NEWS

ചരക്കു ലോറി വീട്ടിലേക്ക് ഇടിച്ചുകയറി, ഉറങ്ങിക്കിടന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

കുതിരാനിൽ ദേശീയപാത വഴക്കുമ്പാറയിൽ ഉരുക്കു പാളി കയറ്റിവന്ന ചരക്ക് ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. വീട്ടിൽ ഉറങ്ങിക്കിടന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.


ദേശീയ പാതയിൽ നിന്നും 100 മീറ്റർ അകലെയുള്ള മുട്ടംതോട്ടിൽ മത്തായിയുടെ വീട്ടിലേക്കാണ് വണ്ടി ഇടിച്ചു കയറിയത്. വെള്ളിയാഴ്ച പുലർച്ചെ 1.15-നായിരുന്നു അപകടം.റോഡിൽ നിന്നും നിയന്ത്രണംവിട്ട് ഇറങ്ങിയ ലോറി സമീപത്തെ വൈദ്യുതിത്തൂണ് ഇടിച്ച് തകർത്തശേഷമാണ് വീടിന്റെ കിടപ്പുമുറിയിലേക്ക് ഇടിച്ചുകയറിയത്.

വീടിന്റെ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന മത്തായിയുടെ ഭാര്യ സോഫി (60) കൊച്ചുമകൾ (6) എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറി ഡ്രൈവർ തഞ്ചാവൂർ  സ്വദേശി ഷണ്മുഖനു കാലിന് പരുക്കേറ്റു.

Back to top button
error: