Month: January 2021
-
Lead News
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയെത്തി
2.67 കോടി വോട്ടർമാരുമായി സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രഖ്യാപിച്ചു. ഈ പട്ടികയിൽ 1,37,79263 പേര്‍ സ്ത്രീകളും 1,02,95202 പേര്‍ പുരുഷന്മാരുമാണ്. ഇത്തവണത്തെ വോട്ടർ പട്ടികയിൽ 221 ട്രാൻസ്ജെൻഡർമാരും ഇടംപിടിച്ചു. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ലയും ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള ജില്ലയും മലപ്പുറമാണ്. മലപ്പുറം ജില്ലയില്‍ ആകെ 32,14943 വോട്ടര്‍മാരാണുള്ളത്.90,709 പേര്‍ ഇതില്‍ പ്രവാസികളാണ്. ഇത്തവണത്തെ ഇലക്ഷന് 2.99 ലക്ഷ്യം കന്നി വോട്ടർമാരുണ്ട്. ഏറ്റവും കൂടുതല്‍ കന്നി വോട്ടർമാരുള്ള ജില്ല കോഴിക്കോടാണ്. 1000 വോട്ടർമാർക്ക് ഒരു പോളിംഗ് സ്റ്റേഷൻ എന്ന നിബന്ധനയോടെ ആണ് ഇത്തവണത്തെ ഇലക്ഷനും നടക്കുക. അതുകൊണ്ടുതന്നെ ഇത്തവണത്തെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിക്കും. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായി 40,771 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിക്കുക. വോട്ടര്‍ പട്ടികയിൽ പേര് ഇല്ലാത്തവർക്ക് അപേക്ഷിക്കാൻ ഇനിയും അവസരമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസ് അറിയിച്ചു.
Read More » -
Lead News
‘ഉമ്മൻചാണ്ടി@50: നിയമസഭയിലെ അമ്പതാണ്ടുകൾ’സുവർണ ജൂബിലി ഗ്രന്ഥം പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി കവിയും മാധ്യമ പ്രവർത്തകനുമായ അൻസാർ വർണന എഡിറ്റ് ചെയ്ത് പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച ‘ഉമ്മൻചാണ്ടി@50:നിയമസഭയിലെ അമ്പതാണ്ടുകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്ത് കെ.പി.സി.സി ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുസ്തകം പ്രകാശനം ചെയ്യും.ഉമ്മൻചാണ്ടി പുസ്തകം സ്വീകരിക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ,മുൻ എം.എൽ.എ വർക്കല കഹാർ,കെ.പി.സി.സി സെക്രട്ടറി പി.എസ് പ്രശാന്ത്,എഴുത്തുകാരായ ബാബു കുഴിമറ്റം,സുനിൽ.സി.എ എന്നിവർ സംസാരിക്കും.അൻസാർ വർണന സ്വാഗതവും മലർവാടി കൺവീനർ എച്ച്.പീരുമുഹമ്മദ് നന്ദിയും പറയും. ഉമ്മൻചാണ്ടിയുടെ നിയമസഭയിലെ അമ്പതാണ്ടുകളുടെ ചരിത്രം കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ,മുൻ മുഖ്രമന്ത്രി എ.കെ ആന്റണി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങൾ, സ്വാമി സൂക്ഷ്മാനന്ദ,നടൻ മമ്മൂട്ടി,എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ,പി.കെ കുഞ്ഞാലിക്കുട്ടി എം.പി,ഇ.ടി…
Read More » -
Lead News
പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം. ടെര്‍മിനല്‍ ഒന്നിന് സമീപത്തെ പുതിയ കെട്ടിടത്തില്‍ ഉച്ചയ്ക്കുശേഷമാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിനുളളില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്നുമാണ് പ്രാഥമിക വിവരം.അപകടത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഫയര്‍ഫോഴ്സിന്റെ പത്തിലധികം യൂണിറ്റുകളാണ് തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട് അഗ്നിബാധയില്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മറ്റുളളവര്‍ക്കും വേണ്ട കൊവിഷീല്‍ഡ് വാക്സിന്‍ ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്. വാക്സിന്‍ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. നൂറ് ഏക്കറിനുളളിലാണ് മരുന്ന് നിര്‍മ്മാണ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. കൊവിഡ് പ്രതിരോധ വാക്സിനൊപ്പം മറ്റുമരുന്നുകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
Read More » -
NEWS
” സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍ ” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്
രാഹുല്‍ മാധവ്,പുതുമുഖം കാര്‍ത്തിക സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” സണ്‍ ഓഫ് ഗ്യാംങ്സ്റ്റര്‍ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍,പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. കെെലാഷ്,ടിനി ടോം,രാജേഷ് ശര്‍മ്മ,ജാഫര്‍ ഇടുക്കി,സുനില്‍ സുഖദ,ഹരിപ്രസാദ് വര്‍മ്മ,സഞ്ജയ് പടിയൂര്‍,ഡോമിനിക്,ജെസ്സി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. കെെലാസനാഥന്‍ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ ആര്‍ കളേഴ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനോജ് അഗസ്റ്റിന്‍,പ്രസീദ കെെലാസ നാഥന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിര്‍വ്വഹിക്കുന്നു.സംഗീതം-ശ്രീഹരി കെ നായര്‍, എഡിറ്റര്‍-മനു ഷാജു, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍- പൗലോസ് കുറുമറ്റം,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-മിഥുന്‍ കൊടുങ്ങല്ലൂര്‍,സുമിത്ത് ബി പി,കല-ശ്യാം കാര്‍ത്തികേയന്‍,മേക്കപ്പ്-പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം-പ്രദീപ് തിരുവല്ലം,സ്റ്റില്‍സ്- മോഹന്‍ സുരഭി, പരസ്യക്കല- കോളിന്‍സ് ലിയോഫില്‍,ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍- സുജേഷ് ആനി ഈപ്പന്‍, അസ്സാേസിയേറ്റ് ഡയറക്ടര്‍-മനീഷ് തോപ്പില്‍,സ്ക്രിപ്റ്റ് അസോസിയേറ്റ്-എഡ്വവിന്‍ സി കെ,അസിസ്റ്റന്റ് ഡയറക്ടര്‍-വിഷ്ണു രവി,ജെസ്സിം,വിന്റോ വയനാട്,ആക്ഷന്‍-മാഫിയ ശശി.വാര്‍ത്ത പ്രചരണം-എ…
Read More » -
VIDEO
-
Lead News
കല്യാണിന് എതിരെ വി.എ ശ്രീകുമാര്‍: ഒരു കോടി രൂപയും മാപ്പപേക്ഷയും വേണം
പാലക്കാട്: കല്യാണ്‍ ജുവലേഴ്‌സ് ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കുകയും മാപ്പപേക്ഷ പ്രസിദ്ധീകരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് പരസ്യ- സിനിമാ സംവിധായകന്‍ വി.എ ശ്രീകുമാര്‍ നിയമ നടപടികള്‍ ആരംഭിച്ചു. ഡയറക്ടര്‍ രമേഷ്, ചീഫ് ജനറല്‍ മാനേജര്‍ ഷൈജു എന്നിവരെ പ്രതിയാക്കിയാണ് ശ്രീകുമാര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. 10000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതു സംബന്ധിച്ച് പുറത്തു വന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ വി.