മധ്യപ്രദേശിലെ ഭേതുലിൽ 13കാരിയെ അയൽക്കാരൻ പീഡിപ്പിച്ചതിന് ശേഷം മുൾക്കാട്ടിൽ എറിഞ്ഞു. ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ 13കാരി ഗുരുതരാവസ്ഥയിലാണ്. പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നാഗ്പൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പീഡിപ്പിച്ചതിന് ശേഷം അയൽക്കാരൻ ഭാരമുള്ള കല്ല് പതിമൂന്നുകാരിയുടെ ശരീരത്തിലേക്ക് എറിഞ്ഞിരുന്നു. അയൽക്കാരനെതിരെ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച വൈകുന്നേരം കൃഷിയിടത്തിലേക്ക് ഇറങ്ങിയതായിരുന്നു 13കാരി. രാത്രിയായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചു പോയപ്പോഴാണ് മുൾക്കാടുകൾക്കിടയിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുന്നത്. അർദ്ധബോധാവസ്ഥയിൽ പെൺകുട്ടി തന്നെ പീഡിപ്പിച്ച ആളുടെ വിവരങ്ങൾ മാതാപിതാക്കളോട് തുറന്നു പറഞ്ഞു. അങ്ങിനെയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.