Month: January 2021
-
NEWS
നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്, തന്നെ ഗസ്റ്റ് ആർട്ടിസ്റ്റാക്കുന്നുവെന്ന് പരാതി
നിയോജക മണ്ഡലാടിസ്ഥാനത്തിൽ കോൺഗ്രസ് വിളിച്ച യോഗങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും പാർടി ആലപ്പുഴ ജില്ലാ നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശം. മാവേലിക്കര എംപിയും കെപിസിസി വൈസ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷിനെ സംഘടനാകാര്യങ്ങളിൽ അടുപ്പിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. ജില്ലയിൽനിന്നുള്ള എംഎൽഎയായിരുന്ന തന്നെയും ചെന്നിത്തലയുടെ അനുയായി എം ലിജു പ്രസിഡന്റായ ഡിസിസി പരിഗണിക്കുന്നില്ലെന്ന് പി സി വിഷ്‌ണുനാഥിനും ആക്ഷേപമുണ്ട്. ലോക്‌സഭാംഗമെന്ന നിലയിൽ കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിൽ തനിക്കുളള സ്വാധീനം എല്ലാവരും മനസിലാക്കിയാൽ കൊള്ളാമെന്ന നിലയിലാണ് കൊടിക്കുന്നിലിന്റെ നിലപാട്. ‘‘ഗസ്‌റ്റ് ആർടിസ്‌റ്റായാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം തന്നെ കാണുന്നത്. ജനപ്രതിനിധി എന്ന നിലയിൽ തനിക്കുള്ള ബന്ധം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തിയില്ല. വരുന്ന തെരഞ്ഞെടുപ്പ് ഒരുക്കത്തിലും സ്ഥിതി വ്യത്യസ്‌തമല്ല. ഇങ്ങനെ പോയാൽ വരുന്ന തെരഞ്ഞെടുപ്പിലും തോറ്റുതൊപ്പിയിടും. നിയോയാജക മണ്ഡലം പ്രവർത്തകയോഗങ്ങളിൽ കൊടിക്കുന്നിൽ തുറന്നടിച്ചു.
Read More » -
Lead News
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെ സുരേന്ദ്രൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുക്കാമെന്ന് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാൽ തീരുമാനമെടുത്ത് മറുപടി നൽകാമെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ പ്രതികരണം. കേന്ദ്രമന്ത്രി വി മുരളീധരൻ, നടൻ സുരേഷ് ഗോപി,കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ് എന്നിവർ ഉൾപ്പെടെ പ്രമുഖരെല്ലാം ബിജെപിക്ക് വേണ്ടി മത്സരത്തിനിറങ്ങും. ഈ സാഹചര്യത്തിൽ താനും മത്സരിച്ചാൽ പ്രചാരണരംഗത്ത് വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ കഴിയില്ല. മറ്റു സംസ്ഥാനങ്ങളിൽ എല്ലാം തിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡണ്ട് മത്സരിക്കുന്നതാണ് ബിജെപിയുടെ കീഴ്‌വഴക്കം. ശക്തമായ ത്രികോണ മത്സര സാധ്യതയുള്ള 30 മണ്ഡലങ്ങളിൽ സർവ്വേയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുക. സർവ്വേ നടത്തുന്ന ഏജൻസി രണ്ടാംഘട്ടം കണക്കെടുപ്പു പൂർത്തിയാക്കി. സർവ്വേ ഫലം കേന്ദ്രനേതൃത്വത്തിന് ഏജൻസി കൈമാറും. ഫെബ്രുവരി ആദ്യ ആഴ്ചയിൽ തന്നെ സ്ഥാനാർത്ഥികൾ ആരൊക്കെ എന്നത് സംബന്ധിച്ച് ഏകദേശ ധാരണ ഉണ്ടാകുമെന്നാണ് കരുതുന്നത്.
Read More » -
Lead News
പീഡിപ്പിച്ച് മുൾക്കാട്ടിലെറിഞ്ഞു, 13 കാരിയോട് അയൽക്കാരന്റെ ക്രൂരത
മധ്യപ്രദേശിലെ ഭേതുലിൽ 13കാരിയെ അയൽക്കാരൻ പീഡിപ്പിച്ചതിന് ശേഷം മുൾക്കാട്ടിൽ എറിഞ്ഞു. ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ 13കാരി ഗുരുതരാവസ്ഥയിലാണ്. പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നാഗ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പീഡിപ്പിച്ചതിന് ശേഷം അയൽക്കാരൻ ഭാരമുള്ള കല്ല് പതിമൂന്നുകാരിയുടെ ശരീരത്തിലേക്ക് എറിഞ്ഞിരുന്നു. അയൽക്കാരനെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരം കൃഷിയിടത്തിലേക്ക് ഇറങ്ങിയതായിരുന്നു 13കാരി. രാത്രിയായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചു പോയപ്പോഴാണ് മുൾക്കാടുകൾക്കിടയിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുന്നത്. അർദ്ധബോധാവസ്ഥയിൽ പെൺകുട്ടി തന്നെ പീഡിപ്പിച്ച ആളുടെ വിവരങ്ങൾ മാതാപിതാക്കളോട് തുറന്നു പറഞ്ഞു. അങ്ങിനെയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.
Read More » -
Lead News
ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം മാനസികസമ്മർദ്ദം എന്നതിന് തെളിവ് പുറത്ത്, ഭർത്താവ് ഹേംനാദ് രവിയുമായി മരിക്കുന്നതിനുമുമ്പ് വഴക്കുണ്ടായി
സീരിയൽ താരവും അവതാരകയുമായ വി ജെ ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം മാനസികസമ്മർദ്ദം എന്നതിന് തെളിവുകൾ പുറത്ത്. ഭർത്താവ് ഹേംനാദ് രവി പലപ്പോഴും ചിത്രയുമായി വഴക്ക് ഉണ്ടാക്കാറുണ്ട് എന്നതിന്റെ തെളിവാണ് പുറത്തുവന്നത്.ഹേംനാദ് സുഹൃത്തിനോട് കുറ്റസമ്മതം നടത്തുന്ന ടെലിഫോൺ ശബ്ദരേഖ പുറത്തുവന്നു. ഡിസംബർ 9ന് ഹോട്ടലിൽ ആത്മഹത്യചെയ്യുന്നതിന് തൊട്ടുമുമ്പ് സഹ താരത്തോടൊപ്പം ചിത്ര നൃത്തം ചെയ്തതിനെ താൻ ചോദ്യം ചെയ്തു എന്ന് ഹേംനാദ് വെളിപ്പെടുത്തുന്നു. തുടർന്നാണ് ചിത്ര ശുചി മുറിയിൽ കയറി വാതിലടച്ചത്. ചിത്ര ആത്മഹത്യ ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല എന്നും ഹേംനാദ് ശബ്ദ രേഖയിൽ വെളിപ്പെടുത്തുന്നു. ചിത്രയുടെ സുഹൃത്ത് സെയ്ദ് രോഹിത് ഹേംനാദിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നു. ചിത്രയെ ഹേംനാദ് ശാരീരികമായി ഉപദ്രവിച്ചതിന് താൻ സാക്ഷിയാണെന്നു സുഹൃത്ത് വെളിപ്പെടുത്തി. സഹതാരങ്ങളുമായുള്ള അഭിനയത്തിന്റെ കാര്യത്തിൽ ഹേംനാദ് മിക്കപ്പോഴും ചിത്രയുമായി വഴക്കിട്ടിരുന്നു എന്നും സുഹൃത്ത് വ്യക്തമാക്കുന്നു. മാന്യയായ സ്ത്രീയായിരുന്നു ചിത്ര.ഹേംനാദുമായുള്ള ജീവിതത്തിൽ അസംതൃപ്ത ആയിരുന്നു ചിത്ര എന്നും സുഹൃത്ത് പറഞ്ഞു.