എ ശ്രീകുമാറാണ് എന്ന നിലയ്ക്ക് കല്യാണ്‍ ജുവലേഴ്‌സാണ് ആദ്യം ശ്രീകുമാറിന് എതിരെ പരാതി നല്‍കിയത്. എന്നാല്‍, ഈ കേസ് ആദ്യം അന്വേഷിച്ച തൃശൂര്‍ വെസ്റ്റ് സ്റ്റേഷനും കല്യാണിന്റെ ആവശ്യപ്പെട്ടതനുസരിച്ച് പിന്നീട് ഈസ്റ്റ് പൊലീസും നടത്തിയ അന്വേഷണത്തിലും ശ്രീകുമാറിന് പങ്കില്ലെന്ന് വ്യക്തമായി. കേസില്‍ നല്‍കിയ കുറ്റപത്രത്തില്‍ ശ്രീകുമാറിന്റെ പേരില്ല. ശ്രീകുമാറിനെ കേസില്‍ അനാവശ്യമായി അകപ്പെടുത്തി വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് ഗൂഢാലോചനയാണ്. കള്ളക്കേസ് കൊടുത്തതിനു പുറമെ മാധ്യമങ്ങളിലൂടെ വലിയ തോതില്‍ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. തനിക്കെതിരെ നല്‍കിയ കള്ളക്കേസിലൂടെ വ്യക്തിപരമായും കരിയറിലും ഉണ്ടായ വലിയ നഷ്ടങ്ങള്‍ ശ്രീകുമാര്‍…
Read More » -
LIFE
കമലം പഴം കൃഷി ചെയ്യാൻ ഇനി വളരെ എളുപ്പം: വീഡിയോയുമായി കൃഷ്ണകുമാർ
സമൂഹമാധ്യമങ്ങളിൽ സജീവമായ ചലച്ചിത്ര താരമാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിനും കുടുംബത്തിനും സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരും ഉണ്ട്. പേര് മാറ്റല്‍ ചടങ്ങ് കൊണ്ട് ഇന്നലെ സോഷ്യൽ മീഡിയയിലെ താരം കമലം ആയിരുന്നു. ഡ്രാഗണ്‍ ഫ്രൂട്ട് കമലം ആയതോടെ ട്രോളുകളിൽ നിറയാനും തുടങ്ങി. കമലം പഴവും കൃഷ്ണകുമാറും ഒന്നിച്ച് ഒരു വീഡിയോയിൽ എത്തിയാൽ എന്തായിരിക്കും അവസ്ഥ. ഇപ്പോഴിതാ കമലം പഴം എങ്ങനെ വീട്ടിൽ കൃഷി ചെയ്യാം എന്ന വീഡിയോയുമായിട്ടാണ് നടൻ കൃഷ്ണകുമാർ എത്തിയിരിക്കുന്നത്. കമലം പഴം എങ്ങനെ വീട്ടിൽ കൃഷി ചെയ്യാമെന്നും പരിപാലിക്കാമെന്നും തന്റെ വീഡിയോയിലൂടെ കൃഷ്ണകുമാർ ആരാധകരോടും പ്രേക്ഷകരോടും പങ്കുവെച്ചിരിക്കുകയാണ്. ഗുജറാത്ത് സർക്കാരാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് കമലം പഴം എന്നു മാറ്റിയത്. പേരിലെ ചൈനീസ് ബന്ധം കൊണ്ടാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേരുമാറ്റിയതെന്നാണ് സർക്കാരിൻറെ വിശദീകരണം. കാഴ്ചയില്‍ താമരയോട് സമാനമായതുകൊണ്ടാണ് കമലം എന്ന പേര് നൽകിയതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപവാണി പറയുന്നു. ഈ പേരുമാറ്റത്തെ ഒരുതരത്തിലും രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Lead News
ഷാഫി പറമ്പിലിന്റെ എതിരാളി സന്ദീപ് വാര്യർ?
നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ഷാഫി പറമ്പിലിന്റെ എതിരാളിയായി സന്ദീപ് വാര്യരെ മത്സരിപ്പിക്കാൻ ബിജെപി ആലോചന. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പാർട്ടി നേതൃത്വം ഇക്കാര്യം ആലോചിക്കുന്നത്. പാലക്കാട് നഗരസഭയിൽ ബിജെപി തുടർഭരണം നേടിയിരുന്നു. സമീപ പഞ്ചായത്തുകളിൽ ബിജെപിക്ക് വോട്ട് വർധനയും ഉണ്ടായിരുന്നു. ഇതെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിൽ തുണയാകും എന്നാണ് ബിജെപി കരുതുന്നത്. ഏറെക്കാലമായി ബിജെപി പാലക്കാടിനു വേണ്ടി പൊരുതുന്നു. കഴിഞ്ഞ തവണ മത്സരിച്ച ശോഭാസുരേന്ദ്രൻ രണ്ടാം സ്ഥാനത്തു വന്നിരുന്നു. 2011 ലാണ് പാലക്കാട് മണ്ഡലം ഷാഫി പറമ്പിൽ ഇടതുപക്ഷത്തു നിന്ന് പിടിക്കുന്നത്. പിന്നീടുള്ള തിരഞ്ഞെടുപ്പിൽ തന്റെ ഭൂരിപക്ഷം കൂട്ടി. സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിനെ പാലക്കാട് മത്സരിപ്പിക്കാൻ ആയിരുന്നു ബിജെപിയുടെ ആലോചന. എന്നാൽ മലമ്പുഴയാണ് കൃഷ്ണകുമാർ ആഗ്രഹിക്കുന്ന മണ്ഡലം. അതുകൊണ്ട് സന്ദീപ് വാര്യരെ പാലക്കാട് മത്സരിപ്പിക്കാമെന്നാണ് ഇപ്പോൾ ബിജെപി കരുതുന്നത്. യുഡിഎഫും ബിജെപിയും തമ്മിൽ 6000 വോട്ടിന്റെ വ്യത്യാസം ആണ് ഇപ്പോൾ പാലക്കാട് മണ്ഡലത്തിൽ ഉള്ളത്. സന്ദീപ് വാര്യർ വരുന്നതോട്…
Read More » -
Lead News
പിപിഇ കിറ്റ് ധരിച്ച് സ്വര്‍ണക്കവര്‍ച്ച; മോഷ്ടാവ് പിടിയില്‍
ന്യൂഡല്‍ഹി: പിപിഇ കിറ്റ് ധരിച്ച് സ്വര്‍ണം കവര്‍ന്ന മോഷ്ടാവ് അറസ്റ്റില്‍. കര്‍ണാടകയിലെ ഹൂബ്ലി സ്വദേശിയായ മുഹമ്മദ് ഷെയ്ക്ക് നൂറിനാണ് അറസ്റ്റിലായത്. സ്വര്‍ണക്കടയില്‍നിന്ന് 25 കിലോയോളം സ്വര്‍ണമാണ് കവര്‍ന്നത്. ഡല്‍ഹിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സമീപത്തെ കെട്ടിടത്തിന്റെ ടെറസില്‍നിന്ന് ചാടിയാണ് ഇയാള്‍ സ്വര്‍ണക്കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. മോഷണം നടന്ന സമയത്ത് ആയുധധാരികളായ അഞ്ച് സുരക്ഷാജീവനക്കാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. എന്നാല്‍ മുഹമ്മദ് സ്വര്‍ണക്കടയിലേക്ക് കടന്നത് ഇവര്‍ അറിഞ്ഞിരുന്നില്ല. കടയ്ക്കുള്ളില്‍ മുഹമ്മദ് സ്വര്‍ണാഭരണങ്ങള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാം. മോഷ്ടിച്ച സ്വര്‍ണം മുഹമ്മദ് ഓട്ടോയിലാണ് കൊണ്ടുപോയത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ കടയ്ക്കുള്ളില്‍ കടന്ന മുഹമ്മദ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മോഷണം അവസാനിപ്പിച്ച് പുറത്തുകടന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഡല്‍ഹി കാല്‍ക്കാജിയിലെ ഒരു ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനാണ് മുഹമ്മദ്.
Read More » -
LIFE
സുരാജ് വെഞ്ഞാറമൂടിനും നിമിഷ സജയനും ഒരേ ശമ്പളമോ.? സംവിധായകനോട് ആരാധകന്റെ ചോദ്യം
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയാണ് കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിലെ താരം. സുരാജ് വെഞ്ഞായറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചന്‍ എന്ന ചിത്രത്തെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ചിത്രത്തില്‍ പറയുന്ന പ്രമേയം കൊണ്ടു തന്നെ വലിയ സ്വീകാര്യതയാണ് ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. അടുക്കള കഥാപാത്രമായി പുറത്തിറങ്ങിയ ചിത്രത്തിനെ ചലച്ചിത്ര മേഖലയിൽ ഉള്ളവർ പോലും വാനോളം പുകഴ്ത്തുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രം ദിവസങ്ങൾക്കുള്ളിൽ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയം കൊണ്ട് തന്നെ ഒരുപാട് സ്ത്രീകള്‍ ചിത്രത്തിന്റെ പ്രേക്ഷകരായി മാറിയിട്ടുണ്ട്. ഒരു പെണ്ണിന്റെ സ്വപ്നത്തെ അടുക്കളയുടെ നാലു ചുവരിൽ തളച്ചിടുന്ന ഇടുങ്ങിയ ചിന്താഗതിക്കാർക്കുള്ള കൊട്ടാണ് ജിയോ ബേബി നൽകുന്നതെന്നും കമന്റുകളില്‍ അഭിപ്രായപ്പെടുന്നുണ്ട്. ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമ്പോഴും ഒരു വിഭാഗം…
Read More »