന് ഉടൻ അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല പറഞ്ഞു. യുകെയിലെ പരീക്ഷണങ്ങളിൽ നോവാവാക്‌സ്‌ 89.32 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഈ വാക്സിനും പരീക്ഷിക്കാൻ ഒരുങ്ങുന്നത്. 18നും 84 നും ഇടയിൽ പ്രായമുള്ള 15000 പേരിലാണ് യുകെ നോവാവാക്‌സിന്റെ ട്രയൽ നടത്തിയത്.

    Read More »
Back to top button
error: