TRENDING

24 മണിക്കൂറിനിടെ 13,052 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,052 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 1,07,46,183 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 13,965 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയരുടെ എണ്ണം 1,04,23,125 ആയി. ഒറ്റ ദിവസം കൊണ്ട് കോവിഡ് മൂലം 127 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 1,54,274 ആയി.

നിലവില്‍ രാജ്യത്ത് 1,68,784 പേരാണ് രോഗം മൂലം ചികിത്സയിലുളളത്. ഇതില്‍ 71,469 പേര്‍ കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ മാത്രം സ്ഥിരീകരിച്ച കേസുകള്‍ 6282 ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button