Month: January 2021

  • Lead News

    മാതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയാണിത്, തനിക്കെതിരെ ഉന്നയിക്കുന്നത് ഹീനമായ ആരോപണമെന്നു കടയ്ക്കാവൂര്‍ കേസിലെ അമ്മ

    കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികരണവുമായി പ്രതിയായ അമ്മ. തനിക്കെതിരെ ഉന്നയിക്കുന്നത് ഹീനമായ ആരോപണമെന്ന് ജാമ്യാപേക്ഷയില്‍ പ്രതിയായ അമ്മ. മാതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയാണിതെന്നും തന്നോടുള്ള വിരോധം തീര്‍ക്കാന്‍ ഭര്‍ത്താവ് മകനെ കരുവാക്കിയതാണെന്നും പ്രതി വ്യക്തമാക്കി. 13 വയസ്സുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മ കുറ്റക്കാരിയാണെന്ന് തെളിയിക്കുന്ന വ്യക്തമായ സൂചനകള്‍ അന്വേഷണത്തില്‍ ലഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കേസ് ഡയറി ഹാജരാക്കി. അമ്മ നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതേസമയം, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) 10 ദിവസം ഹോസ്റ്റലില്‍ താമസിപ്പിച്ചു വിദഗ്ധ കൗണ്‍സലിങ് നടത്തിയതിന് ശേഷമാണ് കുട്ടി പറയുന്നതു ശരിയാണെന്ന് കണ്ടെത്തിയതെന്നും തുടര്‍ന്നാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനു റഫര്‍ ചെയ്തതെന്നും സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി ഹൈക്കോടതിയെ അറിയിച്ചു. കുട്ടിക്ക് പ്രതി പ്രത്യേക മരുന്നു നല്‍കിയിരുന്നെന്ന് ആരോപണമുണ്ടായിരുന്നു. ആ മരുന്ന് പിന്നീട് കണ്ടെത്തി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് ഇതു…

    Read More »
  • VIDEO

    ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് മുക്ത കേരളം, 2026 ലെ തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടൽ എൽഡിഎഫും എൻ ഡി എയും തമ്മിൽ ആകുമെന്ന് കണക്കുകൂട്ടൽ-വീഡിയോ

    Read More »
  • Lead News

    തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് അദാനിക്ക്

    തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വകാര്യവൽക്കരണ കരാർ പൂർത്തിയായി. ഇന്നലെയാണ് 50 വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനുള്ള ചുമതല അദാനി ഗ്രൂപ്പിന് കൈമാറി കൊണ്ടുള്ള കരാറിൽ ഇരുകൂട്ടരും ഒപ്പുവച്ചത്. 50 വർഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലന ചുമതലയും വികസനവും അദാനി ഗ്രൂപ്പിനാണ്. അദാനി എയർപോർട്ട് ലിമിറ്റഡും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും തമ്മിലാണ് കഴിഞ്ഞദിവസം കരാറിൽ ഒപ്പിട്ടത്. ആറുമാസത്തിനകം തിരുവനന്തപുരം വിമാനത്താവളത്തിന്റെ ചുമതല അദാനി ട്രിവാൻഡ്രം എയർപോർട്ട് ലിമിറ്റഡ് ഏറ്റെടുക്കും. അതേസമയം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്വാകാര്യവത്കരണവുമായി ബന്ധപ്പെട്ട കരാറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു.

    Read More »
  • Lead News

    ‘കമലം’; ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റി ഗുജറാത്ത്

    ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റി ഗുജറാത്ത് സര്‍ക്കാര്‍. ‘കമലം’ എന്നാണ് പുതിയ പേരിട്ടിരിക്കുന്നത്. ഡ്രാഗണ്‍ എന്ന പേര് ഒരു ഫലത്തിന് ചേരില്ലെന്നും അതിനാലാണ് പേരുമാറ്റമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. അതേസമയം, ഗുജറാത്തിലെ ബി.ജെ.പി ഓഫീസിന്റെ പേരും കമലം എന്നാണ്. സംസ്ഥാന സര്‍ക്കാര്‍ പേരിന് പേറ്റന്റ് ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പേരുമാറ്റത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഡ്രാഗണ്‍ ഫ്രൂട്ട് എന്നാണ് അറിയപ്പെടുന്നതെങ്കിലും അത് അനുയോജ്യമായി തോന്നുന്നില്ല. കമലം എന്ന വാക്ക് സംസ്‌കൃതമാണ്. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ രൂപവും താമരയെപ്പോലെയാണ്. മാത്രമല്ല, ഡ്രാഗണ്‍ ഫ്രൂട്ട് ചൈനയുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് കമലം എന്നു വിളിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഇല്ല.’- രൂപാണി അറിയിച്ചു.

