ബിജെപിക്കെതിരെ അസമിലും മഹാസഖ്യം. കോൺഗ്രസും ഇടതുപക്ഷവും അടക്കം ആറ് കക്ഷികൾ ചേർന്നാണ് മഹാസഖ്യത്തിന് രൂപം നൽകിയത്. ചൊവ്വാഴ്ച ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായി.
കോൺഗ്രസ്, സിപിഐ, സിപിഐഎം, സിപിഐ എം എൽ, എഐയുഡിഎഫ്, അഞ്ചാലിക്ക് ഗണ മോർച്ച എന്നീ കക്ഷികൾ ആണ് മഹാസഖ്യത്തിൽ ഉള്ളത്. വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരായ കൂട്ടുകെട്ടാണ് ഇതെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ ഗുവാഹത്തിയിൽ വ്യക്തമാക്കി.
പ്രാദേശിക കക്ഷികൾക്കും ബിജെപി വിരുദ്ധ കക്ഷികൾക്കും മഹാസഖ്യത്തിന്റെ വാതിൽ എപ്പോഴും തുറന്നു കിടക്കുമെന്നും ബോറ വ്യക്തമാക്കി. അസമിലെ യുവാക്കളുടെ സ്വപ്ന സാക്ഷാത്കാരത്തിനും അസമിന്റെ പുരോഗതിക്കും വേണ്ടി മഹാസഖ്യം ഒന്നിച്ചു നിൽക്കും എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ് പറഞ്ഞു . സഖ്യം രൂപവൽക്കരിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ച് കക്ഷികൾ പൊതുവിൽ തീരുമാനത്തിലെത്തിയിട്ടില്ല.