Read More » -
NEWS
ട്രംപിന്റെ നയങ്ങൾ തിരുത്താൻ ഉറച്ച് ജോ ബൈഡൻ, 15 എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ബൈഡൻ ഒപ്പുവയ്ക്കും
പ്രസിഡണ്ടായി അധികാരമാറ്റത്തിന് പിന്നാലെ പാരീസ് ഉടമ്പടിയിൽ വീണ്ടും ചേരുന്നത് ഉൾപ്പെടെ നയങ്ങൾ തിരുത്താൻ ആണ് ജോബ് ബൈഡൻ തീരുമാനിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കുടിയേറ്റവുമായി ബന്ധപ്പെട്ട സമഗ്രമായ ബില്ലിൽ മാറ്റങ്ങൾ വരുത്തും എന്നുള്ളതാണ്. അനധികൃത കുടിയേറ്റക്കാർക്ക് എട്ടു വർഷത്തിനുള്ളിൽ പൗരത്വം ലഭിക്കാൻ സാവകാശം നൽകുന്നതാണ് ബിൽ. തൊഴിലുമായി ബന്ധപ്പെട്ട ഗ്രീൻ കാർഡുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തും. ആയിരക്കണക്കിന് ഇന്ത്യൻ ഐടി ജീവനക്കാർക്കാണ് ബില്ല് സഹായകമാവുക. ജോബിന്റെ പുതിയ നീക്കം അനുസരിച്ച് ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരും. സർക്കാർ സ്ഥാപനങ്ങളിൽ അടക്കം 100 ദിവസത്തേക്ക് മുഖാവരണം നിർബന്ധമാക്കും. മാർച്ച് 31 വരെ കുടിയൊഴിപ്പിക്കലും, വസ്തു ഏറ്റെടുക്കുന്നതിനും മൊറട്ടോറിയം പ്രഖ്യാപിക്കും. പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ വീണ്ടും ചേരും. ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള വർക്കുള്ള സഞ്ചാര വിലക്കുകൾ അവസാനിപ്പിക്കും. ഇത്തരത്തിൽ പതിനഞ്ചോളം എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ജോ ബൈഡൻ ഒപ്പുവെയ്ക്കുക
Read More » -
Lead News
മകൻ മദ്യലഹരിയിൽ, ഭക്ഷണം പോലും ഇല്ലാതെ മാതാപിതാക്കൾ, പട്ടിണി കിടന്ന് ഒടുവിൽ അച്ഛൻ വിടപറഞ്ഞു
ഭക്ഷണവും പരിചരണവും കിട്ടാതെ മാസങ്ങളായി മുണ്ടക്കയം അസമ്പനി തൊടിയിൽ വീട്ടിൽ പൊടിയനും അമ്മിണിയും മകന്റെ കൂടെ കഴിയുന്നു. നല്ല മദ്യപൻ ആണ് മകൻ റെജി. കുടിക്കുന്നല്ലാതെ മാതാപിതാക്കൾക്ക് ഭക്ഷണം നൽകുന്നതിൽ പോലും റെജിയ്ക്ക് ശ്രദ്ധ ഉണ്ടായിരുന്നില്ല. പട്ടിണികിടന്ന് ഒടുവിൽ 80 കാരൻ പൊടിയൻ ലോകത്തോട് വിടപറഞ്ഞു. 76 കാരി അമ്മിണി മരണത്തിന്റെ വക്കിലായിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ ആശാവർക്കർമാർ ആണ് ഇവരെ കണ്ടത്. ഇരുവരും അവശനിലയിലായിരുന്നു. മകൻ റെജിയാകട്ടെ മദ്യലഹരിയിലും. മാതാപിതാക്കളെ ആശുപത്രിയിലേക്ക് മാറ്റാൻ മകൻ സമ്മതിച്ചില്ല. ഒടുവിൽ പൊലീസ് വരേണ്ടിവന്നു. ” ഇച്ചിരി കഞ്ഞിവെള്ളം എങ്കിലും താടാ” എന്നായിരുന്നു ആശുപത്രിയിലേക്ക് പോകുമ്പോൾ അമ്മ മകനോട് വിളിച്ചുപറഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയ അമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ പൊടിയന് പോഷകാഹാരക്കുറവ് ഉണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം ആയിരിക്കും പോലീസിന്റെ തുടർനടപടി.
Read More » -
NEWS
സ്പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രേമേയം ഇന്ന് സഭയിൽ
ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്തുനിന്നു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും.സ്വർണക്കടത്തിലും ഡോളർ കടത്തിലും ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. ഉച്ചക്ക് മുമ്പ് രണ്ട് മണിക്കൂർ ആയിരിക്കും ചർച്ച. ചർച്ച നടക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കർ ആകും സഭ നിയന്ത്രിക്കുക. ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിലാകും സ്പീക്കർ. പി. ശ്രീരാമകൃഷ്ണന് അധികാരസ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന പ്രമേയം അവതരിപ്പിക്കുന്നത് എം.ഉമ്മറാണ്. പ്രമേയം ചര്‍ച്ചക്കെടുക്കുമെന്നു സ്പീക്കര്‍ നേരത്തെ അറിയിച്ചിരുന്നു. ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ പ്രസംഗത്തിന് ശേഷം സ്പീക്കർ മറുപടി നൽകും. സ്വാഭാവികമായും പ്രമേയം വോട്ടിനിട്ട് തള്ളും. നേരത്തെ രണ്ട് സ്പീക്കർമാർക്കെതിരെ സഭയിൽ പ്രമേയം ചർച്ചയ്ക്ക് വന്നിരുന്നു. 2004ൽ വക്കം പുരുഷോത്തമനും 1982ൽ എ.സി. ജോസിനും എതിരായ പ്രമേയങ്ങൾ വോട്ടിനിട്ട് തള്ളിയിരുന്നു.
Read More » -
Lead News
അമേരിക്കയിൽ പുതിയ യുഗം, ബൈഡനും കമലയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
അമേരിക്കൻ പ്രസിഡണ്ടായി ജോ ബൈഡനും വൈസ് പ്രസിഡണ്ടായി കമല ഹാരിസും അധികാരമേറ്റു.വൈസ് പ്രസിഡണ്ട് ആകുന്ന ആദ്യ വനിതയും ഇന്ത്യൻ വംശജയും ആണ് കമല ഹാരിസ്. ജനാധിപത്യത്തിന്റെ അന്ത:സത്ത ഉൾക്കൊണ്ടുകൊണ്ടുള്ളതായിരുന്നു ബൈഡന്റെ ആദ്യ പ്രസംഗം. നമ്മൾ ഇന്ന് ഒരു സ്ഥാനാർഥിയുടെ വിജയമല്ല ആഘോഷിക്കുന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് ബൈഡൻ പറഞ്ഞു. താൻ എല്ലാ അമേരിക്കക്കാരന്റെയും പ്രസിഡണ്ട് ആയിരിക്കും എന്ന് ബൈഡൻ വ്യക്തമാക്കി. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല എന്ന പ്രത്യേകതയും ഇത്തവണ ഉണ്ടായി. നേരത്തെതന്നെ ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് സ്ഥലംവിട്ടിരുന്നു.
Read More » -
VIDEO
സഞ്ജുവിന് അർഹിച്ച അംഗീകാരം -വിശകലനം -ദേവദാസ് തളാപ്പിൽ – വീഡിയോ
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ആകുമ്പോൾ.
Read More » -
NEWS
തോട്ടവിള നയത്തിന് മന്ത്രിസഭയുടെ അംഗീകാരം
സംസ്ഥാനത്തെ തോട്ടം മേഖല അഭിവൃദ്ധിപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന പ്ലാന്‍റേഷന്‍ പോളിസിയുടെ കരട് മന്ത്രിസഭ അംഗീകരിച്ചു. അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. തോട്ടം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തും. തൊഴിലാളികള്‍ക്ക് ലൈഫ് മിഷനിലൂടെ വീടുകള്‍ നല്‍കും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തോട്ടങ്ങള്‍ ലാഭകരമാക്കും. തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിന് കര്‍മപദ്ധതി നടപ്പാക്കും. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍റെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് തോട്ടവിള നയത്തിന് രൂപം നൽകിയത്. അഞ്ച് പുതിയ ഐടിഐകള്‍ സംസ്ഥാനത്ത് അഞ്ച് പുതിയ ഗവണ്‍മെന്‍റ് ഐടിഐകള്‍ സ്ഥാപിക്കും. കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ, പോരുവഴി, ഇടുക്കി ജില്ലയിലെ ഏലപ്പാറ, കരുണാപുരം, മലപ്പുറം ജില്ലയിലെ വാഴക്കാട് എന്നിവിടങ്ങളിലായിരിക്കും ഐടിഐകള്‍ സ്ഥാപിക്കുക. ഇതിനാവശ്യമായ 50 തസ്തികകള്‍ സൃഷ്ടിക്കും. 2014-15 അധ്യയനവര്‍ഷം ആരംഭിച്ച 27 എയ്ഡഡ് ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ക്ക് വേണ്ടി 173 തസ്തികകള്‍ സൃഷ്ടിക്കാനും 21 തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.
Read More »