കോവിഡ് വാക്‌സിന്‍ വിതരണഘട്ടത്തിലാണ് രാജ്യങ്ങള്‍. ഇപ്പോഴിതാ റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിന് 100 ശതമാനം പ്രതിരോധശേഷിയുണ്ടെന്ന അവകാശവാദവുമായി ഔദ്യോഗിക കേന്ദ്രങ്ങള്‍. റഷ്യയിലെ ഉപഭോക്തൃ അവകാശ സംരക്ഷണത്തിനും മനുഷ്യന്റെ ക്ഷേമത്തിനും വേണ്ടിയുള്ള ഫെഡറല്‍ സര്‍വീസ് ഫോര്‍ സര്‍വേലന്‍സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
റഷ്യയുടെ രണ്ടാമത്തെ വാക്‌സിനാണ് എപിവാക് . റഷ്യയിലെ വെക്ടര്‍ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോടെക്‌നോളജി വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് വാക്‌സിനാണിത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഈ വാക്സിന്റെ പരീക്ഷണം തുടങ്ങിയത്. അതേസമയം, റഷ്യയുടെ മറ്റൊരു വാക്‌സിനായ സ്പുട്‌നിക് 5 പ്രതിരോധ ശേഷിയില്‍ 92 ശതമാനം ഫലപ്രദമാണെന്ന് മോസ്‌കോ അറിയിച്ചിരുന്നു.