ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് അനുകൂല സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന കത്തോലിക്കാ സഭയുടെ ആവശ്യം മനസിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പയ്ക്കും ആഗ്രഹമുണ്ടെന്ന് കര്‍ദിനാളുമാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം കർദിനാൾമാർ തുറന്ന് പറഞ്ഞത്. കൊവിഡ് സാഹചര്യങ്ങൾ മാറിയതിനു ശേഷം മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാം എന്ന് പ്രധാനമന്ത്രി മറുപടി പറഞ്ഞു.