Lead NewsNEWS

കുഫോസിൽ പുതിയ അക്കാഡമിക് സമുച്ചയം; മന്ത്രി J മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു

മൽസ്യബന്ധന സമുദ്ര ഗവേഷണ ശാസത്ര പഠനത്തിനായി കേരള സർക്കാർ സ്ഥാപിച്ച കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻറ് ഓഷ്യൻ സ്റ്റഡീസ് (KUFOS) ഇന്ന് ഇന്ത്യയിൽ തന്നെ മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായി മാറിയിരിക്കുകയാണ്. അടിസ്ഥാന സൗകര്യത്തിലായാലും, അക്കാഡമിക്ക്സിലായാലും KUFOS മികവിൻ്റെ കേന്ദ്രമായി മാറിക്കഴിഞ്ഞു.

നൂതന സൗകര്യങ്ങളോട് കൂടിയ അക്കാഡമിക്ക് ബ്ലോക്കുകൾ, ലാബോറട്ടറികൾ, കൾച്ചർ പോഡുകൾ, ഹോസ്റ്റൽ സമുച്ചയങ്ങൾ, സെമിനാർ – വർക്ക്ഷോപ്പ് കോംപ്ലക്സുകൾ, സ്വിമ്മിംഗ് പൂൾ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും കാമ്പസ്സിനകത്ത് തയ്യാറാക്കിയിട്ടുണ്ട്.

Signature-ad

ഇന്ന് പുതിയതായി നിർമ്മാണം പൂർത്തീകരിച്ച അക്കാഡമിക്ക് ബ്ലോക്ക്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് വർക്ക്ഷോപ്പ്, ഇൻസ്ട്രക്ഷണൽ ഫാം എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
സംസ്ഥാന അക്വാറ്റിക് ആനിമൽ ഡിസീസ് ആൻ്റ് ക്വാളിറ്റി ടെസ്റ്റിംഗ് ലാബിൻ്റെ നിർമ്മാണോദ്ഘാടനവും ഇന്ന് നിർവ്വഹിച്ചു.

പുതിയ അക്കാഡമിക് ബ്ലോക്കിന് 5 നിലകളിലായി 12855 ച.മീറ്റർ വിസ്തൃതിയാണ് ഉള്ളത്. 20.50 കോടി രൂപയാണ് ബ്ലോക്കിനായി വിവിധ ഘട്ടങ്ങളിൽ ചിലവഴിച്ചത്. ഇൻസ്ട്രക്ഷണൽ ഫാമിൽ 3 ശുദ്ധജല പോണ്ടുകൾ, 4 ഓരു ജലപോണ്ടുകൾ, 2 സ്ലൂയിസുകൾ, 2 ഫീഡർ കനാലുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

കുഫോസിൽ നിന്നും രാജ്യത്തിന് തന്നെ വാഗ്ദാനമായി മാറുന്ന ഒട്ടനവധി പ്രഗത്ഭരായ വിദ്യാർത്ഥികളാണ് മൽസ്യമേഖല, സമുദ്രശാസ്ത്രം, മാനേജ്മെൻ്റ് എന്നീ മേഖലകളിലായി വർഷം തോറും പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത്.

Back to top button
error: