Month: January 2021

  • Lead News

    ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സൗദിയിലേക്കും

    രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ച സാചര്യത്തില്‍ ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയുംവികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഇന്ത്യ അയല്‍ രാജ്യങ്ങൡലേക്ക് കഴിഞ്ഞ ദിവസം കയറ്റി അയച്ചിരുന്നു. ഇപ്പോഴിതാ വിദേശ രാജ്യമായ സൗദി അറേബ്യയിലേക്കും ഇന്ത്യ കയറ്റി അയക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന ഈ വാക്‌സിന്‍ 5.25 യുഎസ് ഡോളര്‍ നിരക്കില്‍ 30 ലക്ഷം ഡോസുകളാണ് സൗദിക്ക് നല്‍കുക. ഒരാഴ്ച മുതല്‍ പരമാവധി 10 ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സീന്‍ ഡോസുകള്‍ സൗദിക്കു കയറ്റി അയയ്ക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവല്ല പറഞ്ഞു. ദക്ഷിണാഫ്രിക്കയിലേക്കും 5.25 യുഎസ് ഡോളര്‍ നിരക്കിലാണ് 1.5 മില്യണ്‍ വാക്‌സീനുകള്‍ അയയ്ക്കുന്നത്. കഴിഞ്ഞയാഴ്ച ബ്രസീലിലേക്കും 20 ലക്ഷം വാക്‌സീന്‍ ഡോസുകള്‍ കയറ്റി അയച്ചിരുന്നു. 5 യുഎസ് ഡോളര്‍ എന്ന നിരക്കിലാണ് ബ്രസീല്‍ വാക്‌സീന്‍ വാങ്ങിയത്. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിദിന ഉത്പാദനം നിലവില്‍ 2.4 മില്യണ്‍ ഡോസുകളാണ് . ഇതു മാര്‍ച്ച് അവസാനത്തോടെ 30% വര്‍ധിപ്പിക്കാനാണ്…

    Read More »
  • LIFE

    തനി നാടൻ ലുക്കിൽ ഉണ്ണിമുകുന്ദൻ: മേപ്പടിയാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

    ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന മേപ്പടിയാൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. തന്റെ സ്ഥിരം ശൈലിയിൽ നിന്ന് വ്യത്യസ്തമായി തനി നാടൻ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രം ഒരു ഫാമിലി ഡ്രാമ ആണെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരിക്കുന്നത്. ഉണ്ണിമുകുന്ദനൊപ്പം വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വർഗീസ്, അഞ്ചു കുര്യൻ, കലാഭവൻ ഷാജോൺ, മേജർ രവി, കോട്ടയം രമേശ്, ശങ്കര്‍ രാമകൃഷ്ണൻ, ശ്രീജിത്ത് രവി, നിഷാ സാരംഗ്, മനോഹരിയമ്മ, പോളി വത്സൻ, കുണ്ടറ ജോണി, ജോർദി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ചലച്ചിത്രതാരം ഉണ്ണി മുകുന്ദന്‍ തന്നെയാണ് മേപ്പടിയാൻ നിർമ്മിച്ചിരിക്കുന്നത്. നീൽ ഡി ചുന്‍ഹ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും രാഹുൽ സുബ്രഹ്മണ്യം സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഇര്‍ഷാദ് ചെറുകുന്ന് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്ന…

    Read More »
  • Lead News

    പ്രൗഢി ഒട്ടും ചോരാതെ രാജ്യം 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

    കോവിഡ് പ്രതിസന്ധിയിലും പ്രൗഢി ഒട്ടും ചോരാതെ രാജ്യം 72-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രക്തസാക്ഷികളായ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യാ ഗേറ്റിലെ യുദ്ധസ്മാരകത്തില്‍ പുശ്പചക്രം സമര്‍പ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ശേഷം അദ്ദേഹ രജ്പഥിലേക്ക് പോയി. പിന്നാലെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദും രജ്പഥിലെത്തിയത്. തുടര്‍ന്ന് ലെഫ്റ്റനന്റ് ജനറല്‍ വിജയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തില്‍ നടന്ന പരേഡില്‍ രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു. ഹെലികോപ്റ്ററുകള്‍ ആകാശത്ത് പുഷ്പവൃഷ്ടി നടത്തി. രാജ്യത്തെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് ഭാവന കാന്തും ബംഗ്ലദേശ് സായുധ സേനയുടെ സംഘവും പരേഡില്‍ പങ്കെടുത്തു. കോവിഡ് പശ്ചാത്തലമായതിനാല്‍ പരേഡിന്റെ ദൈര്‍ഘ്യവും കാണികളുടെ എണ്ണവും കുറച്ചെങ്കിലും പ്രൗഢിക്കു മങ്ങലേല്‍ക്കാതെയാണ് ആഘോഷങ്ങള്‍. അതേസമയം, അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങള്‍ക്ക് വിശിഷ്ടാതിഥി ഇല്ല. വിവിധ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായി പരേഡില്‍ അവതരിപ്പിക്കുകയാണ്.

    Read More »
  • Lead News

    നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ അഭിഭാഷകന് കോവിഡ്, സാക്ഷി വിസ്താരം പ്രതിസന്ധിയിലേക്ക്

    നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം വീണ്ടും പ്രതിസന്ധിയിലേക്ക്. നടന്‍ ദിലീപിന്റെ അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് പ്രതിസന്ധിയിലായത്. അതിനാല്‍ ബുധനാഴ്ച വിസ്തരിക്കാന്‍ നിശ്ചയിച്ച സാക്ഷികളോടു മറ്റൊരു ദിവസം ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയാണ് വ്യാഴാഴ്ച വിസ്തരിക്കേണ്ടത് . അതേസമയം, അഭിഭാഷകന് കോവിഡ് ബാധിച്ചതോടെ വിസ്താരം രണ്ടാഴ്ചത്തേക്കു മാറ്റിവയ്ക്കാന്‍ പ്രതിഭാഗം അപേക്ഷ നല്‍കി. ഈ അപേക്ഷ നാളെ പരിഗണിക്കും. അതേസമയം കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചു. ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രിം കോടതിയുടെ നിര്‍ദേശം.

    Read More »
  • LIFE

    കുറ്റം രാജ്യദ്രോഹമാണ്, ഞാന്‍ ഊരിപ്പോരും: ജനഗണമനയുടെ ആദ്യ പ്രൊമോ ടീസര്‍ എത്തി

    പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ഷാരീസ് മുഹമ്മദ് രചന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. റിപ്പബ്ലിക് ദിനത്തിൽ ആണ് ചിത്രത്തിന്റെ ആദ്യ പ്രൊമോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. കുറ്റവാളിയായി പൃഥ്വിരാജ് സുകുമാരനും പോലീസ് ഉദ്യോഗസ്ഥനായി സുരാജ് വെഞ്ഞാറമൂട് ആണ് പ്രൊമോയില്‍ എത്തിയിരിക്കുന്നത്. ആവേശത്തോടെയാണ് ആരാധകരും പ്രേക്ഷകരും ചിത്രത്തിന്റെ പ്രൊമോ ഏറ്റെടുത്തിരിക്കുന്നത്. ക്വീൻ എന്ന ആദ്യ ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ജനഗണമന. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം തന്നെയാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

    Read More »
  • Lead News

    ബാരിക്കേഡുകൾ തകർത്ത് കൊണ്ട് പോലീസ് നിർദേശങ്ങൾ ലംഘിച്ച് ഡൽഹിയിൽ കർഷകരുടെ ട്രാക്ടർ റാലി -വീഡിയോ

    ഡൽഹിയിൽ കർഷകരുടെ ട്രാക്ടർ റാലി ആരംഭിച്ചു. സിംഗു, തിക്രി അതിർത്തികളിൽ പോലീസിന്റെ ബാരിക്കേഡുകൾ തകർത്ത് കർഷകർ ഡൽഹിയിൽ പ്രവേശിച്ചു. ഉച്ചയ്ക്ക് 12 മണിമുതൽ വൈകുന്നേരം 5:00 മണി വരെയാണ് കർഷക റാലിക്കായി പോലീസ് സമയം അനുവദിച്ചിരുന്നത്. എന്നാൽ തങ്ങൾ പരേഡിനല്ല സമരത്തിനാണ് വന്നത് എന്ന് പ്രഖ്യാപിച്ച കർഷകർ ഡൽഹിയിൽ പ്രവേശിക്കുകയായിരുന്നു. ഒരു വശത്ത് റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങുകൾ നടക്കുമ്പോൾ ഡൽഹിയിലെ റോഡുകളിൽ കർഷകരുടെ ട്രാക്ടർ റാലി നടക്കുകയാണ്. പുതിയ 3 കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ വഴങ്ങാൻ തയ്യാറല്ല.

    Read More »
  • Lead News

    എൽ ഡി എഫ് സർക്കാരിന് പ്രശംസ വാരിച്ചൊരിഞ്ഞ് ഗവർണർ,മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനം

    കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ ആധുനികവത്കരിച്ച് രാജ്യത്തെ ഒന്നാമതാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജയിച്ചുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ.ഉന്നത വിദ്യാഭ്യാസ മേഖലയിലും മികച്ച നേട്ടമുണ്ടാക്കാനായി.കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾ മാതൃകാപരമെന്നും ഗവർണർ വ്യക്തമാക്കി. കൊവിഡ് കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ മാതൃകാപരം.കോവിഡിനെതിരെ കേരളം മികച്ച പ്രവർത്തനം നടത്തി.”ബ്രേക്ക് ദ ചെയിൻ “കാമ്പയിൻ ഒട്ടേറെ മാതൃകകൾ സൃഷ്ടിച്ചുവെന്നും ഗവർണർ വിലയിരുത്തി. ആരോഗ്യരംഗത്തും രാജ്യത്ത് സംസ്ഥാനം മാതൃകയായെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.കോവിഡ് കാലത്ത് കൂടുതൽ ആശുപത്രികൾ തുടങ്ങിയ സംസ്ഥാനമാണ് കേരളം. “ക്ഷേമവും കരുതലും” എന്ന സർക്കാർ നയത്തെ ഗവർണർ അഭിനന്ദിച്ചു.എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കാൻ സർക്കാരിനായി.കുടുംബശ്രീയുടെ സാമൂഹിക അടുക്കളയും മാതൃകാപരമെന്ന് ഗവർണർ വ്യക്തമാക്കി.കാർഡ് ഉടമകൾക്ക് സൗജന്യ കിറ്റ് നൽകിയത് മികച്ച പ്രവർത്തനം.വയോജനങ്ങൾക്കും അതിഥി തൊഴിലാളികൾക്കും പരിഗണന നൽകിയത് പ്രശംസ അർഹിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയ്ക്കും ഗവർണറുടെ പ്രശംസ.രണ്ടര ലക്ഷത്തിലേറെ പേർക്ക് വീടുകൾ നൽകാനായത് ജനക്ഷേമത്തിൻ്റെ പ്രതീകമെന്ന് ഗവർണർ പറഞ്ഞു. എന്നാൽ ലൈഫ് പദ്ധതിയെ ഗവർണർ വിശേഷിപ്പിച്ചത്…

    Read More »
  • Lead News

    സിംഗു, തിക്രി അതിർത്തികളിൽ പോലീസ് ബാരിക്കേഡുകൾ തകർത്ത് കർഷകർ മുന്നോട്ട്-വീഡിയോ

    സിംഗു, തിക്രി അതിർത്തികളിൽ പോലീസ് ബാരിക്കേഡുകൾ തകർത്ത് കർഷകർ മുന്നോട്ട്.12 മണി മുതൽ 5 മണി വരെയാണ് കർഷകരുടെ ട്രാക്ടർ റാലി പോലീസ് അനുവദിച്ചതെങ്കിലും പരേഡിനല്ല സമരത്തിനാണ് തങ്ങൾ വന്നത് എന്ന് പ്രഖ്യാപിച്ച് കർഷകർ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് നീങ്ങുക ആയിരുന്നു.

    Read More »
  • Lead News

    കർഷകർ രണ്ടും കൽപ്പിച്ച്, ബാരിക്കേഡുകൾ തകർത്ത് ഡൽഹിയിലേക്ക്

    കർഷക സമരം നടക്കുന്ന സിംഗു അതിർത്തിയിൽ ബാരിക്കേഡുകൾ പൊളിച്ച് കർഷക റാലി ഡൽഹി ലക്ഷ്യമായി നീങ്ങി തുടങ്ങി. പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയാണ് പൊലീസ് നിർദേശത്തെ അവഗണിച്ച് ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നത്. തങ്ങൾ പരേഡിനല്ല വന്നത് പ്രക്ഷോഭത്തിന് ആണെന്ന് ഇവർ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. നേരത്തെ 12മണിയോടെ ട്രാക്ടറുകൾ ക്ക് ഡൽഹിയിൽ കടക്കാൻ അനുവാദം നൽകുമെന്നായിരുന്നു പൊലീസിന്റെ നിലപാട്. ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഡൽഹിയെ വളഞ്ഞു നിൽക്കുന്നത്.

    Read More »
  • Lead News

    കോവിഡ് കേരളത്തെ വലയ്ക്കുമോ? ചികിത്സയിലുള്ള 39.7% പേരും കേരളത്തിൽ

    കോവിഡ് വ്യാപനം കേരളത്തിൽ അതിരൂക്ഷമാകുന്നു . രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ള 39.7 ശതമാനം പേർ കേരളത്തിൽ. കേരളവും മഹാരാഷ്ട്രയും ചേർത്തു നോക്കിയാൽ രാജ്യത്ത് നിലവിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരിൽ 64.71% വും ഈ സംസ്ഥാനങ്ങളിൽ ആണ് . കേരളത്തിലെ നിലവിലെ അവസ്ഥയിൽ കേന്ദ്രം കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കൃത്യമായ ഫലം ലഭിക്കാത്ത ആന്റിജൻ പരിശോധനയെ കേരളം കൂടുതൽ ആശ്രയിക്കുന്നു എന്നത് ഒരു വിമർശനമായി വരുന്നുണ്ട്. ആദ്യഘട്ടത്തിൽ ശക്തമായ നിയന്ത്രണം കൊണ്ടുവന്ന കേരളം പിന്നീട് ഇളവുകൾ വരുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിമർശനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരി 1.78 ശതമാനമാണെങ്കിൽ കേരളത്തിൽ ഇത് 10 ശതമാനത്തിൽ താഴെ എത്തുന്നില്ല. പരിശോധനയുടെ കാര്യത്തിൽ ആവട്ടെ കേരളം പത്താം സ്ഥാനത്താണ്. സംസ്ഥാനത്ത് 75 ശതമാനം ആന്റിജൻ ടെസ്റ്റുകൾ ആണ് നടത്തുന്നത്. 25 ശതമാനം മാത്രമാണ് ആർടിപിസിആർ പരിശോധന നടത്തുന്നത്.

    Read More »
Back to top button
error: