ഡൽഹിയിൽ പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ വ്യാപാരിയെ വെടിവെച്ചുകൊന്നു. ജാഫറാബാദ് ലെ വ്യാപാരിയായ റയീസ് അൻസാരി (45) നെയാണ് വെടിവെച്ചുകൊന്നത്. സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മഹത് ഉമർ എന്ന് 19കാരൻ പിടിയിലായി.
ജനുവരി 13നാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. വടക്കൻ ഡൽഹിയിലെ ജാഫറാബാദ് വൈകിട്ട് വീടിനുമുന്നിൽ മറ്റൊരാളുമായി സംസാരിച്ചു നിൽക്കുന്ന റയീസ് അൻസാരിയുടെ സമീപത്തേയ്ക്ക് രണ്ട് യുവാക്കൾ നടന്നു വരികയും കേസുമായി സംസാരിച്ച ശേഷം യാതൊരു പ്രകോപനവും കൂടാതെ അയാൾ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ റയീസ് ശ്രമിച്ചെങ്കിലും ഇവർ പിന്തുടർന്ന് വെടിയുതിർത്തു കൊണ്ടിരുന്നു ആക്രമികൾ അൻസാരിക്ക് പിന്നാലെ ഓടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വ്യക്തിവിരോധം ആണോ സംഭവത്തിന് പിന്നിലെന്ന് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
2010ല്‍ ജാഫറാബാദില്‍ നടന്ന ഒരു കൊലപാതക കേസില്‍ റയീസ് അന്‍സാരിയെ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്നു തെളിവുകളുടെ അഭാവത്തില്‍ കോടതി അന്‍സാരിയെ കുറ്റവിമുക്തനാക്കി.
കൊല്ലപ്പെട്ടയാളുടെ സുഹൃത്ത് വലയത്തിലുള്ള മൊഹദ് ഉമര്‍, കൊല്ലപ്പെട്ട യുവാവിന്റെ സഹോദരനും കൂട്ടാളികളുമൊത്ത് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
ഉമറിന് അന്‍സാരിയോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.