    Read More »
  • സംസ്ഥാന അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണന് കസ്റ്റംസിൽ നിന്ന് ദുരനുഭവം ഉണ്ടായി, നിയമസഭയിൽ മുഖ്യമന്ത്രി

    സംസ്ഥാന അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണന് കസ്റ്റംസിൽ നിന്ന് ദുരനുഭവം ഉണ്ടായിയെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. അഡ്വ. വി. ജോയിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുക ആയിരുന്നു മുഖ്യമന്ത്രി. അഡ്വ. വി. ജോയിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി സംസ്ഥാന അസിസ്റ്റന്‍റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികൃഷ്ണന് കസ്റ്റംസ് വകുപ്പ് കസ്റ്റംസ് ആക്ടിലെ 108-ാം വകുപ്പ് പ്രകാരമുള്ള സമന്‍സ് അയയ്ക്കുകയും തുടര്‍ന്ന് ഹരികൃഷ്ണന്‍ എറണാകുളത്തുള്ള കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസില്‍ 2021 ജനുവരി 5-ന് ഹാജരാവുകയും ചെയ്തു. മടങ്ങിവന്നശേഷം ജനുവരി 7-ന് ഹരികൃഷ്ണന്‍ ചീഫ് സെക്രട്ടറിക്ക് തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഹരികൃഷ്ണനോട് തീരെ മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഹാജരായ അവസരത്തില്‍ അദ്ദേഹത്തോട് ചില പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിക്കുകയും അതിനു തയ്യാറായില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഹരികൃഷ്ണനുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി 2021 ജനുവരി 11-ന് കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ട്. ഹരികൃഷ്ണനോട് അപമര്യാദയായി പെരുമാറുകയും…

    Read More »
  • LIFE

    അജ്മല്‍,വിഷ്ണു ചിത്രം മൂന്നാറില്‍ തുടങ്ങി

    അജ്മല്‍ അമീര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി അഷ്ക്കര്‍ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മൂന്നാറില്‍ ആരംഭിച്ചു. വെെറ്റ് ഹൗസ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അഡ്വക്കേറ്റ് സുധീര്‍ ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുധി കോപ്പ, നന്ദു,ഇര്‍ഷാദ്,നന്ദന്‍ ഉണ്ണി,അനീഷ് ഗോപന്‍,മെറിന്‍ ഫിലിപ്പ്,നിതിന്‍ പ്രസന്ന,പാര്‍വ്വതി നമ്പ്യാര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ഛായാഗ്രഹണം ബിപിന്‍ ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.എഡിറ്റര്‍-നൗഫല്‍ അബ്ദുള്ള,സംഗീതം-നിക്സ് ലോപ്പസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,കല-അനീസ് നാടോടി,മേക്കപ്പ്-ജയന്‍ പൂങ്കുളം,വസ്ത്രാലങ്കാരം-സനീഷ് മന്ദാരയില്‍,സ്റ്റില്‍സ്-ഇബ്സന്‍ മാത്യു, അസോസിയേറ്റ് ഡയറക്ടര്‍-ഫ്രാന്‍സിസ് ജോസഫ് ജീര, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്.

    Read More »
  • Lead News

    പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചുമൂടി; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

    പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ കുഴിച്ചുമൂടി. മധ്യപ്രദേശിലെ ബൈതുലിലാണ് സംഭവം. സംഭവത്തില്‍ പ്രതി സുശീലിനെ(36) പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് കൃഷിയിടത്തിലെ മോട്ടോര്‍ പമ്പ് നിര്‍ത്തുന്നതിനായി പോയ പെണ്‍കുട്ടിയെ സുശീല്‍ പിടിച്ചുകൊണ്ട് പോയി പീഡിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ച് കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയും കല്ല് സ്ലാബിന്റെ അടിയില്‍ കുഴിച്ചിടുകയും ചെയ്തു. പെണ്‍കുട്ടി തിരിച്ചെത്താതെ ഇരുന്നതോടെ വീട്ടുകാര്‍ തിരിച്ചില്‍ നടത്തി. രാത്രിയോടെ കൃഷിയിടത്തിനു സമീപം സംശയകരമായ രീതിയില്‍ കാലടികള്‍ കണ്ടു. അതു പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്ലാബിനടിയില്‍നിന്ന് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സുഹൃത്തായ സുശീല്‍ തന്റെ വീട്ടിലെ സ്ഥിര സന്ദര്‍ശകനായിരുന്നുവെന്നും അങ്കിള്‍ എന്നാണ് അവള്‍ അയാളെ വിളിക്കാറുണ്ടായിരുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

