Month: January 2021

  • Lead News

    ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കാന്‍ പോയി മടങ്ങിയ അമ്മയ്ക്കും മകള്‍ക്കും നേരെ ആക്രമണം

    ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കാന്‍ പോയ അമ്മയ്ക്കും മകള്‍ക്കും നേരെ ആക്രമണം. പൂവച്ചല്‍ കുറകോണം സ്വദേശിനി ബബിതയ്ക്കും മകള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ബസ് ഇല്ലാത്തതിനാല്‍ കാല്‍നടയായി പോവുകയായിരുന്ന ഇവരുടെ നേര്‍ക്ക് പൂവച്ചല്‍ ഒന്നാം കരിക്കകം വളവില്‍ വെച്ച് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ മോശമായി സംസാരിക്കുകയും ബബിതയുടെ നാഭിക്ക് തൊഴിക്കുകയുമായിരുന്നു.ഇതോടെ നിയന്ത്രണംവിട്ട ബൈക്ക് ഒരു ദിശയിലേക്ക് പാഞ്ഞു. യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് ബബിതയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കടയില്‍ സ്ഥിരമായി മദ്യപിക്കാന്‍ എത്തുന്ന ഇവര്‍ വിതൂര സ്വദേശികളാണെന്നും സുഹൃത്തിന് കാശ് കൊടുക്കാന്‍ പോയതാണെന്നും പോലീസ് പറയുന്നു.

    Read More »
  • Lead News

    വിജയലക്ഷ്മിയുടെ മരണകാരണം ഭർത്താവ് പ്രദീപ് പല കേസുകളിലും പ്രതിയായതോ.?

    ചാരുംമൂട് പുതുച്ചിറ കുളത്തിൽ മുങ്ങി മരിച്ച വിജയലക്ഷ്മി ഭർത്താവ് പല കേസുകളിലും പ്രതിയായതിനെത്തുടർന്ന് മനംനൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന വാർത്തകൾ. പ്രദീപിന്റെ വഴി വിട്ട ജീവിതവും മോഷണ ശ്രമവും ബാംഗ്ലൂരിൽ നടത്തിയ കൊലപാതകവുമാണ് വിജയലക്ഷ്മിയുടെ മന:പ്രയാസത്തിന് കാരണമെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ഡിസംബറിൽ ബാംഗ്ലൂരിൽ വച്ച് വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് പ്രദീപ്. ഈ കേസിന്റെ ഭാഗമായി ബാംഗ്ലൂരിൽ നിന്നുള്ള പൊലീസ് സംഘം ഡിസംബർ 29ന് പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് വിജയലക്ഷ്മി മക്കളുമൊത്ത് നാട്ടിലേക്ക് തിരികെ പോന്നത്. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രത്തിലേക്ക് എന്നുപറഞ്ഞാണ് വിജയലക്ഷ്മി വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് വിജയലക്ഷ്മിയുടെ മൃതശരീരം മരണച്ചിറ എന്നറിയപ്പെടുന്ന പുതുച്ചിറ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം മരണപ്പെട്ട വിജയലക്ഷ്മി മലയാളസിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന താരമായിരുന്നു. 2019 ല്‍ നടൻ ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമൻ എന്ന സിനിമയിൽ ജെസ്സിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്…

    Read More »
  • Lead News

    കാട്ടാനയുടെ ആക്രമണത്തില്‍ വിനോദ സഞ്ചാരി മരിച്ച സംഭവം; 2 റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍

    വയനാട്ടില്‍ വിനോദ സഞ്ചാരി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ട് ഉടമകളായ റിയാസ്, സുനീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ റിസോര്‍ട്ടിലെത്തി ടെന്റില്‍ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26) ആണ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. റിസോര്‍ട്ടിലെ ടെന്‍ഡുകളില്‍ ഒന്നില്‍ ബന്ധുക്കള്‍ക്കൊപ്പം ആയിരുന്നു ഷഹാന. പുറത്തിറങ്ങിയപ്പോള്‍ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. റിസോര്‍ട്ടിന്റെ മൂന്നുഭാഗവും കാടാണ്. ശബ്ദം കേട്ട് ബന്ധുക്കള്‍ എത്തിയെങ്കിലും കാട്ടാന ആക്രമണം തുടരുകയായിരുന്നു. ഷഹാനയെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്രയിലെ ദാറു നൂജ്ഉം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന. ചേലേരി കാരയാപ്പില്‍ കല്ലറപുരയില്‍ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ് ഷഹാന.

