സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതല്‍ പുതിയ മദ്യവില നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്. ഏഴു ശതമാനം വര്‍ധനയാണ് നിലവില്‍ വരുന്നത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെയാണ് വില വര്‍ധിക്കുക. മദ്യ കമ്പനികളുടെ ആവശ്യപ്രകാരമാണ് വില വര്‍ധിപ്പിക്കുന്നതെങ്കിലും ഇതിന്റെ കൂടുതല്‍ ഗുണം ലഭിക്കുക സര്‍ക്കാരിന് തന്നെയാകുമെന്നാണ് വിലയിരുത്തല്‍.
ഒരു കുപ്പിക്ക് 40 രൂപ വര്‍ധിക്കുമ്പോള്‍ 35 രൂപ സര്‍ക്കാരിനും 4 രൂപ മദ്യവിതരണ കമ്ബനികള്‍ക്കും ഒരു രൂപ കോര്‍പറേഷനും അധിക വരുമാനമായി ലഭിക്കും. കോവിഡ് സെസ് ഒഴിവാക്കാന്‍ തീരുമാനിച്ചതിനാല്‍ വില ആഗസ്റ്റോടെ കുറഞ്ഞേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. വിദേശ മദ്യനിര്‍മാതാക്കളില്‍നിന്നും 100 രൂപയ്ക്കു വാങ്ങുന്ന ഒരു കുപ്പിയില്‍ നികുതിയും മറ്റു ചെലവുകളും വരുമ്പോള്‍ ചില്ലറ വില്‍പ്പന വില 1170 രൂപയാകും. ഇതില്‍ നൂറു രൂപ മദ്യനിര്‍മാതാക്കള്‍ക്കും 1049 രൂപ സര്‍ക്കാരിനുമാണ് ലഭിക്കുന്നത്. ഏഴു ശതമാനം വിലവര്‍ധന വരുമ്പോള്‍, ചില്ലറ വില്‍പ്പന വില 1252 രൂപയാകും
ഫെബ്രുവരി മുതല്‍ മദ്യവില ഇങ്ങനെ
ജവാന്‍ റം (1000 മില്ലി)- നിലവിലെ വില 560, പുതുക്കിയ വില 590, വര്‍ധന 30 രൂപ
ഓള്‍ഡ് പോര്‍ട്ട് റം (1000 മില്ലി) – നിലവിലെ വില 660, പുതുക്കിയ വില 710, വര്‍ധന 50 രൂപ
സ്മിര്‍നോഫ് വോഡ്ക (1000മില്ലി) – നിലവിലെ വില 1730, പുതുക്കിയ വില 1800, വര്‍ധന 70രൂപ
ഓള്‍ഡ് മങ്ക് ലെജന്‍ഡ് (1000 മില്ലി) – നിലവിലെ വില 2020, പുതുക്കിയ വില 2110, വര്‍ധന 90 രൂപ
മാക്ഡവല്‍ ബ്രാന്‍ഡി (1000മില്ലി)- നിലവിലെ വില 770, പുതുക്കിയ വില 820, വര്‍ധന 50 രൂപ
ഹണിബീ ബ്രാന്‍ഡി (1000മില്ലി)- നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ
മാന്‍ഷന്‍ ഹൗസ് ബ്രാന്‍ഡി (1000മില്ലി)- നിലവിലെ വില 950, പുതുക്കിയ വില 1020, വര്‍ധന 70 രൂപ
മക്ഡവല്‍ സെലിബ്രേഷന്‍ ലക്ഷ്വറി റം (1000മില്ലി)- നിലവിലെ വില 710, പുതുക്കിയ വില 760, വര്‍ധന 50 രൂപ
വൈറ്റ് മിസ്ചീഫ് ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ
8 പിഎം ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 690, പുതുക്കിയ വില 740, വര്‍ധന 50 രൂപ
റോയല്‍ ആംസ് ബ്രാന്‍ഡി (1000മില്ലി)- നിലവിലെ വില 890, പുതുക്കിയ വില 950, വര്‍ധന 60 രൂപ
ഓള്‍ഡ് അഡ്മിറല്‍ ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 590, പുതുക്കിയ വില 640, വര്‍ധന 50 രൂപ
മലബാര്‍ ഹൗസ് ബ്രാന്‍ഡി (500മില്ലി) – നിലവിലെ വില 390, പുതുക്കിയ വില 400, വര്‍ധന 10 രൂപ
ബിജോയിസ് ബ്രാന്‍ഡി (500 മില്ലി)- നിലവിലെ വില 390, പുതുക്കിയ വില 410, വര്‍ധന 20 രൂപ
ഡാഡി വില്‍സന്‍ റം (500 മില്ലി) – നിലവിലെ വില 400, പുതുക്കിയ വില 430, വര്‍ധന 30 രൂപ
11.6 ശതമാനം വില വര്‍ധനവ് വേണമെന്നാണ് മദ്യ നിര്‍മാതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള എക്‌സട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ (സ്പിരിറ്റ്) വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുള്ള കരാര്‍ ഉറപ്പിക്കുന്നത്.