NEWS
ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ചൈന

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡൊണള്‍ഡ് ട്രംപ് പടിയിറങ്ങിയതിന്റെ പിന്നാലെ ഇപ്പോഴിതാ ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈന ഉപരോധം ഏര്‍പ്പെടുത്തി. ട്രംപ് ഭരണകൂടത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മൈക് പോംപെയോയും പട്ടികയില്‍ ഉള്‍പ്പെടുന്നു. ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടെന്നതാണ് കാരണം.
അതേസമയം,തീരുമാനത്തില്‍ ബൈഡന്‍ ഭരണകൂടം പ്രതിഷേധമറിയിച്ചു. ചൈനയില്‍ ഉയിഗുര്‍ വംശജര്‍ക്കു നേരെ നടക്കുന്നത് വംശഹത്യയെന്ന് ട്രംപ് ഭരണകൂടം അധികാരത്തില്‍ നിന്നൊഴിയാന്‍ മണിക്കൂറുകള്‍ ശേഷിക്കെ മൈക്ക് പോംപെയോ പ്രതികരിച്ചിരുന്നു. ചൈന ഉയിഗുര്‍ വംശജര്‍ക്കും മറ്റ് മത ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ വംശഹത്യ നടത്തിയെന്ന പോംപെയോയുടെ ആരോപണത്തിനു പിന്നാലെയാണ് ചൈന ഉപരോധം ഏര്‍പ്പെടുത്തിയത്.