    Read More »
  • Lead News

    കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിക്കാം: പ്രധാനമന്ത്രി

    വിവാദ കാര്‍ഷിക നിയമം അവസാനിപ്പിക്കണമെന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി. കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിച്ചു നിര്‍ത്താമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കേന്ദ്ര ബജറ്റിനെ മുന്നോടിയായുള്ള സര്‍വകക്ഷിയോഗത്തിലാണ് അദ്ദേഹം പറഞ്ഞു. തുറന്ന മനസ്സോടെയാണ് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സമീപിക്കുന്നതെന്നും നിയമങ്ങള്‍ നടപ്പിലാക്കുന്നത് മരവിപ്പിക്കാമെന്ന കൃഷി മന്ത്രിയുടെ വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല വീണ്ടും ഒരു ചര്‍ച്ചയ്ക്ക് ഒരു ഫോണ്‍ കോളിന് അകലം മാത്രമേ ഉള്ളൂ എന്ന് കൃഷിമന്ത്രിയുടെ പ്രസ്താവനയും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. കര്‍ഷക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 11 തവണയാണ് കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനാ നേതാക്കളും ചര്‍ച്ച നടത്തിയത് എന്നാല്‍ പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ എന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌തെങ്കിലും മൂന്നു നിയമങ്ങളും പിന്‍വലിക്കാതെ ഒരു ഒത്തുതീര്‍പ്പിനും ഇല്ല നിലപാടിലാണ് കര്‍ഷകര്‍.

    Read More »
  • Lead News

    കര്‍ഷക സമരം; പ്രതിഷേധം കനക്കുന്നു; ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

    കേന്ദ്രസർക്കാർ പുറത്തിറക്കിയ വിവാദ കർഷക നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ അതിർത്തി പ്രദേശങ്ങളിലെ ഇന്റർനെറ്റ് രണ്ട് ദിവസത്തേക്ക് താൽക്കാലികമായി വിച്ഛേദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സിംഘു, ഗാസിപുർ, തിക്രി എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങളാണ് വിച്ഛേദിച്ചത്. ജനുവരി 29ന് രാത്രി 11 മുതൽ ജനുവരി 31ന് 11 വരെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിക്കുന്നതായി മന്ത്രാലയത്തിന് വിജ്ഞാപനത്തിൽ പറയുന്നു. അതേസമയം വെള്ളിയാഴ്ച ഹരിയാന സർക്കാർ 17 ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ വിചാരിച്ചിരുന്നു.

    Read More »
  • LIFE

    ഒരു ലക്ഷം രൂപ നല്‍കി സെക്‌സ് ഡോളിനെ സ്വന്തമാക്കി യുവാവ്‌

    സെക്‌സ് ഡോളിനെ വിവാഹം കഴിച്ച് ഒരു യുവാവ്. ഹോങ്കോങ്ങിലാണ് ഈ കൗതുകകരമായ വാര്‍ത്ത. മുപ്പത്താറുകാരനായ സി ടിയാന്റോംഗ് എന്ന യുവാവാണ് ഒരു റിടെയില്‍ ഷോപ്പില്‍ നിന്നും പാവയെ വാങ്ങിയത്. തുടര്‍ന്ന് പാവയുമായി വിവാഹനിശ്ചയം നടത്തുകയായിരുന്നു. മനുഷ്യരെക്കാള്‍ അവരുമായി ഡേറ്റ് ചെയ്യുന്നത് തനിക്ക് എളുപ്പമാണെന്ന് മനസ്സിലാക്കിയതിനാലാണ് ലൈംഗിക പാവയായ ‘മോചി’യുമായി വിവാഹനിശ്ചയം നടത്തിയതെന്ന് സി ടിയാന്റോംഗ് പറയുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങില്‍ ഈ മാസം ആദ്യമായിരുന്നു മോച്ചിയുമായി വിവാഹനിശ്ചയം നടത്തിയത്. ഒരു ഐഫോണ്‍ 12 ഉള്‍പ്പെടെയുള്ള വിലയേറിയ സമ്മാനങ്ങളും അദ്ദേഹം തന്റെ പ്രിയസഖിയാവുന്ന മോചിക്ക് നല്‍കി. അതേസമയം, മോച്ചിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അവളുടെ സെന്‍സിറ്റീവ് ചര്‍മ്മത്തിന് കേടുവരുത്തുമെന്ന് ഭയന്ന് താന്‍ ഒരിക്കലും അവളെ ചുംബിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. ‘ഞാന്‍ മോച്ചിയെ ബഹുമാനിക്കുന്നു, അവളെ ഒരു കൂട്ടുകാരിയായി മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. എനിക്ക് മുമ്പ് മനുഷ്യസുഹൃത്തുക്കള്‍ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ ഞാന്‍ പാവകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഞാന്‍ അവളുമായി ഒരിക്കലും…

    Read More »
  • Lead News

    വി എസ് രാജി വെച്ചു

    ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് വിഎസ് അച്ചുതാനന്ദന്‍ രാജിവെച്ചു. മാധ്യമങ്ങളോട് അദ്ദേഹം തന്നെയാണ് രാജിക്കാര്യം അറിയിച്ചത്. ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ നാലര വര്‍ഷമായി പ്രവര്‍ത്തിക്കുകയും പതിനൊന്ന് പഠന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞു. ഇതിനു വേണ്ടി സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. വിഎസ് പറഞ്ഞു. നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി. ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ശാസ്ത്രീയമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയപ്പോഴാണ് റിപ്പോര്‍ട്ടുകള്‍ രൂപപ്പെട്ടത്. രണ്ട് റിപ്പോര്‍ട്ടുകള്‍കൂടി തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ പ്രിന്റിങ്ങ് ജോലികള്‍ തീരുന്ന മുറയ്ക്ക് അതും സര്‍ക്കാരിന് സമര്‍പ്പിക്കാനാവും. എന്നാല്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എനിക്ക് തുടരാനാവാതെ വന്നിരിക്കുന്നു. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി തുടരുന്നതിനാല്‍, യോഗങ്ങള്‍ നടത്താനോ, ചര്‍ച്ചകള്‍ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, 31-01-2021 തിയ്യതി വെച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി ഞാന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നൂറു കണക്കിന് ആളുകളുടെ കൂട്ടായ യത്‌നത്തിന്റെ…

    Read More »
  • Lead News

    കോവിഡ് പോരാട്ടം ഒരു വര്‍ഷമാകുമ്പോള്‍

    ജനുവരി 30 കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു ദിവസമാണ്. ഇന്ത്യയില്‍ തന്നെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് അന്നാണ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറാണ് ഇതിനെ സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കൊറോണ വൈറസ് (നോവല്‍ കൊറോണ വൈറസ് – 2019-nCoV) കൊറോണ കുടുംബത്തില്‍പ്പെട്ട (സാര്‍സ്, മെര്‍സ് – SARS MERS) വൈറസുകളുടെ ഒരു വകഭേദമായിരുന്നു. ഇതിന് പകര്‍ച്ചാശേഷി വളരെ കൂടുതലാണെന്നും പതിനായിരക്കണക്കിന് മനുഷ്യരുടെ മരണ കാരണമാകുമെന്ന് ഡബ്ല്യു.എച്ച്.ഒ. മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇങ്ങനെയൊരു മുന്നറിയിപ്പ് ജനുവരി രണ്ടാം വാരത്തോടെ കണ്ടതോടെ കേരളത്തില്‍ കോവിഡ് പ്രതിരോധത്തിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ തുടങ്ങിയിരുന്നു. കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും വിപുലമായ പരിശീലന പരിപാടികള്‍ ആരംഭിക്കുകയും ആവശ്യമായ മനുഷ്യവിഭവശേഷി ഒരുക്കിക്കൊണ്ട് പ്രതിരോധനിര തീര്‍ക്കുകയും ചെയ്തു. ഈ മുന്നൊരുക്കങ്ങള്‍ ഒന്നാംഘട്ടത്തില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കാനും മരണനിരക്ക് കുറയ്ക്കാനും സഹായകമായി. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നില്‍ പ്രധാനപ്പെട്ട…

    Read More »
  • Lead News

    കുഫോസിൽ പുതിയ അക്കാഡമിക് സമുച്ചയം; മന്ത്രി J മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു

    മൽസ്യബന്ധന സമുദ്ര ഗവേഷണ ശാസത്ര പഠനത്തിനായി കേരള സർക്കാർ സ്ഥാപിച്ച കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻറ് ഓഷ്യൻ സ്റ്റഡീസ് (KUFOS) ഇന്ന് ഇന്ത്യയിൽ തന്നെ മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായി മാറിയിരിക്കുകയാണ്. അടിസ്ഥാന സൗകര്യത്തിലായാലും, അക്കാഡമിക്ക്സിലായാലും KUFOS മികവിൻ്റെ കേന്ദ്രമായി മാറിക്കഴിഞ്ഞു. നൂതന സൗകര്യങ്ങളോട് കൂടിയ അക്കാഡമിക്ക് ബ്ലോക്കുകൾ, ലാബോറട്ടറികൾ, കൾച്ചർ പോഡുകൾ, ഹോസ്റ്റൽ സമുച്ചയങ്ങൾ, സെമിനാർ – വർക്ക്ഷോപ്പ് കോംപ്ലക്സുകൾ, സ്വിമ്മിംഗ് പൂൾ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും കാമ്പസ്സിനകത്ത് തയ്യാറാക്കിയിട്ടുണ്ട്. ഇന്ന് പുതിയതായി നിർമ്മാണം പൂർത്തീകരിച്ച അക്കാഡമിക്ക് ബ്ലോക്ക്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വർക്ക്ഷോപ്പ്, ഇൻസ്ട്രക്ഷണൽ ഫാം എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന അക്വാറ്റിക് ആനിമൽ ഡിസീസ് ആൻ്റ് ക്വാളിറ്റി ടെസ്റ്റിംഗ് ലാബിൻ്റെ നിർമ്മാണോദ്ഘാടനവും ഇന്ന് നിർവ്വഹിച്ചു. പുതിയ അക്കാഡമിക് ബ്ലോക്കിന് 5 നിലകളിലായി 12855 ച.മീറ്റർ വിസ്തൃതിയാണ് ഉള്ളത്. 20.50 കോടി രൂപയാണ് ബ്ലോക്കിനായി വിവിധ ഘട്ടങ്ങളിൽ ചിലവഴിച്ചത്. ഇൻസ്ട്രക്ഷണൽ ഫാമിൽ 3 ശുദ്ധജല പോണ്ടുകൾ, 4 ഓരു ജലപോണ്ടുകൾ,…

    Read More »
  • Lead News

    മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക് : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

    നവകേരളം-യുവകേരളം- ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ആശയസംവാദത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കേരളത്തിലെ 5 സര്‍വ്വകലാശാല ക്യാമ്പസുകളില്‍ ഫെബ്രുവരി 1 ,6, 8, 11, 13 തീയതികളിലാണ് പരിപാടി. ഫെബ്രുവരി 1ന് കുസാറ്റിലും 6ന് കേരള സര്‍വ്വകലാശാലയിലും 8-ാം തീയതി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലും 11ന് കാലിക്കറ്റിലും 13-ാം തീയതി കണ്ണൂര്‍ സര്‍വ്വകലാശാലയിലുമാണ് ആശയസംവാദം നടക്കുന്നത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥി പ്രതിഭകള്‍ സംവാദത്തില്‍ പങ്കെടുക്കും. 200 വിദ്യാര്‍ത്ഥികള്‍ ഓരോ പരിപാടിയിലും നേരിട്ടും മറ്റുള്ളവര്‍ ഓണ്‍ലൈനായുമാണ് പങ്കെടുക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എങ്ങനെയായിരിക്കണം എന്ന വിഷയത്തിൽ വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദേശം സമര്‍പ്പിക്കും. ജോണ്‍ ബ്രിട്ടാസ്, വീണാ ജോര്‍ജ്ജ് എം.എല്‍.എ, അഭിലാഷ് മോഹന്‍, നികേഷ് കുമാര്‍, ജി.എസ്. പ്രദീപ് തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പരിപാടിയില്‍ അവതാരകരായി എത്തും. പരിപാടിയോനുബന്ധിച്ച് ജി.എസ്. പ്രദീപിന്റെ ‘ഇന്‍സ്പയര്‍ കേരള’ എന്ന പ്രത്യേക ഷോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 1ന് കുസാറ്റില്‍ കുസാറ്റ്,…

    Read More »
Back to top button
error: