NEWSTRENDING

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് കൊല്ലം പാരിപ്പളളി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് കോവിഡ് ഭേദമായി വാര്‍ഡിലേക്ക് മാറ്റുന്നതിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. വൃക്കരോഗബാധിനുമായിരുന്നു.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്ന് പിന്നണി ഗാനരംഗത്തേക്കും എത്തിയിരുന്നു. മാത്രമല്ല കഴിഞ്ഞ തവണത്തെ ബിഗ് ബോസ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചാത്തന്നൂരിലെ വീട്ടുവളപ്പില്‍ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button