Month: January 2021

  • LIFE

    ‘മഞ്ജു ചേച്ചി ക്ഷമിക്കും എന്ന വിശ്വാസത്തോടെ’; അനുശ്രീയുടെ കിം കിം കിം വീഡിയോ വൈറല്‍

    ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഗാനമായിരുന്നു സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക് ആന്റ് ജില്‍ എന്ന ചിത്രത്തിലെ നടി മഞ്ജു വാര്യര്‍ ആലപിച്ച കിം കിം കിം. കുട്ടികളടക്കം ഏറ്റെടുത്ത ഗാനം സോഷ്യല്‍ മീഡിയയില്‍ തന്നെ തരംഗമായിരുന്നു. മഞ്ജു തന്നെ പിന്നീട് ഈ ഗാനത്തിന്റെ ഡാന്‍സ് ചലഞ്ചുമായി എത്തിയിരുന്നു. പ്രായ ഭേദമെന്യേ ഈ ഗാനത്തിന് നൃത്തച്ചുവടുകള്‍ വെച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയകളില്‍ ഷെയറും ചെയ്തിരുന്നു. ഇപ്പോിതാ നടി അനുശ്രീയാണ് ഈ ഗാനത്തിന്റെ തികച്ചും വ്യത്യസ്തമായ ഒരു പതിപ്പുമായാണ് താരം എത്തിയിരിക്കുന്നത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന വാര്യം പളളിയിലെ മീനാക്ഷിയായിട്ടാണ് അനുശ്രീ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. ഇരുവശങ്ങളിലുമായി മുടി കെട്ടിവച്ച് മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒരു കുസൃതി കുട്ടിയുടെ ഭാവങ്ങളോടെയാണ് അനുശ്രീ വിഡിയോയില്‍ പ്രത്യക്ഷപ്പട്ടത്. ആംഗ്യഭാഷയിലാണ് താരം ‘കിം കിം കിം’ അവതരിപ്പിച്ചത്. അനുശ്രീയുടെ കുട്ടിത്തവും കുസൃതിയും നിറഞ്ഞ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍…

    Read More »
  • Lead News

    കോൺഗ്രസ് നേതാവ് കെ വി തോമസ് പുറത്തേക്ക്? എൽഡിഎഫ് സഖ്യം തള്ളാതെ കെവി തോമസ്

    കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ വി തോമസ് പാർട്ടിക്ക് വെളിയിലേക്ക് എന്ന് സൂചന. എൽഡിഎഫുമായുള്ള സഖ്യം തള്ളാതെ കെ വി തോമസിന്റെ പ്രതികരണവും. അതേസമയം കെ വി തോമസിന്റെ ആവശ്യങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് തള്ളി. കെ വി തോമസിന്റെ പുതിയ ആവശ്യങ്ങളൊന്നും പരിഗണിക്കേണ്ടെന്ന് തീരുമാനം. പ്രത്യേക പരിഗണന കെ വി തോമസിന് നൽകില്ല. നേതൃത്വത്തെ വിമർശിച്ചാൽ അച്ചടക്ക നടപടി എടുക്കും. നൽകിയ പദവികൾ കെ വി തോമസ് നിരസിച്ചതിലും ഹൈക്കമാൻഡിന് അതൃപ്തി. എന്നാൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുകയാണെന്ന് കെ വി തോമസ് പ്രതികരിച്ചു. തന്റെ നിലപാട് ദിവസങ്ങൾക്കകം പ്രഖ്യാപിക്കുമെന്നും കെ വി തോമസ് വ്യക്തമാക്കി.

    Read More »
  • Lead News

    കർഷക പ്രക്ഷോഭത്തിൽ കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി ആർഎസ്എസ്, പ്രക്ഷോഭം നീണ്ടുപോകുന്നത് ഗുണകരമല്ല

    കർഷക പ്രക്ഷോഭത്തിൽ പരസ്യ അഭിപ്രായവുമായി ആർഎസ്എസ്. ഇതാദ്യമായാണ് കർഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പരസ്യ പ്രതികരണം നടത്തുന്നത്. കർഷക പ്രക്ഷോഭത്തിൽ സർക്കാരും കർഷകരും ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കണം എന്ന് ആർഎസ്എസ് സർ കാര്യവാഹക് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു . ഒരു പ്രക്ഷോഭവും ഇത്രകാലം നീണ്ടുപോകുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ല. പ്രക്ഷോഭം എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതുണ്ട് എന്നും ജോഷി വ്യക്തമാക്കി. അവരവരുടെ ഭാഗത്തുനിന്നു നോക്കുമ്പോൾ ഓരോരുത്തരും ശരിയാണെന്ന് തോന്നും. ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ പ്രക്ഷോഭകർ പരിഗണിക്കണം. കർഷകർക്കായി എന്താണ് കൂടുതൽ ചെയ്യാനാകുക എന്ന് സർക്കാരും ചിന്തിക്കണം. സർക്കാരും പ്രക്ഷോഭകരും പരസ്പരം വിട്ടുവീഴ്ചകൾക്ക് തയ്യാറാവണം എന്നും ജോഷി വ്യക്തമാക്കി. ചർച്ച നടക്കുമ്പോൾ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറാകില്ല എന്ന നിലപാട് ശരിയല്ല. ചർച്ചക്ക് തയ്യാറാണെന്ന് സർക്കാർ പറയുന്നു. നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകരും. അങ്ങനെയെങ്കിൽ എങ്ങനെ ഒരു പരിഹാരം ഉണ്ടാകും- ജോഷി ചോദിക്കുന്നു. പ്രക്ഷോഭത്തിന് വർഗീയ നിറം നൽകാനുള്ള ശ്രമം ആർക്കും ഗുണം…