    Read More »
  • Lead News

    ഫെയ്‌സ്ബുക്ക് വഴി സൗഹൃദം, ഭീഷണി, പണം തട്ടല്‍; ഹണിട്രാപ്പ് സംഘം പിടിയില്‍

    കാസര്‍ഗോഡ് ഹണിട്രാപ്പ് സംഘം പിടിയില്‍. സ്ത്രീകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസിലെ നാല് പേരാണ് പിടിയിലായത്. സൂറത്കല്‍ കൃഷ്ണാപുര റോഡിലെ ബീഡി തൊഴിലാളിയായ രേഷ്മ, ഇന്‍ഷുറന്‍സ് ഏജന്റായ സീനത്ത്, ഡ്രൈവര്‍മാരായ അബ്ദുല്‍ ഖാദര്‍, ഇക്ബാല്‍ മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ബസ് ജീവനക്കാരനായിരുന്ന മലയാളിയെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചു എമ്മതാണ് ഇവര്‍ക്കെതിരെയുളള കേസ്. യുവതികള്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് ബലാത്സംഗ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കയ്യിലുണ്ടായിരുന്ന മുപ്പതിനായിരത്തോളം രൂപ നല്‍കിയെങ്കിലും ഭീഷണി തുടരുകയായിരുന്നു എന്ന് പരാതിക്കാരന്‍ പറയുന്നു. പ്രതികള്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് മൊബൈല്‍ ഫോണുകള്‍, ക്രെഡിറ്റ് കാര്‍ഡ്, വാഹനം തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തു. മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ കൂടുതല്‍ പേരെ കെണിയില്‍പ്പെടുത്തിയതിന്റെ വീഡിയോകളും കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

    Read More »
  • NEWS

    ഒരുലക്ഷം ട്രാക്ടറുകളുമായി കിസാന്‍ പരേഡ്

    വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ കിസാന്‍ പരേഡ് സംഘടിപ്പിക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വിവരം കിസാന്‍ പരേഡില്‍ ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ്. പരേഡില്‍ ചുരുങ്ങിയത് ഒരു ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്ന് അറിയിച്ചത് കര്‍ഷക സംഘടനകളുടെ നേതാക്കളാണ്. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ട്രാക്ടറുമായി കിസാന്‍ പരേഡിന് എത്തുക. കര്‍ഷകരുടെ ഭാഗത്തുനിന്നുമുള്ള ഇത്തരമൊരു നീക്കം സുരക്ഷാ ഭീഷണി ഉണ്ടാക്കുമെന്നും നിവവിലെ സുരക്ഷ നടപടികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ഡല്‍ഹി പോലീസ് ആസ്ഥാനത്തെത്തി. ജനുവരി 26ന് ട്രാക്ടര്‍ പരേഡ് നടത്തുന്ന സംഭവത്തില്‍ അതിനെ എങ്ങനെ ചെറുക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം പൊലീസിന് ആണെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ പൂര്‍ണസ്വാതന്ത്ര്യം പൊലീസിനുണ്ട്. എന്നാല്‍ ഇക്കാര്യം വ്യക്തമാക്കുന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യം ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നിരസിച്ചിരുന്നു കിസാന്‍ പരേഡ് രാജ്യത്തിന്റെ ഔദ്യോഗിക പരേഡിനെ ബാധിക്കുമെന്നും മറ്റു രാജ്യങ്ങള്‍ക്കിടയില്‍…

    Read More »
  • NEWS

    നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മുല്ലപ്പള്ളിയും.?

    നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ പാർട്ടിയിൽ നിന്നും ഓരോ ദിവസവും പുറത്തുവരുന്നത് ട്വിസ്റ്റുകളാണ്. ഇലക്ഷനുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഏറ്റവും പുതിയ വാർത്ത കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ചേക്കും എന്നതാണ്. കല്‍പ്പറ്റ മണ്ഡലത്തിലേക്കാണ് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാൻ എത്തുക എന്ന് സൂചനയുണ്ട്. മുൻപ് ഈ പേരിനൊപ്പം കൊയിലാണ്ടി മണ്ഡലവും പറഞ്ഞുകേട്ടിരുന്നുവെങ്കിലും കൂടുതല്‍ സുരക്ഷിതത്വം കൽപ്പറ്റയിൽ ആണെന്നാണ് പാർട്ടിയുടെ പുതിയ വിലയിരുത്തൽ. അതേസമയം ”പാർട്ടി എന്തുപറഞ്ഞാലും അനുസരിക്കുമെന്നും കേരളം പിടിക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ഇത്തവണ ഇലക്ഷന് പുതുമുഖങ്ങളും, ചെറുപ്പക്കാരും, പിന്നാക്കവിഭാഗകാരും, സ്ത്രീകളും ഒക്കെ ഉൾപ്പെടുന്ന പട്ടിക ആയിരിക്കും പാർട്ടിയുടേത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുമുഖങ്ങള്‍ക്ക് ഇത്തവണ അവസരം നൽകുക എന്നതാണ് പാർട്ടിയുടെ അജണ്ട എങ്കിലും വിജയസാധ്യതയുള്ള സീനിയർ നേതാക്കൾ മത്സരിക്കുന്നതിനോട് ഹൈക്കമാൻഡിന് എതിർപ്പില്ല. അങ്ങനെ വരുമ്പോൾ മുല്ലപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തിന് എതിരഭിപ്രായം ഉണ്ടാകാൻ സാധ്യതയില്ല. തിരഞ്ഞെടുപ്പ് ജയിച്ചു വന്നാൽ മുല്ലപ്പള്ളി…

    Read More »
Back to top button
error: