കേന്ദ്രസർക്കാർ പുറത്തിറക്കിയ വിവാദ കർഷക നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ അതിർത്തി പ്രദേശങ്ങളിലെ ഇന്റർനെറ്റ് രണ്ട് ദിവസത്തേക്ക് താൽക്കാലികമായി വിച്ഛേദിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സിംഘു, ഗാസിപുർ, തിക്രി എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങളാണ് വിച്ഛേദിച്ചത്. ജനുവരി 29ന് രാത്രി 11 മുതൽ ജനുവരി 31ന് 11 വരെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിക്കുന്നതായി
മന്ത്രാലയത്തിന് വിജ്ഞാപനത്തിൽ പറയുന്നു. അതേസമയം വെള്ളിയാഴ്ച ഹരിയാന സർക്കാർ 17 ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ വിചാരിച്ചിരുന്നു.