    Read More »
  • Lead News

    നരേന്ദ്രമോദി സർക്കാറിനെതിരെ കോൺഗ്രസ് തിരിച്ചു വരുന്നതിന്റെ തുടക്കം കേരളത്തിൽ നിന്ന്: ഉമ്മൻചാണ്ടി

    നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അരയും തലയും മുറുക്കി കോൺഗ്രസ് പ്രവർത്തനം ആരംഭിക്കുമ്പോൾ ലക്ഷ്യം വെക്കുന്നത് വിജയം മാത്രം എന്ന് ഉമ്മൻചാണ്ടി. കേരളത്തില്‍ പാർട്ടി നേടുന്ന വിജയം നരേന്ദ്രമോദി സർക്കാരിനെതിരെയുള്ള കോണ്‍ഗ്രസ് പോരാട്ടത്തിന്റെ ആദ്യഘട്ടമായി കൂടി കാണണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ കോൺഗ്രസ് തിരിച്ചു വരുന്നതിന്റെ ആദ്യപടി ആയിരിക്കും കേരളത്തിൽ നിന്നുള്ള വിജയം. നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏറ്റ പരാജയം നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാവാതിരിക്കാൻ വേണ്ട നടപടികൾ കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എ സി ജോസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവർഷം ഭരണത്തിൽ ഇരുന്നിട്ടും എൽഡിഎഫ് സർക്കാർ സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും നൽകിയത് അവസാന വർഷം ആണെന്നും കിറ്റ് കൊടുക്കൽ അല്ല ദാരിദ്ര്യ നിർമാർജ്ജനം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാർ…

    Read More »
  • Lead News

    അഭ്യൂഹങ്ങള്‍ക്ക് വിരാമം; വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ജാക് മാ

    പൊതുമധ്യത്തില്‍ നിന്ന് അപ്രതക്ഷ്യനായ ചൈനയിലെ വ്യവസായ ഭീമനായ ആലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക് മാ ഇപ്പോഴിതാ പൊതുവേദിയില്‍. ചൈനയിലെ 100 ഗ്രാമീണ അധ്യാപകരുമായി തത്സമയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ മൂന്ന് മാസമായി ഇദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് ജാക് മാ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ചൈനയിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍മാരിലൊരാളായ ജാക് മായെ കാണാതായത് വലിയ രീതിയില്‍ വാര്‍ത്തകള്‍ക്ക് ഇടയാക്കിയിരുന്നു. ഷാങ്ഹായില്‍ കഴിഞ്ഞ ഒക്ടോബര്‍ 24നു നടന്ന സാമ്പത്തിക ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ ചൈനയിലെ സാമ്പത്തിക രംഗം പരിഷ്‌കരിക്കണമെന്ന അര്‍ഥത്തില്‍ ജാക് മാ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ചൈനീസ് ഭരണകൂടത്തിന്റെ അതൃപ്തി ഇതോടെ ജാക് മായ്ക്ക് നേരിടേണ്ടി വന്നു. നവംബര്‍ രണ്ടിനു മായെ ചൈനീസ് അധികൃതര്‍ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. തൊട്ടടുത്ത ദിവസം ആലിബാബയുടെ ടെക് സ്ഥാപനമായ ആന്റ്‌റ് ഫിനാന്‍ഷ്യലിന്റെ 37 ബില്യന്‍ ഡോളറിന്റെ ഐപിഒ ചൈനീസ് അധികൃതര്‍ റദ്ദ് ചെയ്തു. ജാക്…

    Read More »
  • Lead News

    അസമിൽ കോൺഗ്രസ് സഖ്യത്തിൽ ഇടതുകക്ഷികൾ

    ബിജെപിക്കെതിരെ അസമിലും മഹാസഖ്യം. കോൺഗ്രസും ഇടതുപക്ഷവും അടക്കം ആറ് കക്ഷികൾ ചേർന്നാണ് മഹാസഖ്യത്തിന് രൂപം നൽകിയത്. ചൊവ്വാഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി. കോൺഗ്രസ്, സിപിഐ, സിപിഐഎം, സിപിഐ എം എൽ, എഐയുഡിഎഫ്, അഞ്ചാലിക്ക് ഗണ മോർച്ച എന്നീ കക്ഷികൾ ആണ് മഹാസഖ്യത്തിൽ ഉള്ളത്. വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരായ കൂട്ടുകെട്ടാണ് ഇതെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ ഗുവാഹത്തിയിൽ വ്യക്തമാക്കി. പ്രാദേശിക കക്ഷികൾക്കും ബിജെപി വിരുദ്ധ കക്ഷികൾക്കും മഹാസഖ്യത്തിന്റെ വാതിൽ എപ്പോഴും തുറന്നു കിടക്കുമെന്നും ബോറ വ്യക്തമാക്കി. അസമിലെ യുവാക്കളുടെ സ്വപ്ന സാക്ഷാത്കാരത്തിനും അസമിന്റെ പുരോഗതിക്കും വേണ്ടി മഹാസഖ്യം ഒന്നിച്ചു നിൽക്കും എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ് പറഞ്ഞു . സഖ്യം രൂപവൽക്കരിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ച് കക്ഷികൾ പൊതുവിൽ തീരുമാനത്തിലെത്തിയിട്ടില്ല.

    Read More »
  • VIDEO

    നഗ്നപാദനായി പ്രാക്ടീസ്, ആദ്യ പരമ്പരയിൽ ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചു വിക്കറ്റ് നേട്ടം, സിറാജ് നടന്നുകയറിയത് ദാരിദ്ര്യത്തിൽ നിന്ന് വിജയത്തിന്റെ കൊടുമുടിയിലേക്ക്-വീഡിയോ

    Read More »
  • Lead News

    ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിലേക്ക്.?

    ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് അനുകൂല സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന കത്തോലിക്കാ സഭയുടെ ആവശ്യം മനസിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പയ്ക്കും ആഗ്രഹമുണ്ടെന്ന് കര്‍ദിനാളുമാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം കർദിനാൾമാർ തുറന്ന് പറഞ്ഞത്. കൊവിഡ് സാഹചര്യങ്ങൾ മാറിയതിനു ശേഷം മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാം എന്ന് പ്രധാനമന്ത്രി മറുപടി പറഞ്ഞു.

    Read More »
  • Lead News

    റഷ്യ വികസിപ്പിച്ച വാക്‌സിന് 100 ശതമാനം പ്രതിരോധശേഷിയെന്ന് റിപ്പോര്‍ട്ട്‌

    കോവിഡ് വാക്‌സിന്‍ വിതരണഘട്ടത്തിലാണ് രാജ്യങ്ങള്‍. ഇപ്പോഴിതാ റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിന് 100 ശതമാനം പ്രതിരോധശേഷിയുണ്ടെന്ന അവകാശവാദവുമായി ഔദ്യോഗിക കേന്ദ്രങ്ങള്‍. റഷ്യയിലെ ഉപഭോക്തൃ അവകാശ സംരക്ഷണത്തിനും മനുഷ്യന്റെ ക്ഷേമത്തിനും വേണ്ടിയുള്ള ഫെഡറല്‍ സര്‍വീസ് ഫോര്‍ സര്‍വേലന്‍സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റഷ്യയുടെ രണ്ടാമത്തെ വാക്‌സിനാണ് എപിവാക് . റഷ്യയിലെ വെക്ടര്‍ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്‌സിനാണിത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഈ വാക്സിന്റെ പരീക്ഷണം തുടങ്ങിയത്. അതേസമയം, റഷ്യയുടെ മറ്റൊരു വാക്‌സിനായ സ്പുട്‌നിക് 5 പ്രതിരോധ ശേഷിയില്‍ 92 ശതമാനം ഫലപ്രദമാണെന്ന് മോസ്‌കോ അറിയിച്ചിരുന്നു.

    Read More »
  • LIFE

    കുറുപ്പ് തിയേറ്ററിൽ തന്നെ: റിലീസ് തീയതി പ്രഖ്യാപിച്ചു

    ദുല്‍ഖര്‍ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് തിയേറ്ററുകളിലേക്കെന്ന് റിപ്പോർട്ട്. ചിത്രത്തിൻറെ റിലീസിംഗ് തീയതിയും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി മെയ് 28ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത് എന്ന് നേരത്തെ വാർത്ത ഉണ്ടായിരുന്നു. ആരാധകരും സിനിമാ പ്രേക്ഷകരും ഏറെ നിരാശയോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. ദുൽഖർ സൽമാൻ സിനിമയിലെത്തിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിൻറെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രൻ. 35 കോടി രൂപയോളം മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാൻറെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ്. ചിത്രത്തിന്റെ പ്രദർശനാനുമതി ലഭിക്കുന്നതിനായി റെക്കോര്‍ഡ് തുകയാണ് അണിയറപ്രവർത്തകർക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വാഗ്ദാനം ചെയ്തത്. ചിത്രത്തിന് ലഭിച്ച എല്ലാ ഓഫറുകളും പിന്തള്ളി കൊണ്ടാണ് ഇപ്പോൾ കുറുപ്പ് തീയറ്ററുകളിലേക്ക് എത്തുന്നത്. ദുൽഖർ സൽമാൻ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസും എം സ്റ്റാർ entertinment ഉം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ,…

    Read More »
Back to top button
error: