NEWS

കാര്‍ ചരക്കുലോറിയില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ആശുപത്രിയിലെത്തിച്ച് മടങ്ങിയ ഓട്ടോ ഡ്രൈവറും അപകടത്തില്‍ മരിച്ചു

കാര്‍ ചരക്കുലോറിയില്‍ ഇടിച്ച് യുവതി മരിച്ചു. തൃശ്ശൂര്‍ സ്വദേശിനി ജോമോളാണ്(43) മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ സാന്‍ഗി(45)യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരട് ന്യൂക്ലിയസ് മാളിന് സമീപമായിരുന്നു അപകടം.

യുവതിയും യുവാവും ചോറ്റാനിക്കരയിലെ ബന്ധുവീട്ടില്‍ പോകാന്‍ വേണ്ടി വരുന്ന വഴിയായിരുന്നു അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് സംശയിക്കുന്നത്. യുവതിയുടെ മൃതദേഹം മരടിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയിലാണ്.

അതേസമയം,പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയ ഓട്ടോ ഡ്രൈവര്‍ മറ്റൊരു അപകടത്തില്‍പ്പെട്ട് മരിച്ചു.തൃപ്പൂണിത്തുറ തെക്കുംഭാഗം നന്ദനം വീട്ടില്‍ തമ്പി(50) ആണ് മരിച്ചത്. യുവതിയുടെ സഹോദരന്‍ സാന്‍ഗിയെ ആശുപത്രിയിലാക്കി മടങ്ങിവരുന്ന വഴി മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് മരണകാരണമെന്ന് അധികൃതര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button